മഹാത്മയെ മോഡലാക്കി മൈക്കിൾ ജാക്സൻ
ജാക്സൺ പ്രസംഗിക്കുന്നു, നമ്മുടെ മഹാത്മാഗാന്ധിയെ പറ്റി
മൈക്കിൾ ജാക്സൻ്റെ വീഡിയോ മുമ്പിൽ വന്നാൽ പെട്ടന്ന് തന്നെ ക്ലിക്ക് ചെയ്തു നോക്കും, ഏതാ പാട്ടെന്ന്.പക്ഷെ ഇത് ആരും ഒരിക്കലും വിചാരിക്കാത്ത ഒന്നാണ്. ജാക്സൺ പ്രസംഗിക്കുന്നു, നമ്മുടെ മഹാത്മാഗാന്ധിയെ പറ്റി. 1999-ൽ ന്യൂയോർക്കിൽ ബോളിവുഡ് ടീം ഒരു അവാർഡ് പ്രാഖ്യാപിച്ച് ജാക്സണെ വേദിയിൽ കൊണ്ടു വന്നു.അവാർഡിൻ്റെ പേര് ഗംഭീരമായിരുന്നു. ‘ഔട്ട്സ്റ്റാൻഡിംഗ് ഹ്യൂമാനിറ്റേറിയൻ അവാർഡ്’ പുള്ളി അത് സ്വീകരിച്ചുകൊണ്ട് കുറച്ച് വാക്കുകൾ പറഞ്ഞു. അത് പക്ഷെ ബോളിവുഡിലെ നടന്മാരെ പറ്റിയായിരുന്നില്ല, നമ്മുടെ മഹാത്മാഗാന്ധിയെ പറ്റിയായിരുന്നു.
ആ വാക്കുകൾ ഇങ്ങനെ,
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കാനുള്ള പ്രവർത്തനത്തിൽ ആയുധങ്ങളൊന്നും ഉപയോഗിക്കരുത് എന്ന കാര്യം മഹാത്മഗാന്ധിക്ക് നിർബന്ധമായിരുന്നു. ലോകത്തിന്റെ ശ്രദ്ധ അദ്ദേഹത്തിലേക്ക് തിരിയാൻ അതാണ് കാരണം. ഒരു സമരത്തിൻ്റെ വിജയത്താൽ പൊതുജനത്തിന്റെ പ്രാധാന്യവും ശക്തിയും ശരിക്കും മനസ്സിലാക്കിയ ആദ്യത്തെ വ്യക്തിയാണ് അദ്ദേഹം. എനിക്കെന്നും അദ്ദേഹം പ്രചോദനമായിരുന്നു. അദ്ദേഹത്തിൻ്റെ ജനങ്ങളാലാണല്ലോ ഞാൻ അംഗീകരിക്കപ്പെടുന്നത് എന്നത് എനിക്ക് കൂടുതൽ സന്തോഷവും അഭിമാനവും നൽകുന്നു. ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു.
നവോത്ഥാന യാത്ര കാലത്ത് പോലീസിനേ നോക്കുകുത്തിയാക്കി പാർട്ടിഗുണ്ടകളെ ഇറക്കി ആയുധങ്ങൾ ഉപയോഗിച്ച് സമരക്കാരേ തല്ലി ഒതുക്കിയ ഫാസിസ്റ്റുകൾക്കൊകെ എന്ത് ഗാന്ധി എന്ത് ജനാധിപത്യം ?