രമ്യ ഹരിദാസിന്റെ സ്ഥാനാർഥിത്വത്തെ ചൊല്ലി കോൺഗ്രസിൽ എതിർപ്പ്..
രമ്യ ഹരിദാസിന്റെ സ്ഥാനാർഥിത്വത്തെ ചൊല്ലി കോൺഗ്രസിൽ എതിർപ്പ്.. ഇത്തവണ പാട്ടും പാടി വീട്ടിലിരിക്കേണ്ടിവരും എന്ന മുന്നറിയിപ്പും...
രമ്യ ഹരിദാസിന്റെ സ്ഥാനാർഥിത്വത്തെ ചൊല്ലി കോൺഗ്രസിൽ എതിർപ്പ്..
ഇത്തവണ പാട്ടും പാടി വീട്ടിലിരിക്കേണ്ടിവരും എന്ന മുന്നറിയിപ്പും…
2019ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി വന്ന എല്ലാ പാർട്ടികളുടെയും ആൾക്കാരെ പിന്നിലാക്കി ജനങ്ങൾക്കിടയിൽ താല്പര്യമുണ്ടാക്കിയെടുത്ത ഒരു സ്ഥാനാർഥിയാണ് രമ്യ ഹരിദാസ്… ആലത്തൂർ ലോകസഭയുടെ റിസർവേഷൻ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരരംഗത്ത് വന്നു നിഷ്പ്രയാസം വൻഭൂരിപക്ഷവിജയം നേടിയിരുന്നു രമ്യ ഹരിദാസ്.. ‘ വളരെ താഴ്ന്ന നിലവാരത്തിലുള്ള കുടുംബത്തിൽ നിന്നും രാഷ്ട്രീയത്തിൽ വന്ന് നല്ല പ്രസംഗവും പ്രസംഗത്തിനിടയിൽ ജനങ്ങളെ മുഴുവൻ ആകർഷിക്കാൻ കഴിയുന്ന നാടൻ പാട്ടുകൾ ഈണത്തിൽ പാടുകയും ചെയ്ത രമ്യ ഹരിദാസ് ദിവസങ്ങൾക്കകം കേരളത്തിലെ മൊത്തം ജനങ്ങളെയും കയ്യിലെടുത്തു …. ഒടുവിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണിയപ്പോൾ ഒന്നര ലക്ഷത്തിലധികം വോട്ടുകളുടെ വൻഭൂരിപക്ഷത്തിൽ രമ്യ ഹരിദാസ് വിജയിക്കുകയും ചെയ്തു…സിപിഎമ്മിന്റെ പി കെ ബിജു ആയിരുന്നു ആ തെരഞ്ഞെടുപ്പിൽ രമ്യ ഹരിദാസിനെ എതിരിട്ടത്…
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് നടന്ന അവസരത്തിൽ കോൺഗ്രസ് പാർട്ടിക്കും യുഡിഎഫിനും അനുകൂലമായ ഒരു വലിയ തരംഗം കേരളത്തിൽ ഉണ്ടായിരുന്നു… അന്നു കേരളത്തിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സ്വീകരിച്ച നിലപാടുകൾ ഹിന്ദുക്കളിൽ വലിയ എതിർപ്പുണ്ടാക്കിയിരുന്നു… ശബരിമല വിഷയം യുഡിഎഫിനും കോൺഗ്രസിനും അനുകൂലമായി വോട്ട് ചെയ്യുന്നതിന് ഹിന്ദുക്കളെ മുഴുവൻ പ്രേരിപ്പിച്ചു…. അതാണ് അന്നത്തെ മഹാവിജയത്തിന് വഴിയൊരുക്കിയതും …എന്നാൽ ഇന്ന് അത്തരത്തിലുള്ള ഒരു രാഷ്ട്രീയ അനുകൂല അന്തരീക്ഷം കേരളത്തിലില്ല എന്ന് പറയുന്നതാവും ശരി… എന്തെങ്കിലും തരംഗമുണ്ടാക്കി ആലത്തൂർ മണ്ഡലത്തിൽ രമ്യാ ഹരിദാസിന് വൻവിജയം നേടുന്നതിനുള്ള ഒരു സാധ്യതയും ഇപ്പോൾ നിലവിലില്ല… ആലത്തൂർ നിയോജക മണ്ഡലം ഉൾപ്പെടുന്ന പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയിലെ ഭൂരിപക്ഷം നേതാക്കളും രമ്യാ ഹരിദാസിനെ വീണ്ടും സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് …. എം പി. എന്ന നിലയിൽ കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ രമ്യാ ഹരിദാസിന്റെ പ്രവർത്തനങ്ങൾ ഒട്ടും തൃപ്തികരമായിരുന്നില്ല എന്നും, വിജയിച്ചു ഡൽഹിയിലേക്ക് പോയ രമ്യഹരിദാസ് ജില്ലയിലെ പാർട്ടി നേതാക്കളെയും പാർട്ടി പ്രവർത്തകരെയും പൂർണമായും അവഗണിച്ചാണ് പ്രവർത്തിച്ചിരുന്നതെന്നും ആരോപണമുണ്ട്….. പാർട്ടിയുടെ കൂടുതൽ ജനകീയനായ ഏതെങ്കിലും ഒരു നേതാവിനെ ആലത്തൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കണം എന്നാണ് ഇവിടത്തെ നേതാക്കൾ ആവശ്യം …എട്ടു പത്തു വർഷം മുൻപ് കോൺഗ്രസ് പ്രവർത്തകരായ യുവാക്കളിൽ നിന്നും ടാലൻറ് ഹണ്ട് നടത്തി ഏറ്റവും മികച്ചവരെ തെരഞ്ഞെടുത്ത അവസരത്തിലാണ് രമ്യ ഹരിദാസിനും നേതൃനിരയിലെത്താൻ സാഹചര്യം ഒരുങ്ങിയത്…. അന്ന് കോൺഗ്രസ് പ്രസിഡണ്ടായിരുന്ന രാഹുൽ ഗാന്ധി മുൻകൈയെടുത്താണ് മികച്ച പ്രവർത്തനശേഷിയുള്ള യുവാക്കളെ പാർട്ടിയിൽ അണിനിരത്താൻ ടാലൻ്റ് ഹണ്ട് നടത്തിയത്… പിന്നീട് അപ്രതീക്ഷിതമായി പാർലമെൻറ് സ്ഥാനാർഥിയായ രമ്യ ഹരിദാസ് വേദികളിലെത്തി നാടൻ പാട്ടുകൾ പാടി ആലത്തൂരിലെ മാത്രമല്ല കേരളത്തിൽ തന്നെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഒരു പുതിയ മുദ്രാവാക്യം ഉണ്ടാക്കിയെടുത്തു . – ആലത്തൂരിൽ രമ്യാ ഹരിദാസ് പാട്ടുംപാടി ജയിക്കും – പഴഞ്ചൊല്ല് മാതൃകയിലുള്ള മുദ്രാവാക്യം കേരളത്തിലെ മുഴുവൻ കോൺഗ്രസ് സ്ഥാനാർത്ഥികളുടെയും പ്രചാരണ പരിപാടികളിൽ കടന്നുചെല്ലുന്ന സ്ഥിതി വരെ ഉണ്ടായി…രമ്യാ ഹരിദാസ് എന്ന ലോകസഭാംഗത്തിനെതിരെ ഇപ്പോൾ ജില്ലാ കോൺഗ്രസ് നേതാക്കൾ ഉയർത്തുന്ന പരാതികൾ കുറെയൊക്കെ ശരിവെക്കുന്നതാണ് കഴിഞ്ഞ അഞ്ചു വർഷത്തെ അവരുടെ പ്രവർത്തനങ്ങൾ.. ‘ ലോകസഭയിൽ ദേശീയ ശരാശരി അംഗങ്ങളുടെ അറ്റൻഡൻസ് എന്ന് പറയുന്നത് 79% എന്നിരിക്കെ രമ്യ ഹരിദാസിന്റെ അറ്റൻഡൻസ് വെറും 72% ൽ താഴെയാണ് …മണ്ഡലത്തെ സംബന്ധിച്ചോ, സംസ്ഥാനത്തെ സംബന്ധിച്ചോ പാർലമെൻറിൽ ചോദ്യങ്ങൾ ചോദിക്കുകയും വിഷയങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന കാര്യത്തിലും രമ്യ ഹരിദാസ് മറ്റ് എംപിമാരെ അപേക്ഷിച്ചു വളരെ പിന്നിൽ നിൽക്കുന്നു എന്നത് എടുത്തു പറയേണ്ട മറ്റൊരു വസ്തുതയാണ്…ഏതായാലും 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ നിയോജക മണ്ഡലത്തിൽ നിന്നും പുഷ്പം പോലെ പാട്ടും പാടി വിജയിച്ചു വന്ന രമ്യാ ഹരിദാസിനെ ഈ തെരഞ്ഞെടുപ്പിൽ അതേപോലെ കാണുവാൻ കഴിയുമോ എന്ന കാര്യത്തിൽ മണ്ഡലത്തിലെ ജനങ്ങൾക്ക് സംശയമുണ്ട്…. വളരെ പിന്നോക്കം നിൽക്കുന്ന ഒരു ലോകസഭാ അംഗം എന്ന നിലയിൽ വീണ്ടും അവരെ തന്നെ വിജയിപ്പിച്ചു, നാടിന്റെയും നാട്ടുകാരുടെയും വികസനവും പുരോഗതിയും ഇല്ലാതെയാക്കണമോ എന്ന ചിന്ത കൂടി ആലത്തൂർ മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ പ്രചരിക്കുന്നു എന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്..