വയനാട് പൊഴുതനയിൽ വീണ്ടും പുലിയുടെ ആക്രമണം

 

വയനാട്: വയനാട് പൊഴുതനയിൽ വീണ്ടും പുലിയുടെ ആക്രമണം .പൊഴുതന അച്ചൂർ പതിമൂന്ന് സ്വദേശി ലീലാമ്മയുടെ പശുവിനെയാണ് പുലി പിടിച്ചത് .തൊഴുത്തിൽ കെട്ടിയിട്ട പശുവിനെയാണ്
പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത് .അടുത്തിടെ പ്രദേശത്ത് മാത്രം ഒമ്പത് പശുക്കളെയാണ് പുലി കൊന്നത്.തൊഴുത്തിൽ കെട്ടിയിരുന്ന 13 സ്വദേശി ലീലാമ്മയുടെ പശുവിനെയും പുലി ഇന്നു രാവിലെ പാതി ഭക്ഷിച്ചുകൊന്നു . രവിലെ തൊഴുത്തിലെത്തിയ ലീലാമ്മയാണ് പാതി ഭക്ഷിച്ച നിലയിൽ പശുവിനെ കണ്ടത് .തോട്ടം തൊഴിലാളികൾ അടക്കമുള്ളവർ താമസമിക്കുന്ന പ്രദേശമായ പൊഴുതന പതിമൂന്നിൽ പുലി സാന്നിധ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ പേടിയോടെയാണ് ഓരോ ദിവസവും തള്ളി നീക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു . എസ്റ്റേറ്റ് പാടിക്കോട്ടേഴ്‌സുകൾക്ക് സമീപമാണ് ആല സ്ഥിതി ചെയ്യുന്നത് . രാവിലെ ആറുമണി മുതൽ തോട്ടം തൊഴിലാളികൾ ജോലി ചെയ്യുന്ന പ്രദേശത്ത് പുലി ഭീതി നിലനിൽക്കുന്നത് കാരണം കുട്ടികളെ സ്കൂളിൽ അയക്കാനോ ,ജോലിക്ക്പോവാനോ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.എന്നാൽ ഫോറസ്റ്റ് അധികൃതർ പുലിയെ പിടിക്കാനോ , ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനോ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി . അധികൃതർ ഈ നിലപാട് തുടരുകയാണെങ്കിൽ മനുഷ്യജന്മങ്ങൾ പൊലിയുന്നത് കണ്ടുനിൽക്കേണ്ടി വരുമെന്നും പ്രെദേശവാസികൾ പറയുന്നു .