വയനാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ എട്ടാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ. ചീരാൽ താഴത്തൂർ പാടിയേരി നാലുസെന്റ് കോളനിയിലെ കുമാർ – ചിത്ര ദമ്പതികളുടെ രണ്ടാമത്തെ മകൻ മുകുന്ദനെ(13) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ബത്തേരി സെന്റ് മേരിസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. മരണകാരണം വ്യക്തമല്ല.