ന്യൂഡല്‍ഹി: ഇ വി എമ്മില്‍ അട്ടിമറി നടത്താനാവില്ലെന്നും അങ്ങനെ നടന്നതായി ഇതുവരെ തെളിവില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എണ്ണിയ വോട്ടും പോള്‍ ചെയ്ത വോട്ടും തമ്മില്‍ വ്യത്യാസമുണ്ടെന്ന പരാതി ഉത്തരവാദിത്തമില്ലാത്തതും തെറ്റിദ്ധാരണാജനകവുമാണ്. അടിസ്ഥാനരഹിതമായ പ്രചാരണം ശരിയല്ലെന്നും തിരഞ്ഞെടുപ്പുകള്‍ എല്ലാം സുതാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടര്‍മാരെ ചേര്‍ക്കുന്നതും ഒഴിവാക്കുന്നതും ചട്ടങ്ങള്‍ക്ക് അനുസൃതമായാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 17 ആണ്. ജനുവരി 20 ആയിരിക്കും പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ഫെബ്രുവരി 8നായിരിക്കും വോട്ടെണ്ണല്‍. ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ 70 മണ്ഡലങ്ങളാണ് വിധിയെഴുതുക.