തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തകർന്നടിയാൻ സാധ്യത. അയ്യപ്പന്റെ സ്വർണ കൊള്ള ഇടതുമുന്നണിയുടെ നടുവൊടിച്ചിരിക്കുന്നു……….മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മുൻകൈയെടുത്ത് ആഗോള അയ്യപ്പ സംഗമം നടത്തി. ലോകത്തുള്ള മുഴുവൻ മലയാളി ഹിന്ദുക്കളെയും അയ്യപ്പ ഭക്തരെയും വശത്താക്കാൻ നടത്തിയ എല്ലാ ശ്രമങ്ങളും പാഴാവുകയും വലിയ തിരിച്ചടിയിലേക്ക് ഇടതുമുന്നണിയും സിപിഎമ്മും എത്തുകയും ചെയ്തിരിക്കുകയാണ്. ഇടതു സർക്കാരിന് നേതൃത്വം കൊടുക്കുന്ന സിപിഎമ്മിന്റെ പ്രമുഖ നേതാക്കൾ അടക്കമാണ് ശബരിമലയിലെ സ്വർണ്ണ കൊള്ള കേസിൽ പ്രതികളായി ജയിലിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻറെ ഏറ്റവും അടുപ്പക്കാരായ നേതാക്കന്മാരാണ് അകത്തായവരിൽ ചിലർ എന്നതും സർക്കാരിനെ കുരുക്കിലാക്കിയിരിക്കുന്നു. ജയിലിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് പത്മകുമാർ സിപിഎമ്മിന്റെ മുൻ എംഎൽഎയും സംസ്ഥാന കമ്മിറ്റി അംഗവും ആണ്. മറ്റൊരു മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ വാസു മുഖ്യമന്ത്രിയ്ക്ക് ഏറ്റവും വേണ്ടപ്പെട്ടവനാണ്. ഇതു കൂടാതെ ശബരിമല സ്വർണ്ണ കൊള്ള കേസിൽ ജയിലിലായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു തുടങ്ങിയവരെല്ലാം ഭരണകൂടവുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നവരാണ്. ഇതെല്ലാം ഇടതുമുന്നണിയെ വലിയതോതിൽ ബാധിച്ചിട്ടുണ്ട്. മാത്രവുമല്ല കേരളമൊന്നാകെയുള്ള ചർച്ച എന്നത് ശബരിമലയിലെ സ്വർണക്കൊള്ളയാണ്. ഈ വിഷയത്തിൽ ഇനി ഏത് പ്രമുഖനാണ് അറസ്റ്റിലാവുക എന്നതു പോലും ആകാംക്ഷയിലാണ്.. ഈ അവസരത്തിലാണ് കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ചൂടുപിടിച്ചിരിക്കുന്നത്.
എന്തായാലും അടുത്തവർഷം ആദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വിജയം നേടി മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുന്നതും പ്രതീക്ഷിച്ച് , ഇപ്പോൾ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 75% സീറ്റുകളും നേടുക എന്നതടക്കമുള്ള ഇടതുമുന്നണിയുടെ പ്രതീക്ഷകൾക്ക് തകർച്ച ഉണ്ടാക്കിയിരിക്കുന്നു ശബരിമലയിലെ സ്വർണ്ണകൊള്ള. ശബരിമല ശാസ്താക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡല മകരവിളക്ക് ഉത്സവങ്ങൾ ആരംഭിച്ചു.. ദിവസേന ഒരു ലക്ഷത്തോളം ആളുകളാണ് ശബരിമലയിൽ ദർശനത്തിന് എത്തുന്നത്. ഈ സീസൺ കഴിയുമ്പോൾ അരകോടിയിലധികം അയ്യപ്പഭക്തന്മാർ ശബരിമലയിൽ എത്തുക തന്നെ ചെയ്യും. ഈ വന്നു പോകുന്ന അയ്യപ്പഭക്തന്മാരിൽ നല്ലൊരു പങ്ക് അന്യസംസ്ഥാനക്കാരാണ്. അതുകൊണ്ടുതന്നെ ഇപ്പോഴുള്ള ശബരിമല സ്വർണ്ണ കൊള്ള കേസുകൾ കേരളത്തിന് പുറത്തും അലയടിക്കും എന്നത് തീർച്ച. കേരളത്തിൽ ഏറ്റവും പ്രാധാന്യത്തോടെ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത് ശബരിമല സ്വർണ്ണകൊള്ള വിഷയം തന്നെയാണ്. ഇടതുമുന്നണിയുമായി അടുപ്പത്തിൽ നിന്നിരുന്ന നായർ ഈഴവ സമുദായങ്ങൾ പോലും ശബരിമല സ്വർണ്ണകൊള്ള കേസിൽ ഇടതുമുന്നണിക്കും സിപിഎം നേതാക്കൾക്കുമുള്ള പങ്കാളിത്തം തെളിയുന്നതോടുകൂടി മുന്നണിയുമായുള്ള ഏറെ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ നടുവൊടിക്കാൻ ശബരിമല സ്വർണ്ണക്കൊള്ളകേസുകൾ വലിയ പങ്കുവഹിക്കും എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തുന്നൽ. മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം നേതാക്കളുടെയും മൂന്നാം തുടർഭരണത്തകർച്ചയ്ക്ക് ഉതകുന്ന ഒന്നായി ശബരിമല സ്വർണ്ണ കൊള്ള മാറാനാണ് നിലവിലെ സാധ്യത