ഗുസ്തി താരങ്ങളോടുള്ള കേന്ദ്ര സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് എം.എസ്.എഫ്. പ്രവർത്തകർ

 

 

 

 

ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളോടുള്ള കേന്ദ്ര സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് എം.എസ്.എഫ്. പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം തോട്ടിലെറിഞ്ഞ് പ്രതിഷേധിച്ചു. ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി കൽപ്പറ്റ നഗരത്തിൽ പ്രവർത്തകർ നടത്തിയ പ്രകടനത്തിന് ശേഷമായിരുന്നു തോട്ടിലെറിയൽ സമരം. എം. എസ്‌. എഫ് ജില്ലാ പ്രസിഡന്റ് പി. എം. റിൻഷാദിൻ്റെയും ജനറൽ സെക്രട്ടറി ഫായിസ് തലക്കലിൻ്റെയും നേതൃത്വത്തിൽ നടന്ന സമരത്തിൽ ട്രഷറർ അമീനുൽ മുക്താർ
ജില്ലാ ഭാരവാഹികളായ ശുഹൈബ് മാനന്തവാടി, മുബഷീർ കൽപ്പറ്റ
എന്നിവരും പങ്കെടുത്തു.