പുനലൂർ ന​ഗരസഭയിലെ തട്ടിപ്പ് ഒടുവിൽ പുറത്ത്; ഉദ്യോസ്ഥർക്കും ജനപ്രതിനിധികൾക്കുമെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവ്

 

പുനലൂർ :  നഗരസഭയിൽ നടന്ന ഒരു തട്ടിപ്പ് നീണ്ട പോരാട്ടത്തിലൂടെ പുറത്തു കൊണ്ടു വന്ന പ്രശസ്ത വിവരാവകാശ പ്രവർത്തകൻ ശ്രീ നിലാവ് മുരളിക്ക് 10,000 രൂപയുടെ പാരിതോഷികം.സ്വന്തമായി കാറും വീടും വസ്തുവുമുണ്ടെന്ന സത്യം മറച്ചുവച്ച്‌ പുനലൂർ നഗരസഭയിലെ ഉദ്യോഗസ്ഥരുടെയും ചില ജനപ്രതിനിധികളുടെയും ഒത്താശയോടെ നിയമവിരുദ്ധമായി സത്യവാങ്മൂലം ഫയൽ ചെയ്ത് പ്രധാനമന്ത്രി ഗൃഹ്‌ ആവാസ് യോജനവഴി 3,90,000 രൂപ കൈപ്പറ്റിയ ഇളമ്പൽ സ്വദേശികളായ ശ്രീകുമാർ, ഭാര്യ ഉഷാകുമാരി എന്നിവർക്കും ഇതിനു കൂട്ടുനിന്ന നഗരസഭയിലെ ഉദ്യോഗസ്ഥരുൾപ്പെടെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്‌സ്മാൻ ജസ്റ്റിസ് പി.എസ് ഗോപിനാഥൻ ഉത്തരവിട്ടിരിക്കുന്നു.
കൊല്ലം റൂറൽ എസ് പി ക്കാണ് അന്വേഷണ ചുമതല. അന്വേഷണ പുരോഗതി ഓരോ മൂന്നുമാസം കൂടുമ്പോഴും കൊല്ലം റൂറൽ എസ് പി, ഓംബുഡ്‌സ്മാനെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
ഈ ഉത്തരവിൽ, മേൽകക്ഷികൾ നഗരസഭയിൽ നിന്നും കൈപ്പറ്റിയ 3ലക്ഷണി90000രൂപ തിരിച്ചുപിടിക്കാനുളള റവന്യൂ റിക്കവറി നടപടികൾ ഉടനടി സ്വീകരിക്കാനും പുനലൂർ നഗരസഭാ സെക്രട്ടറിയുടെ നടപ ടികൾക്ക് തദ്ദേശഭരണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മേൽനോട്ടം വഹിക്കണമെന്നും ഇതിന്റെ പുരോ ഗതിയും മൂന്നു മാസത്തിലൊരിക്കൻ ഓംബുഡ്‌സ്മാനു സമർപ്പിക്കണമെന്നും നിർദ്ദേശിക്കുന്നുണ്ട്.
ഈ കക്ഷികൾക്കെതിരെ നിലാവ് മുരളി, എല്ലാ തെളിവുകളും ഉൾപ്പെടെ രേഖാമൂലം സമർപ്പിച്ച പരാതികൾ നിലനിന്നപ്പോൾ ത്തന്നെ അതെല്ലാം അവഗണിച്ചുകൊണ്ട് PMAY സ്‌കീം പ്രകാരമുള്ള മൂന്നാമത്തെ ഗഡു തുകയും ഓക്കുപ്പെൻസി സർട്ടിഫിക്കറ്റും അനുവദിച്ചുനൽകിയ നഗരസഭാ ഉദ്യോഗ്‌സഥരുടെ നടപടിയെയും ഉത്തരവിൽ സംശയാസ്‌പദമെന്ന രീതിയിൽ വിമർശിക്കുകയും ഇത് കൊല്ലം റൂറൽ പോലീസ് മേധാ വിയുടെ മേൽനോട്ടത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.പരാതിക്കാരന്റെ ജാഗ്രത മൂലമാണ് ഇത്തരത്തിലുള്ള ഒരു തട്ടിപ്പ് കണ്ടുപിടിക്കാൻ സാധിച്ചിട്ടുള്ളത്. പരാതിക്കാരന് റിവാർഡായി 10,000 രൂപ മൂന്നുമാസത്തിനകം നൽകി റിപ്പോർട്ട് ചെയ്യുവാൻ പുനലൂർ നഗരസഭാ സെക്രട്ടറിയോട് നിർദ്ദേശിച്ചുത്തരവായിക്കൊണ്ടും ഹർജി തീർപ്പാക്കുന്നു..
സാമൂഹ്യപ്രതിബദ്ധതയോടെയുള്ള നിലാവ് മുരളിയുടെ ഇടപെടൽ മൂലം വലിയൊരു തട്ടിപ്പ് പുറത്തു വരുകയും അതുവഴി വീടില്ലാത്ത ഒരു വ്യക്തിക്ക്‌കൂടി വീട് ലഭിക്കുന്ന അവസ്ഥ സംജാതമാകുകയും ചെയ്തിരിക്കുകയാണ്.
2019 ലാണ് ഈ തട്ടിപ്പിനെതിരേ നിലാവ് മുരളി പോരാട്ടം ആരംഭിക്കുന്നത്. പുനലൂർ സ്വദേശി യാണെങ്കിലും അദ്ദേഹം തിരുവന്തപുരത്താണ് താമസം. പരാതികളിലൊന്നും നഗരസഭാ സെക്രട്ടറി ഉൾപ്പെടെയുള്ളവരിൽ നിന്നും ന്യായയുക്തമായ ഇടപെടലോ മറുപടിയോ ലഭിക്കാഞ്ഞതുമൂലം 2022 ലാണ് ഓംബുഡ്‌സ്മാന് ഹർജി സമർപ്പിക്കുന്നത്.
ആ ഹർജിയിന്മേൽ ഇരുഭാഗത്തെയും വിളിച്ചുവരുത്തി അവരവരുടെ ഭാഗം കേട്ടശേഷം നീതിപൂർവമായ തീർപ്പ് കൽപ്പിക്കാൻ പുനലൂർ മുൻസിപ്പൽ കൗൺസിലിന് ഓംബുഡ്‌സ്മാൻ നിർദ്ദേശം നൽകിയിരുന്നു.
അവിടെയാണ് തട്ടിപ്പിന്റെ യഥാർത്ഥ അടിവേരുകൾ വെളിവാക്കപ്പെട്ടത്.PMAY പ്രകാരം ശ്രീകുമാറിനും ഉഷാകുമാരിക്കും വീടില്ലാത്തതിനാലാണ് സ്‌കീം പ്രകാരം പണം അനുവദിച്ചതെന്നും നടപടികളിൽ അപാകതയില്ലെന്നും മുൻസിപ്പൽ കൗൺസിൽ തീർപ്പു കൽപ്പിക്കുകയും ആ റിപ്പോർട്ട് ഓംബുഡ്‌സ്മാന് സമർപ്പിക്കുകയും ചെയ്തു.അതോടെ സ്വാഭാവികമായും ഈ കേസ് അവസാനിക്കേണ്ടതായിരുന്നു. കാരണം ഏകകണ്ഠമായി ആരോപിതരായ കക്ഷികൾക്കനുകൂലമായി തീരുമാനം കൈക്കൊണ്ട മുൻസിപ്പൽ കൗൺ സിലിലെ അംഗങ്ങളിൽ ഭരണപക്ഷവും പ്രതിപക്ഷവുമുണ്ട്.
എന്നാൽ PMAY ഭവനപദ്ധതിക്ക് അപേക്ഷ നൽകുമ്ബോൾ അവർക്ക് വീടുണ്ടായിരുന്നുവെന്നും റബ്ബർ കൃഷി യുള്ള വസ്തുവുണ്ടെന്നും ഒപ്പം അവരുടെ കാറിന്റെ രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള ആധികാരികമായ രേഖകളെല്ലാം പല ഓഫീസുകൾ കയറിയിറങ്ങി ശേഖരിച്ചാണ് മുൻസിപ്പൽ കൗൺസിൽ തീരുമാ നത്തിനെതിരേ നിലാവ് മുരളി വീണ്ടും ഓംബുഡ്‌സ്മാൻ മുൻപാകെ മറ്റൊരു ഹർജി സമർപ്പിച്ചത്. അതേത്തുടർന്ന് CMP നമ്പർ 168/2022 പ്രകാരം ഓംബുഡ്‌സ്മാൻ തുടർ നടപടികൾ സ്വീകരിക്കുകയും ഇരുപക്ഷത്തെയും വിശദമായ വാദം കേൾക്കുകയൂം ചെയ്തശേഷമാണ് ഇപ്പോൾ ഈ വളരെ സുപ്രധാനമായ ഉത്തരവുണ്ടാ യിരിക്കുന്നതും.
സമാനമായ ഇത്തരം അഴിമതികളും തട്ടിപ്പുകളും നമ്മുടെ നാട്ടിൽ ധാരാളമാണ്. അതിലൊക്കെ ഉദ്യോഗസ്ഥ – രാഷ്ട്രീയതല അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാകുക സ്വാഭാവികം മാത്രം. ഇവർക്കെതിരേ പരാതിപ്പെടുന്നതും പരാതിയിൽ ഉറച്ചുനിൽക്കുന്നതും വലിയ സാഹസമാണ്. പരാതിയുമായി പോകുന്നവർ തീർത്തും ഒറ്റയാൾ പോരാട്ടമാണ് നടത്തേണ്ടിവരുക. ഉദ്യോഗസ്ഥരും – അധികാരികളും പലപ്പോഴും ഒറ്റക്കെട്ടാണ്. അവർക്ക് മിക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പിന്തുണയുമുണ്ടാകും
അഴിമതിക്കും തട്ടിപ്പിനുമെതിരേ നൽകുന്ന പരാതികളിൽ മേലധികാരികളിൽ നിന്നും കാര്യമായ നടപടികൾ ഒന്നുമുണ്ടാകാറില്ല. വിജിലൻസും തഥൈവ. പലപ്പോഴും വാദി തന്നെ പ്രതിയായും മാറപ്പെടാം.
അഴിമതിക്കെതിരെ ആളുകൾ പരാതി നൽകാൻ മടിക്കുന്നതിനുള്ള പ്രധാനകാരണം വേണ്ടത്ര പൊതുജന പിന്തുണ ലഭിക്കുന്നില്ല എന്നതാണ്. നിസ്സംഗതയാണ് പലർക്കും. നമുക്കെന്തുവേണം ? എന്തിനാണ് മറ്റുള്ള വരുടെ വിരോധം സമ്പാദിക്കുന്നത് ? ഈ നിലപാടും മനോഗതിയുമാണ് പൊതുവേയുള്ളത്. സമൂഹത്തിൽ എല്ലാ രംഗത്തും ക്യാൻസർ പോലെ അഴിമതി വ്യാപിക്കുന്നതിനുള്ള പ്രധാനകാരണവും പ്രതികരിക്കാൻ തയ്യറാകാത്ത ജനങ്ങളുടെ ഇത്തരം നിലപാട് തന്നെയാണ്.
നിലാവ് മുരളി, ജോസ്പ്രകാശ് കിടങ്ങൻ, കിഴവന ജോസഫ് പീറ്റർ, തുടങ്ങി അഴിമതിക്കെതിരെ പോരാടുന്ന വിവരവകാശപ്രവർത്തകർ തികച്ചും സാമൂഹ്യ പ്രതിബദ്ധതയോടെയും നിസ്വാ ർത്ഥതയോടെയുമാണ് പ്രവർത്തിക്കുന്നത്. സ്വന്തം കയ്യിലെ പണവും അതുപോലെ സമയവും ഇതിനായി നീക്കിവച്ചാണ് പല സ്ഥലങ്ങളിലെ ഓഫീസുകൾ കയറിയിറങ്ങുന്നതും അപേക്ഷകൾ സമർപ്പിച്ച്‌ രേഖകൾ സംഘടിപ്പിക്കുന്നതും. ഓഫീസുകളിലെ നിസ്സഹകരണം കൂടാതെ പലപ്പോഴും നിസ്സാര സാങ്കേതികത്വം പറഞ്ഞ് അപേക്ഷകൾ നിരസിക്കുമ്പോൾ അപ്പീൽ നൽകാനും അവിടെ ഹാജരാകാനു മൊക്കെ പണച്ചെലവ് ധാരളമാണ്.
സമൂഹത്തിലെ ഒരു ഭാഗത്തുനിന്നുമുള്ള പിന്തുണയും വിവരാവകാശ പ്രവർത്തകർക്ക് ലഭിക്കുന്നില്ല എന്നത് യാഥാർഥ്യമാണ്.എന്നാൽ അവരുടെ പോരാട്ടം സമൂഹത്തിനുവേണ്ടിയാണ്‌ എന്നത് പലരും വിസ്മരിക്കുന്നു. പലരെയും കള്ളക്കേസുകളിൽ കുടുക്കിയ സംഭവങ്ങളുമുണ്ട്.പോലീസിനെതിരെയുള്ള കേസുകളിൽ പ്രത്യേകിച്ചും.
വിവരാവകാശ – സേവനാവകാശ നിയമങ്ങൾ ഉദ്യോഗസ്ഥതല അഴിമതി തടയാൻ വേണ്ടി പൊതുജനങ്ങ ൾക്കായി നിർമ്മിക്കപ്പെട്ടതാണ്. ഇന്ത്യൻ പാര്ലമെന്റിനും നിയമസഭകൾക്കും ലഭ്യമാകുന്ന എല്ലാ വിവരങ്ങളും ലഭിക്കാൻ നമ്മുടെ രാജ്യത്തെ ഓരോ പൗരനും അവകാശമുണ്ട് എന്ന വസ്തുത നാം ഓരോരുത്തരും മനസ്സിലാക്കണം.