കോഴിക്കോട് യുവ ഡോക്ടര്‍ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍
Thanziya reached Jasla's flat at night, she went to bed after eating, and the next day her body was found lying on the bed.
കോഴിക്കോട്ടെ പാലാഴിയിലെ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തന്‍സിയ എന്ന യുവഡോക്ടര്‍ കുട്ടിക്കാലത്ത് പഠനത്തില്‍ മിടുക്കിയായിക്കുന്നു. വയനാട്ടിലെ കണിയാം പെറ്റ പഞ്ചായത്തിലെ 15ാം വാര്‍ഡിലായിരുന്നു തന്‍സിയ ജനിച്ചു വളര്‍ന്നത്.
തന്‍സിയുടെ പഠനത്തിലെ മികവു കാരണം കുട്ടിക്കാലത്ത് പിതാവ് നല്‍കിയ മോട്ടിവേഷനിലാണ് മകള്‍ മുന്നോട്ടു പോയത്.
പ്ലസ് ടു പഠനത്തിന് ശേഷം പിതാവിന്റെ നിര്‍ബന്ധത്തിലാണ് എന്‍ട്രസ് എഴുതി എം.ബി.ബി എസിന് ചേര്‍ന്നത്. എന്നാല്‍ മകള്‍ ഡോക്ടര്‍ ആകുന്നതിന് മുന്‍പേ പിതാവ് മരിച്ചു. ഹൃദയാഘാതം മൂലമുള്ള പിതാവിന്റെ അപ്രതീക്ഷിത മരണത്തിന് ശേഷം എം.ബി.ബി.എസ് തന്‍സിയ പൂര്‍ത്തിയാക്കി. പിന്നീട് ബെംഗളൂവില്‍ ബിസിനസുകാരനായ താമരശേരിയിലെ യുവാവ് നിക്കാഹ് കഴിച്ച് കൊണ്ടു പോയ ശേഷമാണ് മലബാര്‍ മെഡിക്കല്‍ കോളേജില്‍ തന്‍സിയ പി.ജിക്ക് ചേര്‍ന്നത്. അതും ഭര്‍ത്താവിന്റെ നിര്‍ബന്ധത്തില്‍.
താമരശേരിയില്‍ ആയിരുന്നെങ്കിലും ആഴ്ച്ചയിൽ തന്‍സിയ കണിയാം പെറ്റയില്‍ എത്തിയിരുന്നു. ഉമ്മയും സഹോദരങ്ങളും കണിയാം പെറ്റയില്‍ തന്നെയാണ് താമസം. തന്‍സിയ രാമനാട്ടുകരയ്ക്കടുത്തുള്ള പാലാഴിയിലെ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ എന്തിന് എത്തിയെന്ന് അറിയില്ല. നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും തന്‍സിയയുടെ അപ്രതീക്ഷിത വേര്‍പാട് വിശ്വസിക്കാനാവുന്നില്ല.
പൊലീസ് മരണത്തെ കുറിച്ച് വിശദമായി അന്വേഷിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി കിട്ടിയ ശേഷമേ മരണത്തിലെ ദുരൂഹത നീക്കാനാവൂ.
ഇന്നലെയാണ് തന്‍സിയ സുഹൃത്തിന്റെ ഫ്ളാറ്റിലേക്ക് വന്നത്. ഇന്ന് രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇന്നലെ രാത്രി ഭക്ഷണം കഴിച്ചു കിടന്ന ശേഷം എന്ത് സംഭവിച്ചു എന്ന കാര്യത്തിലാണ് വ്യക്തത വേണ്ടത്. പൊലീസെത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. വൈകുന്നേരത്തോടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കണിയാം പെറ്റയിലേക്ക് കൊണ്ടുപോയി.