IPL 2023: വാംഖഡെയില്‍ തീ പാറും; മുംബൈയ്ക്കും ആര്‍സിബിക്കും ജയിക്കണം
മുംബൈ: ഐപിഎല്ലില്‍ ജീവന്മരണ പോരാട്ടത്തിന് കച്ചമുറുക്കി മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ഇന്നു നേര്‍ക്കുനേര്‍. രാത്രി 7.30 മുതല്‍ മുംബൈയിലെ വാംഖഡെയിലാണ് ആരാധകര്‍ കാത്തിരിക്കുന്ന സൂപ്പര്‍ പോരാട്ടം. ഇരുടീമുകള്‍ക്കും പ്ലേഓഫ് പ്രതീക്ഷ കാക്കാന്‍ മല്‍സരം ഒരുപോലെ നിര്‍ണായകമാണ്. ഈ കളിയില്‍ ജയിക്കുന്നവര്‍ 12 പോയിന്റോടെ ലീഗില്‍ മൂന്നാംസ്ഥാനത്തേക്കു കയറും. തോല്‍ക്കുന്നവരുടെ പ്ലേഓഫ് മോഹം ഏറെക്കുറെ അവസാനിക്കുകയും ചെയ്യും
നിലവില്‍ 10 പോയിന്റ് വീതം നേടി ആര്‍സിബിയും മുംബൈയും ലീഗില്‍ ആറ്, എട്ട് സ്ഥാനങ്ങളില്‍ നില്‍ക്കുകയാണ്. മികച്ച നെറ്റ് റണ്‍റേറ്റാണ് ആര്‍സിബിയെ ആറാംസ്ഥാനത്തേക്കുയര്ത്തിയത്. മുംബൈയുടെ നെറ്റ് റണ്‍റേറ്റാവട്ടെ വളരെ മോശവുമാണ്. 10 മല്‍സരങ്ങളില്‍ അഞ്ചു വീതം ജയവും തോല്‍വിയുമാണ് ആര്‍സിബിയുടെയും മുംബൈയുടെയും അക്കൗണ്ടിലുള്ളത്. അവസാന മല്‍സരം തോറ്റതിന്റെ ക്ഷീണത്തിലാണ് ഇരുടീമിന്റെയും വരവ്.