നാവായിക്കുളം മുള്‍മുനയില്‍

കല്ലമ്പലം: നാവായിക്കുളം ഡീസന്റ് മുക്കില്‍ നാട്ടുകാരെ മുള്‍മുനയില്‍ ആക്കി വിരണ്ടോടിയ പോത്തിനെ 24 മണിക്കൂറിനു ശേഷം മയക്കു വെടിവെച്ചു പിടികൂടി. ഓട്ടത്തിനിടയില്‍ രണ്ട് ബൈക്ക് നശിപ്പിക്കുകയായിരുന്നു. മറ്റൊരു വാഹനത്തിന്റെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തു. ഡീസന്റ് മുക്ക് കല്ലുവിള സര്‍വീസ് സെന്റര്‍ന് സമീപം സുബൈറിന്റെ ഉടമസ്ഥതയിലുള്ള പോത്താണ് നാട്ടില്‍ പരിഭ്രാന്തി പരത്തിയത.് 2 ദിവസം മുമ്പ് പുതുശേരി ചന്തയില്‍ നിന്ന് 32000 രൂപയ്ക്ക് വാങ്ങിയ പോത്തിനെ ചൊവ്വാഴ്ച രാവിലെ വീടിനടുത്തുള്ള കളിസ്ഥലത്തിനു സമീപം കെട്ടിയിട്ടിരുന്നു. ഉച്ചകഴിഞ്ഞ് കുട്ടികളുടെ ബഹളം കേട്ട് നില തെറ്റിയ പോത്ത് വിരണ്ടോടി കയര്‍ ഊരിപ്പോയതിനാല്‍ പലതവണ ശ്രമിച്ചിട്ടും ആര്‍ക്കും പിടിക്കാനായില്ല. ബുധനാഴ്ച പുതുശ്ശേരിമുക്ക് ഡീസന്റ് മുക്ക്  റോഡില്‍ കയറിയപോത്ത് ഒരു പിക്കപ്പിന്റെ ഗ്ലാസ്സ് തകര്‍ത്തു. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകളും നശിപ്പിച്ചു. മൂന്നു മണിക്കൂര്‍ പരിശ്രമിച്ച് തളയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല ഒടുവില്‍ കൊല്ലത്തുനിന്ന് എലിഫന്റ് സ്‌ക്വാഡ് എത്തിയാണ് മയക്കുവെടി വെച്ചുപിടിച്ചത് ഡോക്ടര്‍ എസ് അരവിന്ദ്, ഇന്‍സ്‌പെക്ടര്‍ ആര്‍ അരവിന്ദ് എന്നിവര്‍ ആണ് സ്‌ക്വാഡില്‍ ഉണ്ടായിരുന്നത്.