സിപിഐയിൽ പുതിയ കലഹം

ബിനോയ് വിശ്വത്തിന്റെ കസേര തെറിക്കും....

കേരളത്തിൽ അധികാരത്തിൽ ഇരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ രണ്ടാമത്തെ വലിയ പാർട്ടിയാണ് സിപിഐ . തെരഞ്ഞെടുപ്പ് തോൽവിയും അഴിമതിയും കോഴയും എല്ലാം കൂടി സിപിഎം പാർട്ടിയെ കുടുക്കി ഇട്ടിരിക്കുമ്പോൾ ആണ് രണ്ടാമത്തെ പാർട്ടിയായ സിപിഐക്കു അകത്തും വലിയ കലഹം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത് സിപിഐക്ക് അകത്ത് നേതാക്കൾ തമ്മിലുള്ള ചേരിതിരിവും പോരും ആണ് പാർട്ടിയെ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുന്നത്. കാനം രാജേന്ദ്രൻ മരണപ്പെട്ടതിനുശേഷം പുതിയ സംസ്ഥാന സെക്രട്ടറിയായി ചുമതലയിൽ വന്നത് മുൻ മന്ത്രി കൂടിയായ ബിനോയ് വിശ്വം ആയിരുന്നു. പുതിയ പാർട്ടി സെക്രട്ടറിയെ തെരഞ്ഞെടുക്കുന്ന അവസരത്തിൽ ബിനോയ് വിശ്വത്തിനെതിരെ ഒരുവട്ടം നേതാക്കൾ എതിർപ്പുമായി വന്നിരുന്നതാണ്, എന്നാൽ ബിനോയ് വിശ്വത്തെ തൻറെ പിൻഗാമി ആക്കണം എന്ന് നിർദ്ദേശം കാനം രാജേന്ദ്രൻ മുന്നോട്ടുവച്ചിരുന്നു .എന്ന ചില നേതാക്കളുടെ പരാമർശത്തിന്റെ പേരിലാണ് ഒടുവിൽ ബിനോയ് വിശ്വത്തിന് സെക്രട്ടറി പദവി കിട്ടിയത് എന്നാൽ ഇപ്പോൾ ബിനോയ് വിശ്വത്തിന്റെ സെക്രട്ടറി പദവിയുടെ കാര്യത്തിൽ പല സീനിയർ നേതാക്കളും എതിർപ്പുമായി രംഗത്തുവന്നിരിക്കുകയാണ്. ജനകീയ പ്രവർത്തനങ്ങളിൽ ഇടപെട്ടുകൊണ്ട് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് ബിനോയ് വിശ്വം ഒന്നും ചെയ്യുന്നില്ല എന്നും വെറും പ്രസ്താവന രാഷ്ട്രീയം മാത്രമാണ് ബിനോയ് വിശ്വം നടത്തിക്കൊണ്ടിരിക്കുന്നത് എന്നും ഉള്ള വിമർശനമാണ് ഉയർന്നിട്ടുള്ളത്. ഇതിൽ ആണ് പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാവും അസിസ്റ്റൻറ് സെക്രട്ടറിയും ആയിരുന്ന പ്രകാശ് ബാബുവിനെ മനപ്പൂർവമായി ഒതുക്കിയ ബിനോയ് വിശ്വത്തിന്റെ നീക്കങ്ങൾ വലിയ പ്രതിഷേധം വിളിച്ചുവരുത്തിയിരിക്കുന്നത് സെക്രട്ടറി പദവിയിൽ നിന്നും ബിനോയ് വിശ്വത്ത് മാറ്റി .പ്രകാശ് ബാബുവിനെ സംസ്ഥാന സെക്രട്ടറി ആക്കണം എന്ന നിർദ്ദേശമാണ് മുതിർന്ന ചില നേതാക്കൾ മുന്നോട്ടുവച്ചിരിക്കുന്നത്.

സിപിഐ എന്ന പാർട്ടിക്ക് ഒരു രാജ്യസഭാ സീറ്റ് കിട്ടിയപ്പോൾ ആ പദവി മുതിർന്ന നേതാവും അസിസ്റ്റൻറ് സെക്രട്ടറിയും ആയിരുന്നു പ്രകാശ് ബാബുവിന് നൽകും എന്ന് എല്ലാരും വിശ്വസിച്ചിരുന്നതാണ്. എന്നാൽ ദേശീയ നേതൃത്വത്തിന്റെ മുന്നിൽ ചില നീക്കങ്ങൾ നടത്തി പ്രകാശ് ബാബുവിനെ ആ പദവിയിൽ നിന്നും വെട്ടിമാറ്റുന്നതിന് നീക്കം നടത്തിയത് ബിനോയ് വിശ്വം ആണെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. പ്രകാശ് ബാബു എന്ന നേതാവിനെ സംബന്ധിച്ചിടത്തോളം രണ്ടു പദവികളുടെ കാര്യത്തിലാണ് തിരിച്ചടി ഉണ്ടായിരിക്കുന്നത്. കാനം രാജേന്ദ്രൻ മരണപ്പെട്ടപ്പോൾ സെക്രട്ടറി പദവിയിലേക്ക് ന്യായമായും പരിഗണിക്കേണ്ടിയിരുന്നത് പ്രകാശ് ബാബു ആയിരുന്നു. ഈ ഘട്ടത്തിൽ വരെ രാജ്യസഭാ അംഗവും പാർട്ടിയുടെ ദേശീയ സമിതിയിൽ അംഗവും ഡൽഹി കേന്ദ്രീകരിച്ചുള്ള പ്രവർത്തനവും നടത്തിയിരുന്ന ബിനോയ് വിശ്വം ഒരു സുപ്രഭാതത്തിൽ അതെല്ലാം വിട്ട്
ഒഴിഞ്ഞ കേരളത്തിലേക്ക് കാലുകുത്തുകയാണ് ചെയ്തത് . അങ്ങനെയാണ് കാനം രാജേന്ദ്രന്റെ സെക്രട്ടറി കസേര ലക്ഷ്യമിട്ടുകൊണ്ട് ബിനോയ് വിശ്വം അണിയറ നീക്കങ്ങൾ നടത്തിയത്. അന്ന് ബിനോയ് വിശ്വത്തിന്റെ നീക്കങ്ങളെ തടയിടുന്നതിന് പ്രകാശ് ബാബു പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എല്ലാ ജില്ലകളിലും തനിക്കൊപ്പം നിൽക്കുന്ന സംസ്ഥാന നിർവാഹക സമിതി അംഗങ്ങളെ ബിനോയ് വിശ്വത്തിന് എതിരായി നിലയുറപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയത് പ്രകാശ് ബാബു ആയിരുന്നു. ബിനോയ് വിശ്വത്തിന്റെ സെക്രട്ടറി പദവിയുടെ കാര്യത്തിൽ പ്രകാശ് ബാബുവും അംഗീകാരം നൽകുകയാണ് ഉണ്ടായത്. എങ്കിലും തനിക്കെതിരായ നീക്കങ്ങൾ നടത്തിയ ആളാണ് പ്രകാശ് എന്ന നിലയ്ക്ക് അദ്ദേഹത്തോടുള്ള വിരോധം ബിനോയ് വിശ്വം മനസ്സിൽ സൂക്ഷിച്ചിരുന്നു എന്നതിൻറെ തെളിവാണ് രാജ്യസഭാ സീറ്റ് കാര്യത്തിലും പ്രകാശ് ബാബുവിനെ തടയാൻ കാരണം.

ബിനോയ് വിശ്വം പാർട്ടി സെക്രട്ടറി പദവി ഏറ്റെടുത്ത് . ചുരുങ്ങിയ മാസങ്ങൾ മാത്രമേ കഴിഞ്ഞുള്ളൂ എങ്കിലും വലിയ പ്രതിഷേധമാണ് സെക്രട്ടറിക്കെതിരെ ഉയർന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ ജയ സാധ്യതയുള്ള സ്ഥാനാർഥികളെ ഒഴിവാക്കുകയും സ്വന്തം ഇഷ്ടപ്രകാരം സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചെയ്തത് ബിനോയ് വിശ്വം ആയിരുന്നു .രാഹുൽഗാന്ധിക്കെതിരെ വയനാട് മണ്ഡലത്തിൽ ദേശീയ നേതൃത്വത്തിന്റെ ഘടകമായ ആനി രാജയെ സ്ഥാനാർത്ഥിയാക്കിയത് ബിനോയ് വിശ്വത്തിന്റെ പിടിവാശി കൊണ്ട് മാത്രമായിരുന്നു. അതുപോലെതന്നെ കൂടുതൽ ജനകീയതയും ചുറുചുറുക്കും ഉള്ള യുവ നേതാവിനെ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാക്കുന്ന ആലോചനകൾ വന്നപ്പോൾ അതെല്ലാം തടഞ്ഞുകൊണ്ട് പന്നിയന്‍ രവീന്ദ്രന് സ്ഥാനാർത്ഥിത്വം കൽപ്പിച്ചത് ബിനോയ് വിശ്വം ആയിരുന്നു.

ലോകസഭാ തെരഞ്ഞെടുപ്പിൽ നാല് സീറ്റിൽ മത്സരിക്കാൻ അവസരം കിട്ടിയിട്ടും ഒരു സ്ഥലത്ത് പോലും കാര്യമായ മുന്നേറ്റം നടത്തുവാനോ വിജയം നേടുവാനോ കഴിയാതെ വന്നത് പാർട്ടിയുടെ പിടിപ്പുകേടായി വിലയിരുത്തുന്നുണ്ട്. പാർട്ടി സ്ഥാനാർത്ഥികൾ മത്സരിച്ച മണ്ഡലങ്ങളിൽ പാർട്ടി പ്രവർത്തകരെ ഒറ്റക്കെട്ടായി നിർത്തി തെരഞ്ഞെടുപ്പ് പ്രചരണ രംഗം ഉഷാറാക്കാൻ ബിനോയ് വിശ്വം ഒരു നീക്കവും നടത്തിയിരുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.

ഏറ്റവും ഒടുവിൽ സിപിഐ പാർട്ടിയുടെ ദേശീയ സമിതിയിൽ പ്രകാശ് ബാബുവിനെ ഉൾപ്പെടുത്തും എന്ന ഒരു ധാരണ കേരളത്തിലെ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും ഉണ്ടായിരുന്നു .എന്നാൽ കഴിഞ്ഞദിവസം നടന്ന ദേശീയ സമിതി യോഗം ഡൽഹി സിപിഐ നേതാവായ രാജയുടെ ഭാര്യ ആനി രാജയെ ദേശീയ സമിതിയിൽ ഉൾപ്പെടുത്തുന്നതിന് പേര് നിർദ്ദേശിച്ചത് ബിനോയി വിശ്വം ആയിരുന്നു എന്ന് വാർത്തകൾ പുറത്തുവന്നിട്ടുണ്ട് .ഇതും ബിനോയ് വിശ്വത്തിന് എതിരായ നീക്കത്തിന് ശക്തി പകരുന്നുണ്ട്.

കേരളത്തിൽ പ്രവർത്തിച്ചിരുന്ന ബിനോയ് വിശ്വം പത്തുവർഷത്തോളമായി ഡൽഹി രാഷ്ട്രീയത്തിലേക്ക് കുടിയേറിയ ആളായിരുന്നു .രാജ്യസഭാ അംഗമായും പാർട്ടിയുടെ ദേശീയ ഭാരവാഹി ആയും പ്രവർത്തിക്കുന്നതിന് ആവേശം കാണിച്ച ബിനോയ് വിശ്വം അവിടെ കാര്യമായ ഇടപെടലിന് സാഹചര്യം ഇല്ലാതായപ്പോൾ ആണ് കാനം രാജേന്ദ്രന്റെ ഒഴിവിലേക്ക് കണ്ണു പതിപ്പിച്ചുകൊണ്ട് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. തികച്ചും ആ സ്ഥാനത്തിന് അർഹനായ പ്രകാശ് ബാബുവിനെ പുറന്തള്ളിക്കൊണ്ട് സെക്രട്ടറി പദവി സ്വന്തമാക്കാൻ ബിനോയ് വിശ്വത്തിന് കഴിഞ്ഞു, എന്നാൽ മാസങ്ങൾ മാത്രം നീണ്ട ബിനോയ് വിശ്വത്തിന്റെ സെക്രട്ടറി പദവിയിലുള്ള പ്രവർത്തനം സമ്പൂർണ്ണ പരാജയം ആയിട്ടാണ് പാർട്ടിയിലെ ഭൂരിഭാഗം നേതാക്കളും കാണുന്നത് . മാത്രവുമല്ല സിപിഐ എന്ന പാർട്ടിയുടെ സംസ്ഥാനത്തെ കീഴ് ഘടകങ്ങളിൽ ഉള്ള ചോർച്ചയും തകർച്ചയും ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നും ഇതൊന്നും പരിഹരിക്കുന്നതിനും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും സെക്രട്ടറി എന്ന നിലയിൽ ബിനോയ് വിശ്വം ഒന്നും ചെയ്യുന്നില്ല എന്ന പരാതിയും വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി ജനകീയ അടിത്തറയുള്ള മറ്റൊരു നേതാവിനെ കണ്ടെത്തണം എന്ന ആവശ്യം ശക്തമായി കൊണ്ടിരിക്കുന്നത് .പല പദവികളും നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു എങ്കിലും പ്രകാശ് ബാബു എന്ന നേതാവിന് കൊല്ലം ജില്ലയിൽ അടക്കം വലിയ ജനകീയ സ്വാധീനം ഉള്ള ആളാണ് പാർട്ടിയുടെ അടിത്തട്ടിലും സംശുദ്ധ രാഷ്ട്രീയത്തിന്റെ പേരിൽ പ്രകാശ് ബാബുവിന് വലിയ സ്വീകാര്യത ഉണ്ട് ഇതെല്ലാം ഉയർത്തിക്കാട്ടി ബിനോയ് വിശ്വത്തെ പദവിയിൽ നിന്ന് മാറ്റി .പാർട്ടി സെക്രട്ടറിയായി പ്രകാശ് ബാബുവിനെ കൊണ്ടുവരണം എന്ന ആവശ്യം സിപിഐയുടെ സംസ്ഥാന കമ്മിറ്റിയിൽ പോലും ശക്തമായി കൊണ്ടിരിക്കുകയാണ്.