മാർക്ക് കുറഞ്ഞു പോയതിൽ വിദ്യാര്‍ത്ഥിനി മനോവിഷമം ; ജീവനൊടുക്കി
പാലക്കാട്: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് അലനല്ലൂര്‍ പാലക്കാഴി സ്വദേശി അമൃതയാണ് മരിച്ചത്.തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് പെണ്‍കുട്ടിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പ്ലസ് ടു പരീക്ഷാ ഫലത്തില്‍ അമൃത തൃപ്തയല്ലായിരുന്നു എന്നാണ് വിവരം. പ്രതീക്ഷിച്ച വിജയം കൈവരിക്കാനാകാത്തതിന്റെ മനോവിഷമത്തിലായിരുന്നു കുട്ടി എന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍, മരണകാരണം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.