തൃശ്ശൂര്‍: മണലൂരില്‍ ഫാര്‍മസി വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ യുവാവിനെ അറസ്റ്റുചെയ്തു. ചിറ്റിലപ്പിള്ളി എടയ്ക്കാട്ടില്‍ നിതി(28)നെയാണ് അന്തിക്കാട് എസ്.ഐ. എ. ഹബീബുള്ളയും സംഘവും അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫാര്‍മസി വിദ്യാര്‍ഥിനി ഐശ്വര്യ(20)യെ മണലൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 12-നാണ് വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചതില്‍ മനംനൊന്താണ് ഐശ്വര്യ മരിച്ചതെന്ന് പോലീസ് പറഞ്ഞു.ഐശ്വര്യയുടെ മൊബൈല്‍ഫോണില്‍നിന്ന് ലഭിച്ച ആത്മഹത്യക്കുറിപ്പ് വീട്ടുകാര്‍ പോലീസിനു കൈമാറിയിരുന്നു.