ആകാംക്ഷയോടെ ശാസ്ത്രലോകം; ചന്ദ്രയാൻ-3 ജൂലൈ രണ്ടാം വാരം

ബംഗളുരു : ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ജൂലൈ രണ്ടാം വാരം ഉണ്ടാകുമെന്ന് സൂചന. ചന്ദ്രന്റെ ദക്ഷിണ ധ്രൂവത്തിൽ പേടകമിറക്കിയുള്ള പഠനത്തിനാണ് പുതിയ ദൗത്യത്തിലൂടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആർഒ ഒരുങ്ങുന്നത്. പേടകത്തിന്റെ ലാൻഡറിലും റോവറിലുമുള്ള ഉപകരണങ്ങൾ ചന്ദ്രോപരിതലത്തിൽ വിശദമായി പരിശോധന നടത്തും. ചന്ദ്രന്റെ ഉപരിതലം, മൂലക ഘടന, ചന്ദ്രനിലെ പ്രകമ്പനങ്ങൾ തുടങ്ങിയവ ഗവേഷണ വിഷയമാണ്. മറ്റൊരു പരീക്ഷണ ഉപകരണം ചന്ദ്രൻറെ ഭ്രമണപഥത്തിൽ നിന്ന് ഭൂമിയെ പറ്റി പഠിക്കും