സംയുക്തമായ ഒരു മത രാഷ്ട്രീയ സ്വത്വം കേരളത്തിൽ രൂപപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ പൊതു തീരുമാനങ്ങളെ സ്വാധീനിക്കാനും അട്ടിമറിക്കാനും ഇവർ ശ്രമം നടത്തി വരുന്നുണ്ട്. മുഖ്യധാരാ മാധ്യമങ്ങൾ എന്ത് ചർച്ച ചെയ്യണമെന്ന് അജണ്ട സെറ്റ് ചെയ്യാൻ ഇവർക്ക് സാധിക്കുന്നുണ്ട്. എല്ലാത്തിലുമുപരിയായി കേരളത്തിൽ അടുത്തിടെ നടന്ന ചില തിരഞ്ഞെടുപ്പുകളെ മതപരമായി ഹൈജാക്ക് ചെയ്യാൻ പോലും ഇവർക്ക് കഴിഞ്ഞിട്ടുണ്ട്.
ഇടതുപക്ഷത്തിന് എതിരായി മുസ്ലിം ഐഡന്റിറ്റി കൺസോളിഡേഷനാണ് ഇവരുടെ ലക്ഷ്യം. ഇടതുപക്ഷത്തിന് എതിരായത് കൊണ്ടാണ് ഇവരുടെ നരേറ്റീവുകളെ മാധ്യമങ്ങൾ ഏറ്റെടുക്കുന്നത്. ഈ അവിഹിത സഖ്യമാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് യുഡിഎഫിന്റെ പ്രചാരണ നേതൃത്വം വഹിക്കുന്നത്. ഇത് കേവലം ഭരണവിരുദ്ധ വികാരമൊ, സിപിഐഎം വിരുദ്ധ വികാരമോ അല്ല. മറിച്ച്…
കെഎസ്ഇബിയിലെ ലൈൻ മാനും ഡ്രൈവറും ഒക്കെ വലിയ ശമ്പളം വാങ്ങിക്കുന്നതിനെക്കുറിച്ച് നല്ല വൃത്തിയായിട്ട് എഴുതി തയ്യാറാക്കിയ വാട്സ്ആപ്പ് ഫോർവേഡുകൾ നമുക്ക് പലവട്ടം കിട്ടിയിട്ടുണ്ടാകും.. ഇത് കാണുമ്പോൾ അവരോട് ഒരു ചെറിയ അസൂയയും ശത്രുതയും ഒക്കെ നമുക്ക് തോന്നിയിട്ടും ഉണ്ടാകും. ബില്ലടയ്ക്കുമ്പോൾ ഇവരെയൊക്കെ നമ്മൾ പ്രാകിയിട്ടും ഉണ്ടാകും…ഈ മെസ്സേജുകൾ ഒക്കെ എവിടുന്നു എഴുതി വിടുന്നതാണെന്ന് നമ്മൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ..?
ഇതൊന്നും എന്നെപ്പോലെയോ നിങ്ങളെപ്പോലെയോ ഉള്ള സാധാരണക്കാർ എഴുതിവിടുന്ന മെസ്സേജുകൾ അല്ല. കെഎസ്ഇബിയിലെ താഴെക്കിടയിലുള്ള ഇത്തരം ജോലിക്കാരോട് നമുക്കൊക്കെ ഒരു വിരോധം ഉണ്ടാക്കിയെടുക്കുക എന്ന് ഉദ്ദേശത്തോടുകൂടി പണിയെടുക്കുന്ന ചില പിആർ കമ്പനികളാണ് ഇത് എഴുതി ഉണ്ടാക്കുന്നത്..നമ്മളൊക്കെ വലിയ വൈദ്യുത വില കൊടുക്കേണ്ടി വരുന്നതിലെ യഥാർത്ഥ കള്ളന്മാരെ മറച്ചു പിടിക്കാൻ വേണ്ടിയാണ് പാവം ഡ്രൈവറെയും ലൈൻമാനെയും നമ്മുടെ മുന്നിലേക്ക് ഇട്ടു തരുന്നത്… കുറച്ച് ഡ്രൈവർമാർക്കോ,ലൈൻമാൻ മാർക്കോ അല്പം ശമ്പളം കൂടുതൽ കൊടുത്തത് കൊണ്ടല്ല കെഎസ്ഇബി നഷ്ടത്തിൽ പോകുന്നത്…കൃത്യമായ ഒരു ഗൂഢാലോചന ഇതിന്റെ പിന്നിലുണ്ട്.
ഊർജ്ജവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും വിഴുങ്ങാൻ നമ്മുടെ നാട്ടിൽ ചില കമ്പനികൾ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട്. അവരുടെ കാട്ടൽ ആണ് ഇത്തരം വാട്സ്ആപ്പ് മെസ്സേജുകളുടെയും കെഎസ്ഇബി നഷ്ടത്തിൽ പോകുന്നതിന്റെയും ഒക്കെ പിന്നിൽ പ്രവർത്തിക്കുന്നത്… ഇത് തിരിച്ചറിയാതെ നമ്മളെ മാനിപ്പുലേറ്റ് ചെയ്യാനായിട്ട് നിർമ്മിച്ച് വിതരണം ചെയ്യുന്ന വാട്സ്ആപ്പ് ഫോർവേഡുകളിൽ നമ്മൾ വീണു പോവുകയാണ്. നാലര രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ കരാർ ഉറപ്പിച്ച് വാങ്ങിത്തുടങ്ങിയ കരാർ റെഗുലേറ്ററി കമ്മീഷൻ നിസ്സാരകാരണങ്ങൾ പറഞ്ഞു ക്യാൻസൽ ചെയ്യിപ്പിച്ചു. അതിനുശേഷം ആറു രൂപയ്ക്കും 15 രൂപയ്ക്കും ഒക്കെ കെഎസ്ഇബിയെ കൊണ്ട് വൈദ്യുതി വാങ്ങിപ്പിക്കുകയാണ്. ഈയൊരു ഒറ്റ നടപടി മൂലം കെഎസ്ഇബിക്ക് അധിക ബാധ്യത 5500 കോടി രൂപയോളം വരുമെന്നാണ് പറയപ്പെടുന്നത്. ഈ കളികൾ കളിക്കുന്നവരാണ് മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗികൾ.
ഇതിൽ നിന്നൊക്കെ നമുക്ക് മനസ്സിലാകുന്നത് നമ്മളെപ്പോലെയുള്ള സാധാരണ ജനങ്ങളെ പറഞ്ഞു പറ്റിക്കാൻ എന്ത് എളുപ്പമാണെന്നുള്ളതാണ്. ഒരു ശത്രുവിനെ നമുക്കായിട്ട് ഒരുക്കി ചൂണ്ടിക്കാണിച്ചു തരുന്നു. നമ്മുടെ ശ്രദ്ധ അവിടെ ഇരിക്കുമ്പോൾ കുടുംബം മൊത്തത്തോടെ മോഷ്ടിച്ചു കൊണ്ടു പോകുന്നു..
ഇതൊക്കെ തിരിച്ചറിഞ്ഞ് ഇടപെടാൻ നമ്മൾ തയ്യാറാകാത്തിടത്തോളം കാലം നമ്മൾ ഇവരുടെയൊക്കെ അടിമകൾ തന്നെയായിരിക്കും…