മലപ്പുറം  തേഞ്ഞിപ്പലത്ത് വന്‍ കുഴല്‍പണവേട്ട.

 

 ലപ്പുറം:  ലപ്പുറം  തേഞ്ഞിപ്പലത്ത് വന്‍ കുഴല്‍പണവേട്ട  രണ്ട് കോടി രൂപയുമായി താമരശ്ശേരി സ്വദേശിയെ തേഞ്ഞിപ്പലം പൊലിസ് അറസ്റ്റു ചെയ്തു. ദേശീയപാത കാക്കഞ്ചോരിയില്‍ വാഹന പരിശോധനക്കിടെയാണ് രണ്ട് കോടി രൂപയുടെ കുഴല്‍ പണവുമായി താമരശ്ശേരി പരപ്പന്‍ പൊയില്‍ സ്വദേശി അഷ്റഫ് പൊലിസിന്റെ പിടിയലായത്. വിവിധയാളുകള്‍ക്ക് വിതരണം ചെയ്യുന്നതിനായി കൊടുവള്ളിയില്‍ നിന്നും കോഴിക്കോട് – തൃശൂര്‍ ദേശീയപാതയിലൂടെ കാറില്‍ പണവുമായി പോകുന്നതിനിടെയാണ് അശ്‌റഫ് പൊലിസിന്റെ പിടിയിലായത്. 500 രൂപയുടെ നോട്ടു കെട്ടുകള്‍ കാറിന്റെ മുന്‍വശത്തെ സീറ്റുകളുടെ അടി വശത്തായി നിര്‍മിച്ച രഹസ്യ അറയിലാണ് സൂക്ഷിച്ചിരുന്നത്.