വയനാട് കൽപ്പറ്റ നഗരത്തിൽ ഇനി ഭിന്നശേഷികാർക്ക് ശുഭയാത്ര

 

 

വയനാട്: വയനാട് കൽപ്പറ്റ നഗരത്തിൽ ഇനി ഭിന്നശേഷികാർക്ക് ശുഭയാത്ര. നഗര സഭയിലെ പത്ത് പേർക്ക് മുചക്ര വാഹനങ്ങൾ വിതരണം ചെയ്തു. നഗര സഭയുടെ പ്രത്യേക പദ്ധതിയിലുൾപ്പെടുത്തിയാണ് പത്ത് പേർക്ക് മുചക്ര വാഹനം നൽകിയത്. നഗരസഭയിൽ നടന്ന ചടങ്ങിൽ കലക്ടർ ഡോ.രേണു രാജ് താക്കോൽദാനം നിർവ്വഹിച്ചു. നഗര സഭ വൈസ് ചെയർപേഴ്സൺ കെ. അജിതയുടെ അധ്യക്ഷതയിൽ നഗരസഭാ ചെയർമാൻ കെയം തൊടി മുജീബ് ഉദ്ഘാടനം നിർവ്വഹിച്ചു. കൽപ്പറ്റ നഗരസഭാങ്കണത്തിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഭിന്നശേഷി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. ശുഭയാത്ര എന്ന പേരിലാണ് ഭിന്നശേഷി കാർക്കുള്ള പ്രത്യേക പദ്ധതി നടപ്പിലാക്കിയത്.