സോണിയ ഗാന്ധിയുടെ പിന്മാറ്റം തോൽവി ഭയന്ന്

ഉത്തർപ്രദേശിൽ ഒരു സീറ്റിലും ജയിക്കില്ല എന്ന് വിലയിരുത്തൽ

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ല എന്ന കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ തീരുമാനം പരാജയം ഉറപ്പായതുകൊണ്ടാണ് ‘നെഹ്റു കുടുംബത്തിൽ നിന്നുള്ള എല്ലാ നേതാക്കളും മത്സരിച്ചിട്ടുള്ളത് ഉത്തർപ്രദേശിൽ നിന്നും ആണ്. എന്നാൽ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ഒരു സീറ്റിൽ പോലും കോൺഗ്രസ് ജയിക്കില്ല എന്ന് ഇതിനകം തന്നെ വ്യക്തമായ സാഹചര്യത്തിൽ ആണ് സോണിയ ഗാന്ധി സ്ഥാനാർത്ഥിയാകുന്നതിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചത്. തുടർന്നാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കാൻ തീരുമാനമെടുക്കുകയും രാജസ്ഥാനിൽ നിന്നും രാജ്യസഭ സ്ഥാനാർഥിയായി മാറുകയും ചെയ്തിട്ടുള്ളത്.അടുത്ത ബുധനാഴ്ച അവർ രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതാണ്

രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശ് കോൺഗ്രസ് പാർട്ടിയുടെ കൈകളിൽ മാത്രം നിലനിന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധി യും രാഹുൽ ഗാന്ധിയും വരെ ഉത്തർപ്രദേശിലെ ലോകസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായി മത്സരിച്ചാണ് വിജയിച്ചു വന്നിട്ടുള്ളത്.

ഉത്തർപ്രദേശിൽ ആണ് രാജ്യത്ത് ഏറ്റവും കൂടുതൽ ലോകസഭാ മണ്ഡലങ്ങൾ ഉള്ളത് 82 മണ്ഡലങ്ങളാണ് ഈ സംസ്ഥാനത്ത് ഉള്ളത്. ഇതിൽ ഇപ്പോൾ 62 സീറ്റുകളിലും ബിജെപി ആണ് ജയിച്ച് നിൽക്കുന്നത് ബിജെപിയെ കൂടാതെ ബഹുജൻ സമാജ് പാർട്ടി സമാജ്‌വാദി പാർട്ടി രാഷ്ട്രീയ ലോക ദൾ തുടങ്ങിയ പാർട്ടികളും സംസ്ഥാനത്ത് സീറ്റുകളുമായി നിലവിലുണ്ട്

ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പാർട്ടിയുടെ പ്രതാപകാലത്ത് ഉത്തർപ്രദേശ് എന്ന സംസ്ഥാനത്തെ ലോകസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ മുഴുവൻ സീറ്റിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിച്ച് മുന്നേറിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. രണ്ട് ദശാബ്ദ കാലം മുൻപ് വരെ ഉത്തർപ്രദേശിൽ കോൺഗ്രസ് ആധിപത്യം ശക്തമായിരുന്നു. സംസ്ഥാനത്തിലെ മുഴുവൻ സീറ്റുകളിലും ജയിച്ചു ഭരണത്തിൽ വന്നിരുന്ന കോൺഗ്രസ് പാർട്ടി നേരെ തകിടം മറിഞ്ഞ് മുഴുവൻ സീറ്റിലും തോൽക്കുക എന്ന സ്ഥിതിയിലേക്ക് ഇപ്പോൾ എത്തിയിരിക്കുകയാണ്. ഉത്തർപ്രദേശിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം കൃത്യമായി മനസ്സിലാക്കി കൊണ്ടാണ് സോണിയാഗാന്ധി മത്സര രംഗത്ത് നിന്ന് മാറുവാനുള്ള തീരുമാനമെടുത്തത്

കോൺഗ്രസിൻറെ മുൻ അധ്യക്ഷയും മുൻ യുപിഎ ചെയർപേഴ്സണും ആയിരുന്ന സോണിയ ഗാന്ധി തിരഞ്ഞെടുപ്പ് മത്സര രംഗത്തുനിന്ന് മാറുന്നതിന് കോൺഗ്രസ് നേതാക്കൾ പറഞ്ഞ കാരണം അവരുടെ അനാരോഗ്യം എന്നതാണ് ‘ ഇത് ഒട്ടും വാസ്തവം ഇല്ലാത്ത ഒരു കാര്യമാണ്. ആരോഗ്യപരമായി സോണിയാഗാന്ധിക്ക് പ്രശ്നങ്ങൾ ഉണ്ട് എന്നത് ശരിയാണ് എന്നാൽ ‘ രാജ്യസഭയിലേക്ക് സ്ഥാനാർത്ഥിയായി നിൽക്കാൻ തീരുമാനിച്ചതിന്റെ പൊരുൾ എന്താണ് എന്ന് ചിന്തിക്കുമ്പോഴാണ് വസ്തുതകൾ പുറത്തുവരുന്നത്. ഇന്ത്യൻ പാർലമെന്റിന് രണ്ട് സഭകൾ ഉണ്ട് ലോകസഭയും രാജ്യസഭയും ‘ ലോകസഭ എന്നത് ജനങ്ങൾ വോട്ട് ചെയ്ത് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ ഉൾപ്പെടുന്നതാണ് ‘ ‘ രാജ്യസഭ ആകട്ടെ നിയമസഭാ അംഗങ്ങൾ വോട്ട് ചെയ്ത് ജയിപ്പിക്കുന്ന പ്രതിനിധികൾ അടങ്ങുന്നതാണ്. ഇവിടെ അതല്ല വിഷയം ‘ ലോകസഭാ സാധാരണ നീണ്ട ഇടവേളകൾക്ക് ഇടയിലാണ് സമ്മേളിക്കാറുള്ളത്. രാജ്യസഭാ ആകട്ടെ സ്ഥിരം സഭ എന്ന നിലയിൽ ഏതാണ്ട് എല്ലാ ഘട്ടത്തിലും സമ്മേളിച്ചു കൊണ്ടിരിക്കും. അപ്പോൾ വല്ലപ്പോഴും സമ്മേളിക്കുന്ന ലോകസഭയിൽ അംഗമാകുന്നതിന് ആരോഗ്യം തടസ്സമാണ് എന്ന് പറയുന്ന സോണിയാഗാന്ധി എപ്പോഴും സമ്മേളിച്ചു കൊണ്ടിരിക്കുന്ന രാജ്യസഭയിൽ എങ്ങനെ അംഗമായി ഇരിക്കുമെന്നത് ഒരു ചോദ്യമാണ്. അനാരോഗ്യം ഉള്ള ആൾ സ്ഥിരം സമിതിയിൽ പോകുമോ അതോ ഇടയ്ക്കിടെയുള്ള സമിതിയിൽ പോകുമോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. അപ്പോൾ ഒരു കാര്യം വ്യക്തമാണ്, പാർലമെൻറ് അംഗം എന്ന നിലയിൽ സഭയിലെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ആരോഗ്യം ഇല്ല എന്നതല്ല മറിച്ച് ലോകസഭാ സ്ഥാനാർഥിയായി മത്സരിച്ചാൽ ജയിക്കില്ല എന്ന് ഉറപ്പാണ് മത്സരരംഗം വിടാൻ സോണിയാഗാന്ധിയെ പ്രേരിപ്പിച്ചിരിക്കുന്നത്

ഉത്തർപ്രദേശ് എന്ന കോൺഗ്രസ് പാർട്ടിയുടെ കോട്ട തകരാൻ തുടങ്ങിയിട്ട് കുറെ വർഷങ്ങളായി ‘ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ തന്നെ അന്ന് കോൺഗ്രസ് പ്രസിഡണ്ടായിരുന്നു രാഹുൽഗാന്ധി രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചില്ലായിരുന്നുവെങ്കിൽ എം പി പോലും ആകില്ലായിരുന്നു. കേരളത്തിലെ വയനാട്ടിൽ മത്സരിക്കാൻ എത്തി വലിയ ഭൂരിപക്ഷം നേടി എന്നത് ആ ഘട്ടത്തിൽ കേരളത്തിൽ നിലനിന്നിരുന്ന പ്രത്യേക രാഷ്ട്രീയ അന്തരീക്ഷത്തിന്റെ ഗുണം കൊണ്ട് ആയിരുന്നു. ഇതേ രാഹുൽ ഗാന്ധി സ്വന്തം നാടായ ഉത്തർപ്രദേശിലെ അമേഠി എന്ന മണ്ഡലത്തിൽ മത്സരിച്ച് ബിജെപി സ്ഥാനാർത്ഥിയായ സ്മൃതി ഇറാനിയോട് 50000 ൽ അധികം വോട്ടുകൾക്ക് തോൽക്കുകയാണ് ഉണ്ടായത്. ഈ തെരഞ്ഞെടുപ്പിൽ തന്നെ രാഹുലിന്റെ മാതാവായ സോണിയാഗാന്ധി റായ്ബറേലി മണ്ഡലത്തിൽ ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുകയാണ് ഉണ്ടായത്. ഈ മണ്ഡലത്തിൽ മുൻ തെരഞ്ഞെടുപ്പുകളിൽ സോണിയാഗാന്ധി 3 ലക്ഷത്തിന്റെയും നാലുലക്ഷത്തിന്റെയും ഒക്കെ ഭൂരിപക്ഷത്തിൽ ജയിച്ചു വന്നിരുന്നു എന്ന കാര്യം ഓർക്കേണ്ടതാണ്

കോൺഗ്രസ് കോട്ടയായിരുന്ന ഉത്തർപ്രദേശ് മായാവതി മുലായം സിങ്ങ് യാദവ് തുടങ്ങിയ ആൾക്കാർ ഉണ്ടാക്കിയ പുതിയ പാർട്ടികളിലേക്ക് മാറുകയായിരുന്നു ഇവർ ശക്തി തെളിയിച്ച് സംസ്ഥാന ഭരണത്തിൽ എത്തുന്ന സ്ഥിതിയും വന്നിരുന്നു. പിന്നീടാണ് ബിജെപി എന്ന പാർട്ടി ഉത്തരപ്രദേശിൽ കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ച് സംസ്ഥാനം പിടിച്ചടക്കുന്ന സ്ഥിതി ഉണ്ടായത്. ഉത്തർപ്രദേശ് എന്ന സ്വന്തം സംസ്ഥാനത്തെ തിരിച്ചുപിടിക്കാൻ പലതരത്തിലുള്ള ശ്രമങ്ങളും കോൺഗ്രസ് പാർട്ടി നടത്തിയെങ്കിലും ഇതൊന്നും ഫലം കണ്ടില്ല. ഏറ്റവും ഒടുവിൽ ഉത്തർപ്രദേശിലെ പ്രത്യേക ചുമതല നൽകി പ്രിയങ്കാ ഗാന്ധി അവിടെ സ്ഥിരമായി പ്രവർത്തിക്കാൻ നിയോഗിച്ചു എങ്കിലും അവർ ചുമതലയേറ്റ ശേഷം നടന്ന ഒരു തെരഞ്ഞെടുപ്പിലും കോൺഗ്രസിന് അല്പംപോലും മുന്നോട്ട് ചലിക്കാൻ കഴിഞ്ഞില്ല.

ഉത്തരേന്ത്യ പൂർണ്ണമായും തന്നെ കോൺഗ്രസ് പാർട്ടിയെ കൈവിട്ട രാഷ്ട്രീയ അന്തരീക്ഷമാണ് ഇപ്പോൾ ഉള്ളത്. അധികാരത്തിൽ നിന്നും കോൺഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും പുറന്തള്ളപ്പെട്ടു. ജനകീയ അടിത്തറയുള്ള കോൺഗ്രസിന്റെ സംസ്ഥാന നേതാക്കൾ എല്ലാരും തന്നെ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേരുകയോ മറ്റു പാർട്ടികൾ രൂപീകരിക്കുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പിലും ലോക്സഭയുടെ കാര്യത്തിൽ സമ്പൂർണ്ണ പരാജയമായിരിക്കും കോൺഗ്രസിന് ഉണ്ടാവുക എന്ന് വ്യക്തമായിരിക്കുന്നു, അവസാന നാളുകളിൽ ഒരു തെരഞ്ഞെടുപ്പ് മത്സരത്തിന് ഇറങ്ങി നാണം കെടുന്ന വലിയ പരാജയം ഏറ്റുവാങ്ങുന്നതിന് ഉള്ള മടി കൊണ്ടാണ് സോണിയ ഗാന്ധി എന്ന നേതാവ് ലോക്സഭാ തെരഞ്ഞെടുപ്പ് വേദി വിട്ടു രാജ്യസഭയിലൂടെ പാർലമെന്റിൽ എത്താൻ തീരുമാനിച്ചത് എന്ന കാര്യം എല്ലാവർക്കും മനസ്സിലാവുന്നതാണ്