വനിതകൾ മാത്രം പങ്കെടുക്കുന്ന മാതൃകാ നിയമസഭ ഇന്ന്
മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം നിർവ്വഹിക്കും
വനിതകൾ മാത്രം പങ്കെടുക്കുന്ന മാതൃകാ നിയമസഭ ഇന്ന് (2024 ഡിസംബർ 10 ചൊവ്വാഴ്ച) ഗവ. സെക്രട്ടേറിയേറ്റിലെ പഴയ നിയമസഭാ ഹാളിൽ വച്ച് നടക്കും. മന്ത്രി ആർ. ബിന്ദു മാതൃകാ നിയമസഭയുടെ ഉദ്ഘാടനം നിർവ്വഹിക്കും.
നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതം ആശംസിക്കും. കേരള നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിനോടനുബന്ധിച്ചാണ് മാതൃകാനിയമസഭ സംഘടിപ്പിക്കുന്നത്. ഈ വര്‍ഷത്തെ മാതൃകാ നിയമസഭയിലെ എല്ലാ അംഗങ്ങളും വനിതകളായിരിക്കണമെന്ന സ്പീക്കറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്, തിരുവനന്തപുരം ജില്ലയിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ മേഖലയിലുള്ള കോളേജുകളിൽ നിന്ന് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥിനികളിൽ നിന്ന് തെരഞ്ഞെടുത്തവർക്ക് 2024 ഡിസംബർ 6,7 തീയതികളിലായി നിയമസഭാമന്ദിരത്തിൽ വെച്ച് പരിശീലനം നല്‍കിയിരുന്നു.