ശ്രീവല്ലി വിഷ്ണുനാരായണൻ നമ്പൂതിരി സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വൈഖരി ഓൺലൈൻ കാവ്യാലാപന മത്സര വിജയികളെ പ്രഖ്യാപിച്ചു.
ചങ്ങനാശ്ശേരി എസ്.എച്ച്. എസ്.എസ് ഒമ്പതാംക്ലാസ് വിദ്യാർത്ഥി എസ്.സാരംഗി ഒന്നാം സ്ഥാനം നേടി. മാർ ഇവാനിയോസ് കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥി ജി.എസ്.ആദിത്യൻ രണ്ടാം സ്ഥാനവും കൊച്ചി പോർട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയത്തിലെ എഴാം ക്ലാസ് വിദ്യാർത്ഥി കാതറിൻ ഷിബു മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ നാലാം ചരമദിനമായ ഫെബ്രുവരി 25ന് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം നൽകും