ലോകസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിതമായ കനത്ത പരാജയം ഇടതുപക്ഷ ജനാധിപത്യം മുന്നണിയിൽ രൂക്ഷമായ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നു….. മുന്നണിയിലെ ഘടക കക്ഷികൾ സർക്കാരിൻറെ പ്രവർത്തനങ്ങളെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നു…. എന്നാൽ അത്ഭുതകരം എന്ന് പറയട്ടെ… സർക്കാരിന്റെയും ഇടതുമുന്നണിയുടെയും ഏത് വീഴ്ചയ്ക്കും ന്യായങ്ങൾ കണ്ടെത്തിയിരുന്ന സിപിഎമ്മിലെ ക്യാപ്സ്യൂൾ സംഘമായ കുട്ടി സഖാക്കൾ പോലും വിമർശനവുമായി സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്…… സിപിഎം നേതാക്കളെ കുട്ടി സഖാക്കളുടെ ഈ തുറന്ന പറച്ചിൽ അസ്വസ്ഥരാക്കിയിട്ടുണ്ട്….. തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഉണ്ടായതിന്റെ കാരണം മുഖ്യമന്ത്രിയുടെ സമനില വിട്ടു കൊണ്ടുള്ള പ്രവർത്തനശൈലിയും സർക്കാരിൻറെ പിടിപ്പുകേടുകളും മന്ത്രിമാരുടെ കഴിവുകേടും ആണ് എന്നാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്ന വിമർശനങ്ങൾ
ഇതിനിടയിലാണ് രണ്ടാം ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നശേഷം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ആഡംബരം ഒരുക്കുന്നതിനു വേണ്ടി ചെലവാക്കിയ ഭീമമായ തുകയുടെ കണക്കുകൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്…. യാതൊരു ന്യായീകരണവും ഇല്ലാത്ത ആഡംബര സംവിധാനങ്ങൾ ആണ് ക്ലിഫ് ഹൗസിൽ ഒരുക്കിയത് എന്നാണ് കണക്കു നിരത്തി കൊണ്ട് വിമർശകർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും താമസിക്കുന്ന ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽകഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ കോടിക്കണക്കിന് രൂപയുടെ അഴിച്ചുപണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും നടത്തി എന്നാണ് വിമർശനം ഉയർന്നിരിക്കുന്നത്…. വസതിയിൽ ലിഫ്റ് സ്ഥാപിച്ചതിന് 16 ലക്ഷം രൂപയും ശുദ്ധജല സംവിധാനത്തിന് അഞ്ച് ലക്ഷം രൂപയും ജീവനക്കാരുടെ വിശ്രമം മുറി ഒരുക്കുന്നതിന് 73 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ഓഫീസ് മുറിയുടെ നവീകരണത്തിന് ആറുലക്ഷം രൂപയും ചെലവാക്കിയതായി കണക്കുകൾ വ്യക്തമാക്കുന്നത് …. ഇതുകൂടാതെ മു
ഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ പശു വളർത്തുന്നതിന് വേണ്ടി മൂന്നര ലക്ഷം രൂപ മുടക്കി ചാണക കുഴി നിർമ്മിച്ചതായി കണക്കിൽ പറയുന്നു…. ഔദ്യോഗിക വസതിയുടെ മതിൽ പുതുക്കിപ്പണിയുന്നതിനും കാലിത്തൊഴുത്ത് പണിയുന്നതിനും വേണ്ടി 34 ലക്ഷം രൂപ ചെലവഴിച്ചത് ആയിട്ട് കണക്കുകൾ ….. ഇവിടുത്തെ ശുചിമുറി നന്നാക്കിയതിന് ഒരു ലക്ഷം രൂപയും കെട്ടിടത്തിന്റെ സീലിംഗ് പുതുക്കിയതിനും അടുക്കള പരിഷ്കരിച്ചതിനും രണ്ടര ലക്ഷം ചെലവായിട്ടുണ്ട്….. ഗാർഡ് റൂം പണിയുന്നതിന് ഒന്നരലക്ഷം രൂപ ചിലവാക്കിയതായി കണക്കുണ്ട്…. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ സുരക്ഷാസംവിധാനങ്ങൾക്കായി 29 ലക്ഷം രൂപ ചെലവഴിച്ചതായിട്ടും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കണക്കുകളിൽ പറയുന്നുണ്ട്
ഇതിനൊക്കെ പുറമെയാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ആരോപണങ്ങൾ നിഷേധിക്കുന്നതിനും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും വേണ്ടി മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങുന്ന സംഘം കേരള യാത്ര നടത്തിയത്…. എന്നാൽ ഈ കേരള യാത്ര നടത്തുന്നതിനുവേണ്ടി ഒരുക്കിയ ആഡംബര വാഹനവും യാത്രക്കിടയിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ വരെ പ്രതിഷേധം നടത്തിയവർക്ക് നേരെ തെരുവിൽ ക്രൂരമായ മർദ്ദനം അഴിച്ചുവിട്ടതും എല്ലാം സർക്കാർ വിരുദ്ധ വികാരം ഉണ്ടാക്കുകയാണ് ഫലത്തിൽ ചെയ്തത് എന്ന വിമർശനമാണ് ഉയരുന്നത്….. സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ എത്തിക്കാൻ എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി തന്നെ തീരുമാനമെടുത്ത മന്ത്രി സംഘത്തിൻറെ കേരള യാത്ര നടത്തിയത്…. എന്നാൽ ഈ യാത്ര നടക്കുമ്പോൾ പോലും കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന പാവപ്പെട്ടവർക്ക് നൽകിവന്നിരു
ന്ന ക്ഷേമപെൻഷൻ പോലും മാസങ്ങളോളം കുടിശ്ശികയായി കിടന്നത് സർക്കാരിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്….. ഇങ്ങനെ സർക്കാരിൻറെ മഹത്വം വിളിച്ചു പറയാൻ ഇറങ്ങിയ മന്ത്രി സംഘത്തിൻറെ യാത്ര ഗുണത്തേക്കാൾ ദോഷമാണ് ഉണ്ടാക്കിയത് എന്ന വിമർശനമാണ് ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്
ഇതിനിടയിലാണ് തോൽവിയുടെ പേരിൽ ഇടതുപക്ഷ മുന്നണിയിലെ ഘടക കക്ഷികൾ വിമർശനവുമായി രംഗത്തുവന്നിരിക്കുന്നത്… സർക്കാർ ജനകീയ സർക്കാരിൻറെ സ്വഭാവം കളഞ്ഞു കുളിച്ചു എന്നും സർക്കാർ വിരുദ്ധ വികാരം കേരളത്തിൽ ശക്തമായിരുന്നു എന്നും പ്രസ്താവിച്ചത് സിപിഐയുടെ നേതാവാണ്…. ഇതേ അഭിപ്രായം തന്നെ ജനതാദളിന്റെ സംസ്ഥാന പ്രസിഡണ്ടും ഉയർത്തിക്കഴിഞ്ഞു… കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ നേതാവായ ജോസ് കെ മാണി ഇപ്പോൾ മൗനമായി നിൽക്കുന്നത് രാജ്യസഭാ സീറ്റ് പ്രതീക്ഷിച്ചാണ്…. എന്നാൽ അത് മാണി വിഭാഗത്തിന് കിട്ടാനുള്ള ഒരു സാധ്യതയും കാണുന്നില്ല…. രാജ്യസഭാ സീറ്റ് ലഭിക്കാതെ വരുന്ന പക്ഷം ഇടതുമുന്നണിയിൽ മൂന്നാമത്തെ വലിയ പാർട്ടിയായ കേരള കോൺഗ്രസ് മാണി വിഭാഗം വലിയ പ്രതിഷേധവുമായി രംഗത്തുവരും…. ഈ പാർട്ടിയിലെ പല നേതാക്കളും ഇടതുപക്ഷ മുന്നണി വിടണം എന്ന് അഭിപ്രായവുമായി ഇപ്പോൾ തന്നെ രംഗത്തുണ്ട്
രാജ്യസഭയിലേക്ക് ഒഴിവു വരുന്ന മൂന്ന് സീറ്റുകളിൽ രണ്ടു സീറ്റുകൾ ആണ് ഭരണമുന്നണിക്ക് ലഭിക്കുക….. ഒരു സീറ്റ് പ്രതിപക്ഷത്തിന് ലഭിക്കുകയും ചെയ്യും….. ഭരണമുന്നണിക്ക് ലഭിക്കുന്ന രണ്ടു സീറ്റിൽ ഒരെണ്ണം സിപിഎമ്മിന് അവകാശപ്പെട്ടതാണ്….. മറ്റൊരു സീറ്റ് മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ഒഴിവു വരുന്ന സീറ്റാണ്…. ആ സീറ്റ് സിപിഐ തന്നെ ഇപ്പോൾ ആവശ്യപ്പെട്ടു കഴിഞ്ഞു…… ഇതാണ് സ്ഥിതിയെങ്കിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന് തൽക്കാലം ഒരു പരിഗണനയും ഇടതുമുന്നണിയിൽ നിന്നും ലഭിക്കാൻ സാധ്യതയില്ല
രണ്ടാം പിണറായി സർക്കാർ ജനങ്ങളെ മറന്നുകൊണ്ട് പ്രവർത്തനം നടത്തി എന്നും അഴിമതിയും ധൂർത്തും വ്യാപകമായി നടന്നു എന്നും അതുകൊണ്ടുതന്നെയാണ് ലോകസഭാ തിരഞ്ഞെടുപ്പിൽ ഇത്ര വലിയ പരാജയം ഏൽക്കേണ്ടി വന്നത് എന്നും
ഉള്ള വിമർശനങ്ങൾ കുട്ടി സഖാക്കൾ അടക്കം വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്……. എല്ലാ പ്രതിഷേധവും മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്തുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം…. പല അവസരങ്ങളിലും മുഖ്യമന്ത്രി പരിസരം മറന്നുള്ള അധികാരത്തോടെയുള്ള പ്രവർത്തനം കാണിച്ചു എന്ന് വിമർശിക്കുന്നവർ ഉണ്ട്…. മുഖ്യമന്ത്രിയെ വളഞ്ഞുനിന്ന മാധ്യമപ്രവർത്തകർക്ക് നേരെ മോശം ഭാഷയിൽ സംസാരിച്ച പല അനുഭവങ്ങളും ഉണ്ടായി എന്ന കാര്യവും വിമർശകർ എടുത്തുപറയുന്നുണ്ട്….
ഏതായാലും നിലവിൽ ഭരണത്തിൽ ഇരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ചും വലിയ പ്രതിസന്ധികളാണ് മുന്നിൽ ഉള്ളത്…. വ്യക്തിപരമായി ഉയർന്നിട്ടുള്ള പ്രതിഷേധങ്ങളും എതിർപ്പുകളും അത്ര എളുപ്പത്തിൽ മുഖ്യമന്ത്രിക്ക് ഒഴിവാക്കിയെടുക്കാൻ കഴിയില്ല…. മുഖ്യമന്ത്രിയുടെയും മകൾ വീണയുടെയും പേരിലുള്ള മാസപ്പടി കേസ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടുകൂടി വീണ്ടും ഉയർന്നു വരാനാണ് സാധ്യത…. മുഖ്യമന്ത്രിയുടെ മകളെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ അത് മുഖ്യമന്ത്രിക്ക് മാത്രമല്ല സർക്കാരിനും വലിയ ക്ഷീണം ഉണ്ടാക്കും…. ഇതിനുപുറമെയാണ് മുഖ്യമന്ത്രിയെ ചൂണ്ടിക്കൊണ്ട് മുന്നണിയിലെ ചില ഘടകകക്ഷി നേതാക്കൾ വിമർശനം ഉയർത്തി കൊണ്ടിരിക്കുന്നത്