കടകളില്‍ അതിക്രമിച്ച് കയറി മോഷണം, പ്രതി പിടിയിൽ

 

വയനാട് :  മാനന്തവാടി നഗരത്തിലെ കടകളില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ ആള്‍ അറസ്റ്റില്‍. കര്‍ണാടക ചെണ്ടൂര്‍ ഭാഗ്യപ്പള്ളി ബീച്ചനഹള്ളിചിക്കബെല്ലപുര ടി.എന്‍. ഹരീഷ സുൽത്താൻ ബത്തേരിയിൽനിന്ന് പിടിയിലായത്. മാനന്തവാടിയിൽ നിന്ന് മോഷണം നടത്തിയ ശേഷം സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോയ ഹരീഷയെ ബത്തേരി പോലീസിന്റെ സഹായത്തോടെയാണ് മാനന്തവാടി ഇന്‍സ്‌പെക്ടര്‍ എം.എം. അബ്ദുള്‍ കരീമും ഇന്ന് കസ്റ്റഡിയിലെടുത്തത്. ബത്തേരി എസ്.ഐ സി.എം. സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസിന്റെ സഹായത്തോടെ സുല്‍ത്താന്‍ ബത്തേരിയിലെ കടത്തിണ്ണകളിലും ബസ് സ്റ്റാന്‍ഡ് പരിസരത്തും നടത്തിയ പരിശോധനയിലാണ് ഹരീഷ പിടിയിലായത്. കല്പറ്റയിലും കണ്ണൂരിലെ കൂത്തുപറമ്പ്, ഇരിട്ടി എന്നിവിടങ്ങളിലും കര്‍ണാടകയിലും ഇയാളുടെ പേരില്‍ കേസുകളുണ്ട്.