ലോകാവസാനം വരുന്നു

ആറ്റംബോംബ് ഇടും എന്ന് കിറ്റക്സ് മുതലാളി

എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തിൽ ഒരു വൻകിട സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. അന്ന – കിറ്റക്സ് ഗ്രൂപ്പ് എന്ന പേരിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ മുതലാളി അവിടം കേന്ദ്രീകരിച്ച് ഒരു രാഷ്ട്രീയപാർട്ടി ഉണ്ടാക്കി. ആ പാർട്ടിയുടെ പേര് ട്വൻറി ട്വൻറി എന്നാണ് ‘ പാർട്ടി കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും കിഴക്കമ്പലം പഞ്ചായത്തിൽ അവർ ജയിക്കുകയും ഭരണത്തിൽ വരികയും ചെയ്തു

സാബു ജേക്കബ് എന്ന ആളാണ് കിറ്റക്സ് ഗ്രൂപ്പിൻറെ മുതലാളി. ആയിരക്കണക്കിന് ജീവനക്കാരും കോടികളുടെ സമ്പാദ്യവും ഉള്ള ഈ സ്ഥാപനം ഇടയ്ക്ക് ആന്ധ്രയിലും കർണാടകയിലും ഒക്കെ കമ്പനിയുടെ ശാഖകൾ തുടങ്ങുകയുണ്ടായി.

ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടി എന്ന നിലയിൽ കഴിഞ്ഞ ദിവസം കിഴക്കമ്പലത്ത് ട്വൻറി ട്വൻറി പാർട്ടിയുടെ ഒരു മഹാ സമ്മേളനം നടന്നിരുന്നു. പാർട്ടിയുടെ ചെയർമാൻ എന്ന നിലയിൽ സാബു ജേക്കബ് ആണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഈ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഒരു വലിയ വീരവാദം മുഴക്കുകയുണ്ടായി. കമ്പനി സ്ഥിതി ചെയ്യുന്നത് കുന്നത്തുനാട് അസംബ്ലി നിയോജക മണ്ഡലത്തിലാണ് ‘ അവിടുത്തെ എംഎൽഎ ശ്രീനിജൻ പിന്നോക്ക സമുദായ അംഗമാണ്. സാബു ജേക്കബ് എന്ന കമ്പനി ഉടമയുടെ എന്തോ ധിക്കാരപരമായ പ്രവർത്തനത്തിന്റെ പേരിൽ എം എൽ എയുമായി വഴക്കുണ്ടാക്കി കഴിയുകയാണ് ഏതാനും നാൾ മുൻപ് നടത്തിയ പാർട്ടി സമ്മേളനത്തിൽ വെച്ച് ശ്രീനിജൻ എംഎൽഎ യെ അദ്ദേഹത്തിൻറെ ജാതിപ്പേര് വിളിച്ച് കിറ്റക്സ് മുതലാളി സാബു ജേക്കബ് ആക്ഷേപ പ്രസംഗം നടത്തുകയുണ്ടായി. ഇത് വാർത്തയായി വന്നതോടെ എംഎൽഎ ശ്രീ നിജൻ പോലീസിൽ പരാതി നൽകിയിരുന്നു

ഈ പരാതിയെ പരാമർശിച്ചു കൊണ്ടാണ് അടുത്ത ദിവസം നടന്ന 20 20 പാർട്ടി സമ്മേളനത്തിൽ പ്രസംഗിക്കവേ കിറ്റക്സ് മുതലാളി വീണ്ടും ധിക്കാരപരമായ വാക്കുകൾ പ്രയോഗിച്ചത്. പ്രസംഗത്തിൽ സാബു ജേക്കബ് പറഞ്ഞത് ശ്രീനിജന്റെ പരാതിയുടെ പേരിൽ തന്നെ അറസ്റ്റ് ചെയ്യുകയോ ജയിലിൽ അടയ്ക്കുകയോ ചെയ്താൽ ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻ ജയിലിൽ ആയിരിക്കും എന്നാണ് ‘ ഇതി നുപറ്റിയ അതിശക്തമായ ബോംബ് തൻറെ കയ്യിൽ ഉണ്ട് എന്നും വെറും ബോംബ് അല്ല ആറ്റം ബോംബ് ആണ് എന്നും പ്രസംഗത്തിൽ സാബു ജേക്കബ് രോഷത്തോടെ പറയുകയുണ്ടായി. ഇതു പറഞ്ഞുകൊണ്ട് മുഖ്യമന്ത്രിയെയും സിപിഎം പാർട്ടി നേതാക്കളെയും വെല്ലുവിളിക്കുന്ന രീതിയാണ് സാബു ജേക്കബ് പ്രകടമാക്കിയത്

സാബു ജേക്കബ് എന്ന വ്യക്തിക്ക് അല്ലെങ്കിൽ കിറ്റക്സ് മുതലാളി എന്ത് വേണമെങ്കിലും വിളിച്ചു പറയാം. പക്ഷേ ഇവിടെ സാബു ജേക്കബ് പ്രസംഗിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത പ്രവർത്തിക്കുന്ന ഒരു പാർട്ടിയുടെ ചെയർമാൻ എന്ന നിലയിലാണ് ‘ ആ പാർട്ടി കിഴക്കമ്പലം എന്ന പഞ്ചായത്തിൽ ഭരണം നടത്തുന്ന പാർട്ടി കൂടിയാണ് ‘ അത്തരത്തിൽ ഒരു പാർട്ടിയുടെ നേതാവ് ഒരു മുഖ്യമന്ത്രിയെയും ഒരു എംഎൽഎയും വെല്ലുവിളിച്ച് പ്രസംഗിക്കുമ്പോൾ ആ പ്രസംഗത്തിൽ പറയുന്ന കാര്യം എന്താണ് എന്നത് വ്യക്തമാക്കേണ്ട ബാധ്യത അയാൾക്കുണ്ട്

തന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിയുടെ മകളെയും ജയിലിലാക്കും എന്ന് പറയണമെങ്കിൽ എന്താണ് അതിനുള്ള കാരണം എന്നും മുഖ്യമന്ത്രിയുടെ മകളെ ജയിലിൽ അടയ്ക്കാൻ മതിയായ വിധത്തിൽ കാരണമുള്ള തെളിവ് എന്താണ് സാബു ജേക്കബിന്റെ കയ്യിൽ ഉള്ളത് എന്ന് അറിയുവാൻ പൊതുജനങ്ങൾക്ക് അവകാശം ഉണ്ട്. തന്റെ കയ്യിലിരിക്കുന്നത് വെറും ബോംബ് അല്ല അതിഭീകരമായ ആറ്റം ബോംബാണ് എന്ന് സാബു ജേക്കബ് ആവർത്തിച്ചു പറയുന്നുണ്ട് ഇത്രയ്ക്ക് പ്രഹര ശേഷിയുള്ള എന്ത് ആറ്റം ബോംബാണ് കിറ്റക്സ് മുതലാളി രഹസ്യമായി സൂക്ഷിച്ചിരിക്കുന്നത് എന്ന് അന്വേഷിക്കുവാൻ ആഭ്യന്തരവകുപ്പ് അല്ലെങ്കിൽ മറ്റു അന്വേഷണ ഏജൻസികൾ തയ്യാറാകണം അന്വേഷണ ഏജൻസികൾ തയ്യാറാകണം.

കിറ്റക്സിന്റെ മുതലാളി പരസ്യമായി പറഞ്ഞിരിക്കുന്നത് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ കുടുംബത്തെ പരാമർശിച്ചു കൊണ്ടാണ് ‘ ഇവിടെ നാം തിരിച്ചറിയേണ്ട മറ്റൊരു കാര്യം കൂടി ഉണ്ട്. ഇപ്പോഴത്തെ കിറ്റക്സ് മുതലാളി സാബുവിന്റെ പിതാവ് എം ജെ ജേക്കബ് ആണ് അന്ന കിറ്റക്സ് കമ്പനി ആരംഭിച്ചത് കമ്പനി കോടാനുകോടികളുടെ വളർച്ചയിലേക്ക് വലുതായപ്പോൾ സാബുവിന്റെ പിതാവ് ആയുർവേദ ചികിത്സ നടത്തുന്ന നഴ്സിംഗ് ഹോം നടത്തിയിരുന്നു. സാമ്പത്തികമായി വലിയ ഉയർച്ചയിൽ എത്തുകയും ആയിരക്കണക്കിന് ആൾക്കാർക്ക് തൊഴിൽ സൗകര്യം നൽകുകയും ചെയ്തു കഴിഞ്ഞ വലിയ കമ്പനിയുടെ മുതലാളിയായ സാബുവിന്റെ പിതാവ് ജേക്കബും സാബു അടക്കമുള്ള മക്കളും പിണറായി വിജയൻറെ വലിയ അടുപ്പക്കാർ ആയിരുന്നു. സാബുവിന്റെ പിതാവുമായി ഉണ്ടായിരുന്ന ബന്ധത്തിൻറെ പേരിൽ പിതാവ് ജീവിച്ചിരുന്ന അവസരത്തിൽ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിരവധിതവണ കിഴക്കമ്പലത്തെ കിറ്റക്സ് സന്ദർശിച്ചിരുന്നു.

ഈ പറഞ്ഞ രീതിയിൽ കുടുംബപരമായി തന്നെ അടുപ്പം പുലർത്തിയിരുന്ന കിറ്റക്സ് ഗ്രൂപ്പ് മുതലാളി ഇപ്പോൾ വെളിപ്പെടുത്തിയിട്ടുള്ള പിണറായി വിജയനും മകൾക്കും എതിരായ ആറ്റം ബോംബ് എന്താണ് എന്ന് കണ്ടുപിടിക്കാനും അത് തിരിച്ചറിയാനും പറ്റിയ വിധത്തിലുള്ള അന്വേഷണം ഉണ്ടാകണം അന്വേഷണത്തിന് മുൻപ് തന്നെ ഒരു ജനകീയ പാർട്ടിയുടെ നേതാവായി നടക്കുന്ന ആൾ എന്ന നിലയിൽ ധൈര്യമുണ്ടെങ്കിൽ സാബു ജേക്കബ് മുഖ്യമന്ത്രിയുടെ മകളുടെ പേരിൽ ഉന്നയിച്ചിട്ടുള്ള കേസിന് ആസ്പദമായ സംഭവം എന്താണ് എന്ന് വെളിപ്പെടുത്തണം. അതല്ലാതെ ഒരുതരം മുങ്ങൽ വിദഗ്ധനെ പോലെ എന്തെങ്കിലും വിളിച്ചു പറഞ്ഞു കിണറ്റിൽ മുങ്ങി കുളത്തിൽ പൊങ്ങുന്ന ഏർപ്പാട് വലിയ മുതലാളി എന്ന് പറയുന്ന ഒരു പാർട്ടിയുടെ നേതാവ് എന്ന് പറയുന്ന കിറ്റക്സ് സാബുവിനെ ചേർന്നതാണോ എന്ന് അദ്ദേഹം തന്നെയാണ് ആത്മപരിശോധന നടത്തേണ്ടത് ആത്മപരിശോധന നടത്തേണ്ടത് വിളിച്ചുപറഞ്ഞു പരസ്യമാക്കിയ കാര്യങ്ങളിൽ എന്തെങ്കിലും അടിസ്ഥാനം ഉണ്ടെങ്കിൽ അന്വേഷണ ഏജൻസികളിലേക്ക് അത് എത്തി അവരുടെ മുമ്പിൽ ഓച്ഛാനിച്ചു നിന്ന് പറയുന്നതിന് പകരം ജനങ്ങൾക്ക് മുന്നിൽ കുറഞ്ഞപക്ഷം കിഴക്കമ്പലത്തെ സ്വന്തം പാർട്ടി പ്രവർത്തകർക്ക് മുന്നിൽ എങ്കിലും പറയാനുള്ള ചങ്കൂറ്റം മുതലാളി കാണിക്കണം എന്നാണ് ഞങ്ങൾക്ക് പറയുവാൻ ഉള്ളത്