സിപിഎം ഇത്ര അധഃപതിക്കാൻ പാടില്ലായിരുന്നു ; കോൺഗ്രസുകാർ
ഷാഫിയും കൂട്ടരും ഇപ്പോളും കെ എസ് യു നിലവാരത്തിൽ നിന്നും ഉയർന്നിട്ടില്ല.
ഷാഫിയും കൂട്ടരും ഇപ്പോളും കെ എസ് യു നിലവാരത്തിൽ നിന്നും ഉയർന്നിട്ടില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം.ഷൈലജ ടീച്ചറെ ഒരു ലക്ഷം വോട്ടിന് തോൽപ്പിച്ച അന്ന് മുതൽ ഷാഫിയോട് ഒടുങ്ങാത്ത അസൂയയല്ലേ നിങ്ങൾക്ക് .ആ പക കൊണ്ടാണ് നിങ്ങൾ പോലീസിനെ ഉപയോഗിച്ച് അയാളുടെ മൂക്ക് അടിച്ച് തകർത്തത്. പണ്ട് മുതലെ നിങ്ങൾ ഇങ്ങനെയാണ്. നിങ്ങളെ തോൽപ്പിച്ചാൽ നിങ്ങൾ അവരെ വ്യക്തിഹത്യ ചെയ്യും.ഇന്ന് രാവിലെ സോഷ്യൽ മീഡിയകളിൽ ചിലകോൺഗ്രസുകാർ കത്തി കയറുകയാണ് , പല സോഷ്യൽ മീഡിയാ അക്കൗണ്ടുകളും പല തവണയായി ഇതേ കാര്യം കമൻ്റ് ആയി എഴുതിയിരിക്കുന്നതും കണ്ടു .തിരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ,തോൽവി ഉൾക്കൊള്ളാൻ കഴിയാത്ത വണ്ണം ചുരുങ്ങിയ മനസ് ഉള്ളവരൊന്നും അല്ല മാർക്സിസ്റ്റുകാർ. 1952 -ൽ കോൺഗ്രസ് നേതാവ് ആയ കുട്ടികൃഷ്ണ മേനോനോട് സാക്ഷാൽ EMS തോറ്റിട്ടില്ലേ ?.എന്ന് കരുതി കുട്ടികൃഷ്ണ മേനോനോട് കമ്മ്യൂണിസ്റ്റുകാർക്ക് ഒടുങ്ങാത്ത പകയുണ്ടായോ…
1996-ൽ വി.എസ് അച്യുതാനന്ദനെ പരാജയപ്പെടുത്തിയതും കോൺഗ്രസ് നേതാവ് അല്ലേ… ആ കോൺഗ്രസ്നേതാവാണ് നമ്മുടെ പി.ജെ ഫ്രാൻസിസ് . കമ്മ്യൂണിസ്റ്റുകാർ ഏന്തെങ്കിലും വിരോധം തന്നോട് കാണിച്ചതായി അദ്ദേഹം പോലും പറഞ്ഞ് കേട്ടിട്ടില്ല.
അതുപോലെത്തന്നെ ,1971 ൽ കാസർഗോഡ് ലോകസഭ മണ്ഡലത്തിൽ EK നായനാരെ KSU സംസ്ഥാന പ്രസിഡൻ്റ് ആയ രാമചന്ദ്രൻ കടന്നപ്പള്ളി പരാജയപ്പെടുത്തിയില്ലേ ?
എന്ന് കരുതി രാമചന്ദ്രൻ കടന്നപ്പള്ളിയോട് മാർക്സിസ്റ്റുകാർ സവിശേഷമായ പക സൂക്ഷിച്ചതായി ആരെങ്കിലും പറയുമോ ? CPIMൻ്റെ പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു സഖാവ് ഇ. ബാലാനന്ദനെ .ആലപ്പുഴയിൽ 1977-ൽ VM സുധീരൻ തോൽപ്പിച്ച് MP യായി. VM സുധീരൻ തൃശൂർ അന്തികാട് നിന്ന് വന്നാണ് ആലപ്പുഴയിൽ മൽസരിച്ച് വിജയിച്ചത് . എന്ന് കരുതി CPIM വി.എം സുധീരന് എതിരെ വൈരാഗ്യം സൂക്ഷിച്ചു എന്നോ പിൻതുടർന്ന് വേട്ടയാടി എന്നോ ആക്ഷേപം ആരും ഉയർത്തി കണ്ടിട്ടില്ല….. ചേർത്തലയിലെ ഏത് വീട്ടിലും വയലാർ സമര നായകൻ എൻ പി തണ്ടാർക്ക് ഒരു കസേരയുണ്ടായിരിക്കും . അത്രമാത്രം ജനകീയൻ ആണ് തണ്ടാർ . അതേ തണ്ടാരെ 1970-ൽ എ കെ ആൻ്റണി തോൽപ്പിച്ചില്ലേ ? എന്തിനേറെ പറയുന്നു. സാക്ഷാൽ കെ ആർ ഗൗരിയമ്മ തന്നെ CPIMൻ്റെ ഭാഗമായി നിൽക്കുമ്പോൾ തോറ്റിട്ടില്ലേ ? എന്ന് കരുതി ജയിച്ചവരെ എല്ലാം വ്യക്തിഹത്യ ചെയ്യാം എന്ന നിലപാട് ഒരിക്കലും കമ്മ്യൂണിസ്റ്റുകാർ എടുക്കാറില്ല.
രാഷ്ട്രീയത്തിൽ ജയവും പരാജയവും ഉണ്ടാവും. എന്നും ജയിച്ച പാർട്ടിയല്ല CPIM , എല്ലാ കാലത്തും തോറ്റുപോകുന്നവരും അല്ല ഇടതുപക്ഷ പ്രവർത്തകർ . ജയത്തെ ഉൾക്കൊള്ളുന്ന അതേ മാനസികാവസ്ഥയിൽ ആ സെൻസിൽ പരാജയത്തെ വിശകലനം ചെയ്യാനുള്ള കഴിവും , വിവേകവും ഉള്ളവരാണ് മാർക്സിസ്റ്റുകാർ. ഒരു സംഭവകഥ കൂടി പറയാം …1977-ൽ ആലത്തൂർ മണ്ഡലത്തിൽ നിന്ന് 2000 -ത്തിൽ താഴെ വോട്ടുകൾക്കാണ് ഇ എം എസ് വിജയിച്ചത്. കൗണ്ടിംഗ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഇ എം എസിനെ മാലയണിയിക്കാൻ പാർട്ടി പ്രവർത്തകർ എത്തി . തൻ്റെ എതിരാളിയായ കോൺഗ്രസ് നേതാവ് വി എസ് വിജയരാഘവനെ അടുത്ത് നിർത്തി തോളിൽ തട്ടി പുഞ്ചിരിയോടെ പറഞ്ഞു. സത്യത്തിൽ ഈ മാല എൻ്റെ യുവ സ്നേഹിതനാണ് അവകാശപ്പെട്ടത്.ഇങ്ങനൊക്കെ പറയാനും രാഷ്ട്രീയ പ്രതിയോഗികളെ ശത്രുക്കൾ ആയി കാണാതെ പ്രതിയോഗികളായി മാത്രം കാണുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റുകാർ ഷാഫിയോട് സവിശേഷ വിരോധം വെച്ചുപുലർത്തുന്നു എന്ന വാദം കഴമ്പില്ലാത്തതാണ്. പാർലമെൻ്റി പൊളിറ്റിക്സ് ബോക്സിംഗ് റിംങ്ങിലെ ഇടിക്കൂട് അല്ല , വടകര എം പി മൈക്ക് ടൈസണുമല്ല . ഇത് മനസിലാക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ.പ്രിയപ്പെട്ട കോൺഗ്രസ് സുഹൃത്തുക്കൾ ഇനിയെങ്കിലും ഒരു ലക്ഷം വോട്ടിൻ്റെ കഥയും പറഞ്ഞ് വരരുത്. ഇന്ന് തോറ്റാൽ നാളെ ജയം ,അത്രേയുള്ളു……