ഡൽഹിയിൽ കുഞ്ഞുങ്ങൾക്കായുള്ള ആശുപത്രിയിൽ വൻ തീപിടിത്തം
ഡൽഹി: ഡൽഹി വൈശാലി കോളനിയിലെ നവജാത ശിശുക്കൾക്കുള്ള ആശുപത്രിയിൽ തീപിടിത്തം. 20 കുഞ്ഞുങ്ങളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞുങ്ങളിലാർക്കും പരിക്കില്ല. വെള്ളിയാഴ്ച രാത്രി 11.30യോടെയാണ് ആശുപത്രിയിൽ തീപടർന്നത്. നിലവിൽ തീ നിയന്ത്രണവിധേയമായിട്ടുണ്ട്. എങ്ങനെയാണ് തീ പടർന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കുട്ടികളെ സമീപത്തെ ആശുപത്രികളിലേക്കാണ് മാറ്റിയിരിക്കുന്നത്.