മകളെ ബലാത്സംഗത്തിനിരയാക്കിയ പിതാവ് പിടിയില്‍: പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് 3 വര്‍ഷത്തോളം; മാതാവിനെതിരെയും പോലീസ് കേസെടുത്തു
The child who was molested through P Hunt was found, and the shocking information of the unnatural torture came out during the further investigation! Accused in custody.
ഹരിയാന : രേവാരിയില്‍ മകളെ ബലാത്സംഗത്തിനിരയാക്കിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷമായി പിതാവ് തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്ന് 18കാരിയായ പെൺകുട്ടി പൊലീസില്‍ പരാതി നല്‍ക്കുകയായിരുന്നു. പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും താന്‍ പീഡനത്തിനിരയാകുന്ന കാര്യം അമ്മയ്‌ക്ക് അറിയാമായിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. തിങ്കളാഴ്‌ച സ്‌കൂളില്‍ പോകും വഴിയാണ് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പിതാവിനെ പിടികൂടി പോക്‌സോ നിയമപ്രകാരം കേസെടുത്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കി. അമ്മയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ALSO READ : കൊറോണ വൈറസിന്റെ ഉത്ഭവം വുഹാൻ ലാബിൽ നിന്ന്; സ്ഥിരീകരിച്ച് എഫ്ബിഐ മേധാവി