തോമസ് ഡെന്നര്‍ബി ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീം പരിശീലകനായി തിരിച്ചെത്തി

എഎഫ്‌സി ഒളിമ്ബിക് യോഗ്യതാ റൗണ്ട് 2-ന് മുന്നോടിയായി ദേശീയ വനിതാ ടീം ഹെഡ് കോച്ചായി സ്വീഡൻകാരനായ തോമസ് ഡെന്നര്‍ബിയെ വീണ്ടും നിയമിച്ചു.

എഐഎഫ്‌എഫിന്റെ ടെക്‌നിക്കല്‍ കമ്മിറ്റി ഡെന്നര്‍ബിയുടെ പിൻഗാമിയായി ആന്റണി ആൻഡ്രൂസിനെ ശുപാര്‍ശ ചെയ്തിരുന്നു എങ്കിലും അത് തള്ളിയാണ് ഡെന്നര്‍ബിയുടെ നിയമനം. കഴിഞ്ഞ രണ്ട് സീസണുകളിലും ഗോകുലം കേരള എഫ്‌സിയെ ഇന്ത്യൻ വിമൻസ് ലീഗ് (ഐ‌ഡബ്ല്യുഎല്‍) കിരീടങ്ങളിലേക്ക് നയിച്ച പരിശീലകനാണ് ആന്റണി ആൻഡ്രൂസ്.

ഏപ്രില്‍ 4, 7 തീയതികളില്‍ കിര്‍ഗിസ്ഥാനെതിരെ നടന്ന ഒളിമ്ബിക് യോഗ്യതാ മത്സരങ്ങളുടെ ആദ്യ റൗണ്ടില്‍ ഡെന്നര്‍ബി ആയിരുന്നു.ദേശീയ ടീമിന്റെ ചുമതല വഹിച്ചിരുന്നത്. ഒക്ടോബറില്‍ നടക്കുന്ന ഒളിമ്ബിക് യോഗ്യതാ മത്സരങ്ങളുടെ രണ്ടാം റൗണ്ടിനും ഇനി അദ്ദേഹം ഉണ്ടാകും.