കൊയിലാണ്ടി വലിയങ്ങാടി ബീച്ചില്‍ ; തിരയിലകപ്പെട്ട് കാണാതായ യുവാവിന്റെ; മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടി വലിയമങ്ങാട് ബീച്ചില്‍ തിരയിലകപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ചയായിരുന്നു തിരയില്‍ അകപ്പെട്ട് യുവാവിനെ കാണാതായത് വലിയമങ്ങാട് സ്വദേശി അനൂപ് സുന്ദരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അതേസമയം മണ്ഡലത്തിൽ ദേശീയപാതാ നിര്‍മ്മാണവുമായി ബന്ധപ്പെട്ടും മറ്റുമായി വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗത തടസ്സങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. നിലവില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടവർക്ക് നിര്‍ദ്ദേശം നല്‍കി. എന്നാൽ മഴക്കെടുതിയുമായ് ബന്ധപ്പെട്ട് കൊയിലാണ്ടിയിൽ കാനത്തില്‍ ജമീല എം.എല്‍.എ യുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.