വെളുക്കാൻ തേച്ചത് പാണ്ടാകുന്നു

വെളുക്കാൻ തേച്ചത് പാണ്ടാകുന്നു

എൽഡിഎഫ് സർക്കാരിലെ അര മന്ത്രിമാരിൽ ഒരാളാണ് പുതിയതായി ചുമതലയിൽ വന്ന കെ ബി ഗണേഷ് കുമാർ ‘ മറ്റൊരു ഈർക്കിൽ പാർട്ടിയുടെ നേതാവായിരുന്ന ആൻറണി രാജു ആണ് ഇത്രയും കാലം ഗതാഗത മന്ത്രി ആയിരുന്നത്. പുതിയ മന്ത്രി ഗണേഷ് കുമാർ ആള് ചില്ലറക്കാരൻ ഒന്നുമല്ല. ഉഗ്രപ്രതാപിയായിരുന്ന സാക്ഷാൽ ആർ ബാലകൃഷ്ണപിള്ളയുടെ മകൻ’ ഇതിനു പുറമേ സിനിമാതാരം. മുൻപും കുറച്ചുകാലം ട്രാൻസ്പോർട്ട് മന്ത്രിയായി സേവനം നടത്തിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ കുടുംബകലഹങ്ങളിൽ ആർക്കും മാതൃകയാക്കാവുന്ന ജീവചരിത്രവും ഈ മന്ത്രിക്ക് ഉണ്ട്.ആദ്യ ഭാര്യ ആയിരുന്ന യാമിനി തങ്കച്ചിയുമായി വഴക്കുണ്ടാക്കി അവരുടെ തല്ല് കൊണ്ട് മുറിവേറ്റു കരയുന്ന ഗണേഷ് കുമാറിൻറെ വീഡിയോ ലോകം മുഴുവൻ പരന്ന് അങ്ങനെയും പ്രമുഖനായ ആളാണ് ഇപ്പോഴത്തെ ഗതാഗത മന്ത്രി ഗണേഷ് കുമാർ

സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയായി ഗണേഷ് കുമാർ ചുമതല കേൾക്കുന്നു എന്ന വാർത്ത പുറത്തുവന്നതോടുകൂടി എല്ലാരും വലിയ പ്രതീക്ഷയോടെ നമ്മുടെ ട്രാൻസ്പോർട്ട് കോർപ്പറേഷനെ നിരീക്ഷിക്കുകയായിരുന്നു. മുൻപ് മന്ത്രിയായപ്പോൾ വലിയ പരിക്കൊന്നും ഇല്ലാതെ ട്രാൻസ്പോർട്ട് കോർപ്പറേഷനെ നടത്തിയ ആളാണ് ഗണേഷ് കുമാർ ‘ ഇപ്പോൾ ഏതായാലും അതേ ശൗര്യവുമായി ഗണേഷ് കുമാർ ഗതാഗതമന്ത്രി കസേരയിൽ കയറി എങ്കിലും പഴയ അവസ്ഥയല്ല ഇപ്പോൾ മന്ത്രിയിൽ നിന്നും ഉണ്ടാകുന്നത് എന്നാണ് പറഞ്ഞു കേൾക്കുന്നത്. ഗണേഷ് കുമാർ നല്ല ട്രാൻസ്പോർട്ട് മന്ത്രി ആയി പ്രവർത്തിച്ച സ്ഥാനം വിട്ടിട്ട് കാലം കുറെയായി. ഗണേഷ് കുമാറിന് പ്രായവും കുറെയൊക്കെ കൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്വഭാവത്തിലും മാറ്റംം ഒരുപാട് വന്നു കാണും എന്ന് കരുതുന്നു

ഗണേഷ് കുമാർ ഗതാഗത മന്ത്രി കസേരയിൽ ഇരുന്ന സമയത്ത് തന്നെ ഒഴിഞ്ഞുപോയ മന്ത്രിയെ ആക്ഷേപിക്കുന്ന പ്രസ്താവനയാണ് ആദ്യം നടത്തിയത്. മുൻ മന്ത്രിക്ക് ഒരു ചുക്കും അറിയില്ല എന്ന് വരെ ഗണേഷ് കുമാർ തട്ടിവിട്ടു. മാത്രവുമല്ല സെക്കൻഡ് വെച്ച് ട്രാൻസ്പോർട്ട് കോർപ്പറേഷനെ ലാഭത്തിലേക്ക് തള്ളിയിടും എന്നു വരെ വീരവാദം പറയുകയും ചെയ്തു. അതോടൊപ്പം തന്നെ ജീവനക്കാരുടെ തരികിട പണികൾ ഒന്നും ഇനി നടക്കില്ല എന്നും ആ അഭ്യാസങ്ങൾ ഒന്നും എന്നോട് വേണ്ട എന്ന് താക്കീത് ചെയ്യാനും മന്ത്രി തയ്യാറായി.

മന്ത്രി കസേരയിൽ കേറിയിട്ട് ആഴ്ചകളെ ആയുള്ളൂ എങ്കിലും ട്രാൻസ്പോർട്ട് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഇതിനകം തന്നെ മന്ത്രി പൊരിഞ്ഞ അടിയിൽ എത്തി എന്നാണ് കേൾക്കുന്നത്. മന്ത്രിയുടെ അതിരുവിട്ട പ്രയോഗങ്ങളും ധാർഷ്ട്യവും സഹിക്കാനാവുന്നില്ല എന്ന് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുറന്നു പറയുന്നു. കഴിഞ്ഞദിവസം മന്ത്രിയുടെ ഓഫീസിൽ ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ കാരുടെ യോഗത്തിൽ വെച്ച് ട്രാൻസ്പോർട്ട് കമ്മീഷണറായ എസ് ശ്രീജിത്ത് എന്ന ഉന്നത ഉദ്യോഗസ്ഥനെ മന്ത്രി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തു എന്ന് പറയുന്നു. മന്ത്രിയും കമ്മീഷണറും തമ്മിലുള്ള തർക്കം കയ്യാങ്കളിയിൽ വരെ എത്തുന്ന സ്ഥിതി ഉണ്ടായെന്നും മന്ത്രിയുടെ ഓഫീസിൽ ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് രണ്ടുപേരെയും മാറ്റിയത് എന്നും വരെ പറഞ്ഞു കേൾക്കുന്നുണ്ട്

ട്രാൻസ്പോർട്ട് വകുപ്പിന്റെ ചുമതല ഗണേഷ് കുമാർ ഏറ്റെടുത്ത ശേഷം പരസ്യമായും രഹസ്യമായും മന്ത്രി നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ ട്രാൻസ്പോർട്ട് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ എല്ലാം ആക്ഷേപിക്കുന്ന തരത്തിലുള്ളതാണ്. കെ.എസ്. ആർ ടി സി യെ തകർച്ചയിലേക്ക് എത്തിച്ചത് കോർപ്പറേഷൻ മാനേജിങ് ഡയറക്ടറും ട്രാൻസ്പോർട്ട് കമ്മീഷണറും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും നടത്തിയ തെറ്റായ പ്രവർത്തനങ്ങൾ വഴിയാണ് എന്ന് മന്ത്രി ഇവരെ കുറ്റപ്പെടുത്തിയിരുന്നു ട്രാൻസ്പോർട്ട് കമ്മീഷണർ ഓഫീസിലും കെഎസ്ആർടിസി കേന്ദ്ര ഓഫീസിലും ഒരു ജീവനക്കാരനും ഒരു പണിയും എടുക്കാതെ ശമ്പളം വാങ്ങി കഴിയുന്നവരും തോന്നുമ്പോൾ ഒക്കെ സമരം നടത്തുന്നവരും ആണ് എന്നും ഈ കൂട്ടരയെല്ലാം നിലക്കുനിർത്താൻ എനിക്ക് ഇന്നുവരെ ഭീഷണി സ്വരത്തോടെ മന്ത്രി പറഞ്ഞു എന്നാണ് പ്രചരിക്കുന്ന വാർത്തകൾ

ഏതായാലും കേരളത്തിലെ ഗതാഗത വകുപ്പിൽ പുതിയ മന്ത്രിക്ക് വേണ്ടി നടത്തിയ അഴിച്ചുപണികൾ ഗുണം ചെയ്യും എന്ന പ്രതീക്ഷ കേരളത്തിലെ ജനങ്ങൾക്ക് ഉണ്ടായിരുന്നു . എന്നാൽ പഴയ ഗണേഷ് കുമാർ അല്ല ഇപ്പോൾ ഉള്ളത് എന്നും അധികാരത്തിൻ്റെ ലഹരി തലയ്ക്കു പിടിച്ച പരിസരം മറന്ന മന്ത്രിയാണ് നിലവിലുള്ളതൊന്നും ആണ് സെക്രട്ടറിയേറ്റ് പരിസരത്തിൽ വരെ പറഞ്ഞു കേൾക്കുന്നത്. മന്ത്രിമാരുടെ അഴിച്ചുപണിയിലൂടെ ഗണേഷ് കുമാർ ഗതാഗത മന്ത്രിസ്ഥാനത്ത് വന്നപ്പോൾ നല്ലത് പ്രതീക്ഷിച്ചില്ലെങ്കിലും ഇപ്പോൾ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന സ്ഥിതിയാണ് ഗതാഗത വകുപ്പിൽ ഉണ്ടായിരിക്കുന്നത് എന്നും ആണ് വ്യാപകമായി പറയുന്ന ആക്ഷേപങ്ങൾ