വയനാട് പൊഴുതനയിലെ സ്വകാര്യ എസ്റ്റേറ്റിൽ പുലിയെ കണ്ടു

വയനാട്: വയനാട് പൊഴുതനയിലെ സ്വകാര്യ എസ്റ്റേറ്റിൽ പുലിയെ കണ്ടു. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ എസ്റ്റേറ്റിലെ തേയില തോട്ടത്തിന് സമീപത്തെ റോഡിലൂടെ വാഹനത്തിൽ വന്ന യാത്രക്കാരനാണ് അപ്രതീക്ഷിതമായി പുലിയെ കണ്ടത്. തേയില തോട്ടത്തിൽ ഒരു മൃഗം പതിയിരിക്കുന്നത് പോലെ തോന്നിയ യാത്രക്കാർ സൂക്ഷ്മമായി നോക്കിയപ്പോൾ പുള്ളിപ്പുലിയാണെന്ന് ബോധ്യമായി. ഉടനെ ഇവർ പുലിയുടെ ദൃശ്യങ്ങൾ മെബൈലിൽ പകർത്തുകയും ചെയ്തു. സ്വകാര്യ എസ്റ്റേറ്റിൽ തൊഴിലാളികൾ ജോലിക്കെത്തുന്ന ഭാഗത്താണ് പുലിയെത്തിയതെന്നാണ് വിവരം.