ലോകം കാത്തിരുന്ന ഒരു വെടിനിർത്തൽ. ബന്ദികളെ വിട്ടു കിട്ടുന്നതിന് വേണ്ടി രണ്ടുവർഷമായി നടന്ന ഭീകര യുദ്ധം “ബന്ദികളെ വിട്ടുകൊടുക്കാം” എന്ന് പറഞ്ഞപ്പോൾ തീർന്നു.എന്നാൽ പിന്നെ ഇത് നേരത്തെ തീരുമാനിക്കാമായിരുന്നില്ലേ? അതെങ്ങനെ പറ്റും.എല്ലാറ്റിനും അതിൻ്റേതായ ഒരു സമയമുണ്ടല്ലോ ദാസാ.അതിനു പറ്റിയ ഒരാൾ അമേരിക്കൻ പ്രസിഡണ്ടായി വന്നു, കാര്യം നടന്നു. ഗാസക്കാരുടെ പോരാട്ടവീര്യത്തെത്തെപ്പറ്റി ഇന്നലെ മീഡിയ വണ്ണിന്റെ ദാവൂദ് പറഞ്ഞ വീരവാദങ്ങൾ ജനം കേട്ടു. അതംഗീകരിക്കാൻ കഴിയുന്ന ഒരു മാനസികാവസ്ഥയിലാണ് കേരളത്തിലെ ജനങ്ങൾ .മീഡിയ one ദാവൂദിൻ്റെ വീരവാദങ്ങൾ ഇപ്രകാരം, രണ്ടുവർഷമായി കല്ലിന്മേൽ കല്ല് അവശേഷിക്കാത്തത് പോലെ ഭീകരമായി ആക്രമിക്കപ്പെട്ടിട്ടും കീഴടങ്ങുക എന്ന ഒരു വാക്ക് മിണ്ടാത്ത ആളുകളാണ് ഗാസയിലെ ജനങ്ങൾ. 67,000 പേർ മരിച്ചിട്ടും ഹമാസ് പോരാളികൾ ഒരു വിസ്മയം പോലെ ഇനിയും 3000 പേരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അതൊരു നിശ്ചയദാർഢ്യത്തിന്റെ ലക്ഷണം അല്ലേ. അതിൻറെ ക്രെഡിറ്റ് നാം ഗാസക്കാർക്ക് തന്നെ കൊടുക്കണ്ടേ. ഗാസയിലെ ജനങ്ങൾ ഹമാസ് പോരാളികളെ സ്വന്തം മക്കളെ പോലെ വീടുകളിൽ ഒളിപ്പിച്ചു. അവർക്ക് കാവലിരുന്നു. പോരാളിയെ തേടി മിസൈൽ വന്നപ്പോൾ അവർ അവരോടൊപ്പം മരിച്ചു. ഹമാസ് പോരാടുന്നത് തങ്ങൾക്ക് വേണ്ടിയാണ് എന്ന ഉത്തമ ബോധ്യത്തിൽ ഒരിക്കൽപോലും ഇടർച്ച വന്നില്ല. അതിനേക്കാൾ പ്രധാനം ഇസ്രായേലിന് മുട്ടുമടക്കി ഹമാസുമായി ചർച്ചയ്ക്ക് വരേണ്ടി വന്നു എന്നതാണ് – ദാവൂദ് ചൂണ്ടിക്കാട്ടിയത് . രണ്ടാഴ്ച മുമ്പ് ഖത്തറിൽ മിസൈൽ അയച്ചു കൊല്ലാൻ നോക്കിയ ആളുകളുടെ മുമ്പിലിരുന്ന് സമാധാന ചർച്ച ചെയ്യുന്ന ഗതികേടിലേക്ക് ഇസ്രായേൽ എത്തി.
ഇനി നമുക്ക് യാഥാർത്ഥ്യത്തിലേക്ക് വരാം. ദാവൂദ് പറഞ്ഞതുപോലെ ഒരു ചർച്ച ഈജിപ്തിൽ നടന്നിട്ടേയില്ല. ഇസ്രായേലും ഹമാസും പരസ്പരം സംസാരിക്കാൻ വിസമ്മതിച്ചു. സംസാരിച്ചതെല്ലാം മധ്യസ്ഥരാണ്. ഈജിപ്ത്, ഖത്തർ, യുഎസ് തുർക്കി എന്നിവരായിരുന്നു മധ്യസ്ഥർ . മധ്യസ്ഥർ അവരുടെ നിർദ്ദേശവും ഹമാസിന്റെ മറുപടിയും ഇസ്രായേൽ പ്രതിനിധികളോട് സംസാരിക്കുന്നു.ഇസ്രായേലിന്റെ പ്രതികരണമോ അവരുടെ പുതിയ നിർദ്ദേശങ്ങളോ ഹമാസ് പ്രതിനിധികളോട് സംസാരിക്കുന്നു.ഇരു പാർട്ടികൾക്കും സ്വീകാര്യമായ ഒരു കരാറിലെത്തുന്നതുവരെ മധ്യസ്ഥർ ഈ വിവര കൈമാറ്റം തുടർന്നു കൊണ്ടേയിരുന്നു .ഈ ചർച്ചകൾ പലപ്പോഴും ഒരു മുറിയുടെ അടുത്ത മുറിയിൽ വെച്ചോ അല്ലെങ്കിൽ ഒരേ കെട്ടിടത്തിലെ വ്യത്യസ്ത നിലകളിലോ വെച്ചോ നടന്നതായിരിക്കാം . അല്ലാതെ ദാവൂദ് പറയുന്നതുപോലെയുള്ള ഒരു ചർച്ച ഈജിപ്തിൽ നടന്നിട്ടേയില്ല. മീഡിയ വണ്ണിൻ്റെ പ്രധാന കാഴ്ചക്കാരായ മുസ്ലിം സമുദായത്തെ രോമാഞ്ചകഞ്ചുകരാക്കുക എന്നതായിരുന്നു ദാവൂദിന്റെ ഉദ്ദേശം.ഇനി യാഥാർത്ഥ്യത്തിലേക്ക് വരാം ‘ഈ യുദ്ധത്തിൽ ഇസ്രയേലാണ് വിജയിച്ചത് എന്ന് ഏതു കണ്ണുപൊട്ടനും അറിയാം. എങ്കിലും ആഗോളതലത്തിൽ നടന്ന പ്രൊപ്പഗണ്ടയിൽ വിജയിച്ചത് ഗാസക്കാരാണ്. “ഹമാസ് ഭീകരവാദികളാണ് തെറ്റുകാർ, ഗാസായിലെ ജനങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല” എന്ന പ്രൊപ്പഗണ്ടയാണ് ക്ലിക്ക് ആയത്.‘“ഒന്നും അറിയാത്ത പാവങ്ങളാണ് കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നത്, അതിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെട്ടിരിക്കുന്നു” എന്ന പ്രചാരണങ്ങൾ ഇസ്രായേലിനെ ശരിക്കും ബുദ്ധിമുട്ടിച്ചു.
ഒക്ടോബർ ഏഴിന് 1200 ഓളം ജൂതന്മാർ കൊല്ലപ്പെട്ടിരിക്കുന്നു എന്ന് കേട്ടപ്പോൾ മിഠായി വിതരണം ചെയ്ത അതേ സ്ത്രീകൾക്ക് തന്നെയായിരിക്കാം ഒരു പക്ഷെ തങ്ങളുടെ കുട്ടികളുടെ മൃതദേഹവുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യേണ്ടി വന്നത്. ആക്രമം ആക്രമത്തെ പ്രസവിക്കുന്നു എന്നല്ലാതെ മറ്റെന്ത് പറയാൻ!വികസിത രാജ്യങ്ങൾ അടക്കം ഇസ്രായേലിനെതിരെ മുന്നോട്ടു വന്നു.ട്രംപിന് പോലും സ്ഥലജലവിഭ്രാന്തി ഉണ്ടായി. ഒക്ടോബർ ഏഴിന് ഇസ്രയലിൽ വന്ന് കൂട്ടക്കൊല നടത്തിയത് ഹമാസ് തന്നെയാണോ അതോ കിബുട്ട്സിലെ ജനങ്ങൾ സ്വയം വെട്ടി മരിക്കുകയായിരുന്നോ എന്ന കൺഫ്യൂഷനിൽ നെതന്യാഹുവിൽവ രെ എത്തി. അത്രക്ക് ഗംഭീരമായിരുന്നു ആഗോള ഇസ്ലാം പ്രൊപ്പഗണ്ട .
കേരളത്തിലും ഹമാസിന് വലിയതോതിലുള്ള പിന്തുണ കിട്ടിയിരുന്നു. പ്രത്യേകിച്ചും ലെഫ്റ്റുകളുടെയും സെൻട്രൽ ലെഫ്റ്റുകളുടെയും പിന്തുണ. ആ പിന്തുണ ഇനി വരുന്ന സമാധാനത്തിന്റെ നാളുകളിൽ ബക്കറ്റ് പിരിവ് ഉൾപ്പടെ ഉള്ള വലിയൊരു പിരിവായി മാറാനും വലിയൊരു തുകയായി ഗാസയിലേക്ക് പ്രവഹിക്കാനും വഴിയുണ്ട്. “നിരായുധീകരിക്കപ്പെട്ട ഹമാസ് വിസ്മയത്തിന് ജീവിതകാലം മുഴുവൻ സുഖിച്ച് ജീവിക്കാനുള്ള തുക ലോകം കൊടുക്കും” എന്ന് തന്നെ കരുതണം.ആ കാഷ് ഗാസയിലെ ജനങ്ങൾക്ക് കിട്ടാനുള്ള സാധ്യത കാണുന്നില്ല.മുൻ അനുഭവം അതാണ്. പണ്ട് യാസർ അറാഫത്ത് ഉള്ള കാലത്ത് വൻ അഴിമതിയായിരുന്നു. ലോകത്ത് നിന്നും പാലസ്തീനിലേക്ക് വന്നിരുന്ന വലിയ വലിയ സഹായങ്ങളിൽ നിന്നും വലിയൊരു തുക പാവങ്ങളായ പാലസ്തീൻകാർക്ക് കൊടുക്കാതെ സ്വന്തം കുടുംബത്തിന് വേണ്ടി അടിച്ചുമാറ്റിയ ഒരു കൂതറ ലീഡറായിരുന്നു യാസർ അറഫത്ത്. 2000 ൽ ഇസ്രയലുമായി രണ്ടാമത്തെ വമ്പൻ പോരാട്ടം ആരംഭിച്ചപ്പോൾ ഭാര്യയെയും മകളെയും പാരീസിലേക്ക് സുഖിക്കാൻ വിട്ട മാന്യനായിരുന്നു ആ പുള്ളി. 2004 ൽ അറാഫത്ത് മരിക്കുമ്പോൾ പാരീസിലെ പ്രസിദ്ധമായ ബ്രിസ്റ്റൾ ഹോട്ടലിലായിരുന്നു അവരുടെ താമസം, മാസവാടക പന്ത്രണ്ടു ലക്ഷം! അദ്ദേഹത്തിൻ്റെ മകൾ ഇപ്പോഴും 83 ലക്ഷം രൂപ മാസം പാലസ്തീൻ അതോറിറ്റിയിൽ നിന്നും കൈപ്പറ്റി പാരീസിൽ ലക്ഷ്വറി ലൈഫാണ് പയറ്റുന്നത്. 24 കൊല്ലമായി ഇവർ പാലസ്തീൻ കണ്ടിട്ടില്ല.ഇതൊന്നും പടിഞ്ഞാറൻ മാധ്യമ പ്രൊപ്പഗണ്ട അല്ല, മറിച്ച് ഫാക്ട് ചെക്ക് ചെയ്താൽ കണ്ടെത്തുന്ന നിസ്സാര കാര്യങ്ങളാണ്.ഇതൊക്കെ ആവർത്തിക്കാതിരിക്കാൻ ഇപ്പോൾ മുന്നോട്ടു വെക്കപ്പട്ടിട്ടുള്ള 20 നിർദ്ദേശങ്ങളും പാലിക്കപ്പെടേണ്ടതുണ്ട്. അതിൽ പ്രധാനം ഗാസയുടെ ഭരണം തന്നെയാണ്.
ഗാസ താൽക്കാലികമായി ഒരു സാങ്കേതിക, രാഷ്ട്രീയേതര പലസ്തീൻ സമിതിയുടെ ഭരണത്തിൻ കീഴിലായിരിക്കണം.ഈ സമിതി ഗാസയിലെ ജനങ്ങൾക്ക് ദൈനംദിന പൊതുസേവനങ്ങളും മുനിസിപ്പാലിറ്റികളുടെ നടത്തിപ്പും ഉത്തരവാദിത്വത്തോടെ നടത്തണം. ആ സമിതിയിൽ യോഗ്യതയുള്ള പലസ്തീനികളും അന്താരാഷ്ട്ര വിദഗ്ധരും ഉൾപ്പെടണം. ഇതൊക്കെ ശരിക്കും നടക്കുന്നുണ്ടോ എന്ന് നോക്കാൻ പുതുതായി രൂപീകരിക്കപ്പെടുന്ന “ബോർഡ് ഓഫ് പീസിൻ്റെ” മേൽനോട്ടം വേണം. ഈ ബോഡിയുടെ അധ്യക്ഷൻ പ്രസിഡൻ്റ് ഡൊണാൾഡ് ജെ. ട്രംപ് തന്നെ ആയിരിക്കണം. അല്ലെങ്കിൽ ഈഗോ മൂത്ത് പുള്ളി ഇത് കുളമാക്കും. ബ്രിട്ടൻ്റെ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ ബോർഡ് ഓഫ് പീസിൽ ഇപ്പോൾ ഉണ്ട്, ബാക്കി അംഗങ്ങളെ നിശ്ചയിക്കുമ്പോഴും ഗാസക്ക് പ്രയോജനപ്പെടാൻ സാധ്യതയുള്ള ആളുകൾ ആയിരിക്കണം.ഹമാസിനെ പരിപൂർണ്ണമായും നിരായുധീകരിക്കണം. പത്ത് തലമുറയ്ക്ക് ഉള്ള ആയുധങ്ങൾ ഗാസാ ഇതിനകം കണ്ടു കഴിഞ്ഞു. ഇസ്രായേലിൽ നിന്ന് മറ്റൊരു അറ്റാക്ക് ഉണ്ടാകില്ല എന്ന ഉറപ്പ് ഇപ്പോൾ മധ്യസ്ഥരായ രാജ്യങ്ങൾ തന്നെ നൽകുന്ന നിലക്ക് സ്വന്തമായി ആയുധങ്ങൾ തൽക്കാലം ഗാസക്കാർക്ക് ആവശ്യമില്ല.ചുരുക്കത്തിൽ ലോകത്തിൻ്റെ സഹായത്തിൽ ഒരു സമ്പൽസമൃദ്ധമായ രാജ്യമാകാൻ ഉള്ള എല്ലാ സാധ്യതയും ഗാസക്കുണ്ട്. രണ്ടു രാജ്യങ്ങളും ഒറ്റ മുദ്രാവാക്യം സ്വീകരിച്ചാൽ മതി.നിർഭാഗ്യവശാൽ ഈ മുദ്രാവാക്യം ഗാസക്കാരുടെയോ ജൂതന്മാരുടെയോ മത പുസ്തകങ്ങളിൽ കാണുന്നില്ല.ഇത് മാത്രമല്ല ആധുനിക സമൂഹത്തിന് കൈമാറാനുള്ള ഒരു മുദ്രാവാക്യവും ഈ രണ്ടു കൂട്ടരുടേയും പുസ്തകങ്ങളിൽ ഇല്ല.