തൃക്കാക്കര നഗരസഭയില്‍ നിരോധിത പ്ലാസ്റ്റിക്ക് ശേഖരം പിടികൂടി

കൊച്ചി :ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് തൃക്കാക്കര മുൻസിപ്പല്‍ പ്രദേശത്ത് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക്കിൻ്റെ ശേഖരം പിടിച്ചെടുത്തു.

ഗ്രീൻ മലബാര്‍, കൊച്ചി എന്ന സ്ഥാപനത്തില്‍ നിന്ന് 132. 700 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു.

വിവിധ സ്ഥാപനങ്ങളില്‍ നിന്നുമായി 35,000 രൂപ പിഴ ചുമത്തി. പ്ലാസ്റ്റിക്ക് കോട്ടഡ് പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ കപ്പുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡര്‍ വി.എം. അജിത് കുമാര്‍, ടീം അംഗങ്ങളായ സി.കെ. മോഹനൻ, എല്‍ദോസ് സണ്ണി, എന്നിവരും തൃക്കാക്കര മുൻസിപ്പല്‍ ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇൻസ്പെക്ടര്‍മാരും സംഘവും പരിശോധനയില്‍ പങ്കെടുത്തു.