725 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി
സുല്‍ത്താന്‍ ബത്തേരി : ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സക്വാഡ്, സുല്‍ത്താന്‍ ബത്തേരി നഗരസഭാ ആരോഗ്യ വിഭാഗം, പോലീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി 725 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി.
എന്‍ഫോഴ്‌സ്‌മെന്റ് സ്വകാഡ് അംഗങ്ങളായ കെ അനൂപ്, ഷിനോജ് മാത്യു, ടി പ്രദീപ് സുല്‍ത്താന്‍ ബത്തേരി നഗരസഭാ സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.ഖാലിദ്, സുല്‍ത്താന്‍ബത്തേരി നഗരസഭാ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍, സി.പി.ഒ ജെബിന്‍ ജോയ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.