സരിത എസ് നായരുടെ ആത്മകഥ പുറത്തിറങ്ങുന്നു;’പ്രതിനായിക’;
തിരുവനന്തപുരം: സോളാർ വിവാദം കത്തിനിൽക്കുന്നതിനിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍. ‘പ്രതിനായിക’ എന്ന പേരിലാണ് പുസ്തകം ഇറക്കുന്നത്. ആത്മകഥ പുറത്തിറങ്ങുന്ന കാര്യം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സരിത അറിയിച്ചത്. അത്മകഥയുടെ കവര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ സരിത പങ്കുവച്ചിട്ടുമുണ്ട്. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെസ്‌പോണ്‍സ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.