കണ്ണൂർ സർവ്വകലാശാല ലിറ്റ്റേച്ചർ ഫെസ്റ്റിവൽ ബഹിഷ്കരിക്കും
കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് പങ്കെടുക്കില്ല
കണ്ണൂർ സർവ്വകലാശാല യൂണിയൻ നാളെ മുതൽ സംഘടിപ്പിക്കാനിരുന്ന ലിറ്റ് റേച്ചർ ഫെസ്റ്റിവെൽ ബഹിഷ്കരിക്കാൻ തീരുമാനിച്ചതായി കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.കണ്ണൂർ ഗവ: ഐ.ടി.ഐയിൽ കെ.എസ്.യു സംസ്ഥാന – ജില്ലാ നേതാക്കളെയും, യൂണിറ്റ് പ്രസിഡൻ്റിനെയും ക്രൂരമായി മർദ്ദിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാന പ്രസിഡൻ്റ് ഉൾപ്പടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കില്ല. അതേ സമയം ഇന്ന് കണ്ണൂരിൽ എത്തുന്ന കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് മർദ്ദനമേറ്റ നേതാക്കളെ സന്ദർശിക്കും.സംസ്ഥാന വ്യാപകമായി ക്യാമ്പസ് തല പ്രതിഷേധത്തിനും സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.
കണ്ണൂർ ഐടിഐയിൽ ഇന്ന് നടന്ന എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള അതിദാരുണമായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഏകാധിപത്യ അക്രമ രാഷ്ട്രീയത്തെ പിന്തുടരുന്ന ഒരു സംഘടനയുടെയും സംഘത്തിന്റെയും വേദികളിൽ പങ്കെടുക്കേണ്ടതില്ല എന്നതിൻ്റെ അടിസ്ഥാനത്തിലാണ് ബഹിഷ്കരണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു.