നടൻ വിജയ്നെ കളത്തിൽ ഇറക്കി കളിക്കാൻ ബിജെപി

വിജയ് വരുന്നു - തമിഴകം പിടിക്കാൻ

ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പയറ്റി നേട്ടം ഉണ്ടാക്കിയ രാഷ്ട്രീയ തന്ത്രം തമിഴ്നാട്ടിലും പ്രയോഗിക്കാൻ വഴിയൊരുക്കുകയാണ് ബിജെപി കേന്ദ്ര നേതൃത്വം. കഴിഞ്ഞ 15 കൊല്ലത്തിൽ അധികമായി ദക്ഷിണേന്ത്യയിൽ വേറുറപ്പിക്കാൻ പല ശ്രമങ്ങളും നടത്തി വിജയിക്കാത്ത നിരാശയിൽ നിൽക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടക്കമുള്ള നേതാക്കൾ. പലതരത്തിലുള്ള നീക്കങ്ങളും നടത്തിയെങ്കിലും ഒന്നും വിജയം കണ്ടില്ല. ഇപ്പോൾ ഏറ്റവും ഒടുവിൽ അതീവ രഹസ്യമായി രാഷ്ട്രീയ നീക്കങ്ങൾ നടത്തുകയാണ് ബിജെപി നേതൃത്വം. തമിഴ്നാട്ടിൽ നിലവിലെ ഭരണകക്ഷിയായ ഡി എം കെ ക്കും പ്രതിപക്ഷമായ എ ഐ എ ഡി എം കെ ക്കും ബദലായി രംഗത്ത് വന്നിരിക്കുകയാണ് സൂപ്പർ താരമായ വിജയ് യുടെ ടി വി കെ പാർട്ടി. പാർട്ടി രൂപീകരിച്ച ശേഷം നടത്തിയ രണ്ടുമൂന്ന് സമ്മേളനങ്ങൾ തമിഴ്നാട് രാഷ്ട്രീയത്തെ തന്നെ മാറ്റി മറിക്കുന്നതിനായി ലക്ഷക്കണക്കിന് ആൾക്കാരാണ് ഈ സമ്മേളനങ്ങളിലേക്ക് ഒഴുകിയെത്തിയത്. എന്നാൽ കരൂരിൽ ഒടുവിൽ നടന്ന സമ്മേളനത്തിൽഉണ്ടായ ദുരന്തം ടി വി കെ പാർട്ടിക്ക് വലിയ തിരിച്ചടിയായി. രാഷ്ട്രീയ പ്രവർത്തനവുമായി പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതി പോലും വിജയ് എന്ന നേതാവിന് ഉണ്ടായി. എന്നാൽ ജനങ്ങൾ ഒപ്പം നിൽക്കുന്നുണ്ടെന്നും ചെറിയ ഇടവേളയ്ക്കുശേഷം പാർട്ടിയുടെ സമ്മേളനങ്ങളുമായി മുന്നോട്ടു പോകുമെന്നും വിജയ് അറിയിച്ചിട്ടുണ്ട് . ഇതിനിടയിലാണ് ടി വി കെ പാർട്ടിയെയും വിജയ് നെയും ഒപ്പം നിർത്തുന്നതിന് അതീവ രഹസ്യമായി ബിജെപി നേതാക്കൾ നീക്കങ്ങൾ നടത്തുന്നത്. ബിജെപിയെയും ഡിഎംകെ യേയും വലിയതോതിൽ വിമർശിച്ചു കൊണ്ടാണ് വിജയ് സമ്മേളനങ്ങളിൽ ഇതുവരെ സംസാരിച്ചിരുന്നത്. എന്നാൽ തമിഴ്നാട്ടിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ സ്വന്തം പാർട്ടിയുമായി ഒറ്റയ്ക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ മുന്നോട്ടു പോയാൽ തിരിച്ചടി ഉണ്ടാകും എന്ന് വിജയ് മനസ്സിലാക്കി കഴിഞ്ഞു.

തെലുങ്ക് നടനും ജനസേന പാർട്ടിയുടെ തലവനുമായ പവൻ കല്യാൺ നിരന്തരം വിജയുമായി ചർച്ചകൾ നടത്തുന്നു എന്ന വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്. ആന്ധ്രയിലെ ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടിയുമായി സഖ്യം ചേർന്നു കൊണ്ടാണ് ജനസേന വലിയ തെരഞ്ഞെടുപ്പ് വിജയം നേടിയെടുത്തത്. തെലുങ്ക് ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായപ്പോൾ ജനസേന പാർട്ടി നേതാവായ പവൻ കല്യാൺ അവിടെ ഉപമുഖ്യമന്ത്രി ആവുകയും ചെയ്തു. ഈ സാധ്യത ഉണ്ടാക്കിയത് സഖ്യ കക്ഷിയായി മത്സരിച്ചത് കൊണ്ടാണ് എന്ന വിവരം പവൻ കല്യാൺ വിജയിനെ ബോധ്യപ്പെടുത്തി കഴിഞ്ഞു. പവൻ കല്യാൺ വിജയ്ൻറെ അടുത്ത സുഹൃത്ത് കൂടിയാണ്, ഈ ബന്ധം ഉപയോഗപ്പെടുത്തി തമിഴ്നാട്ടിൽ ടി വി കെ പാർട്ടി വഴി അധികാരത്തിൽ എത്തുക എന്നതാണ് ബിജെപിയുടെ കേന്ദ്ര നേതാക്കൾ ആലോചിക്കുന്നത്. പവൻ കല്യാണിനെ ഇതിനായി രംഗത്തിറക്കിയതും ബിജെപി നേതാക്കൾ തന്നെ ആണ്.

മഹാ സമ്മേളനത്തിന്റെദുരന്തം മൂലം മൗനത്തിൽ ആയ വിജയ് ജനുവരി മാസത്തിൽ തമിഴ്നാട്ടിലെ പൊങ്കൽ ആഘോഷങ്ങൾക്കുശേഷം, പാർട്ടിയും ആ പാർട്ടിയുടെ കൂട്ടുകെട്ടുകളും തെരഞ്ഞെടുപ്പ് സഖ്യങ്ങളും സംബന്ധിച്ച് തീരുമാനത്തിലെത്തി. പരസ്യ പ്രഖ്യാപനം നടത്തിക്കൊണ്ട് തമിഴ്നാട്ടിൽ രാഷ്ട്രീയമായി കുതിച്ചു കയറ്റം നടത്തും എന്നാണ് പറയപ്പെടുന്നത്. ബിജെപിയുടെ നേതാക്കൾ സ്ഥിരമായി വിജയ് നെ ബന്ധപ്പെടുന്നുണ്ട്. എല്ലാ നീക്കങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷാ ആണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും തമിഴ്നാട്ടിൽ ബിജെപിയുടെ ഭരണത്തിലെത്താൻ വലിയതോതിൽ ആഗ്രഹിക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിലവിൽ അധികാരത്തിലുള്ള സ്റ്റാലിനെയും ഡിഎംകെ പാർട്ടിയെയും പരാജയപ്പെടുത്തി അധികാരത്തിൽ എത്തണമെങ്കിൽ ബിജെപി മുന്നണി വഴിയല്ലാതെ നടക്കില്ല എന്ന ഒരു ധാരണയും ടി വി കെ പാർട്ടി നേതാക്കൾക്ക് ഉണ്ട്. ഇവരുടെ സമ്മർദ്ദവും വിജയ് ഉൾക്കൊള്ളുന്നതായിട്ടാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. ഏതായാലും അടുത്തവർഷം ആദ്യം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ഇളയദളപതി വിജയ് എത്തും എന്ന ഒരു പ്രചരണം ഇപ്പോൾ തന്നെ ഉണ്ട്. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ബിജെപി പരീക്ഷിച്ച് വിജയിച്ച തന്ത്രമാണ് തമിഴ്നാട്ടിലും കൊണ്ടുവരിക. ആദ്യഘട്ടത്തിൽ ടി വി കെ പാർട്ടി തലവനായ വിജയ് വിജയിച്ചാൽ മുഖ്യമന്ത്രിയാക്കുകയും, രണ്ടുവർഷം കഴിയുമ്പോൾ ബിജെപിയിലെ ആരെയെങ്കിലും മുഖ്യമന്ത്രിയാക്കുന്നതിന് എംഎൽഎമാരെ വിലക്കെടുക്കുന്ന തന്ത്രവും ബിജെപിയും പയറ്റിയേക്കും. അങ്ങനെ സമീപഭാവിയിൽ തന്നെ തമിഴ്നാട് സംസ്ഥാനവും ബിജെപിയുടെ ഭരണത്തിൽ കൊണ്ടുവരുന്ന തന്ത്രം ഒരിക്കൽ കൂടി നരേന്ദ്രമോദി – അമിത്ത് ഷാ കൂട്ടുകെട്ട് പയറ്റും. അത് ഫലം കാണുകയും ചെയ്യും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.