കഞ്ചാവ് കടത്തൽ; സ്ത്രീയുൾപ്പെടെ നാലുപേർ പിടിയിൽ

സിലിഗുരി: ആംബുലന്‍സില്‍ സൂക്ഷിച്ച ശവപ്പെട്ടിയില്‍ കഞ്ചാവ് കടത്തിയ സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. പശ്ചിമബംഗാള്‍ ലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്സ് ചൊവ്വാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സമീര്‍ദാസ് (28), അപൂര്‍വ ഡേ (54),പപ്പു മോദക്(31 ),സരസ്വതി ദാസ് (34 ) എന്നിവരാണ് പിടിയിലായത്. ശവപ്പെട്ടിയില്‍ കിടത്തിയ മരിച്ചയാളുടെ ബന്ധുക്കളായി ആള്‍മാറാട്ടം നടത്തിയായിരുന്നു കഞ്ചാവ് തട്ടിപ്പ്. 64 കിലോ കഞ്ചാവാണ് ആംബുലന്‍സിലെ ശവപ്പെട്ടിയില്‍ നിന്നും പോലീസ് കണ്ടെത്തിയത്. 18 പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.