റിപ്പബ്ലിക് ദിനാഘോഷം: ത്രിവർണ പതാകയിൽ തിളങ്ങി ബുർജ് ഖലീഫ
ബായ്: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ ഇന്ത്യൻ പതാകയുടെ വർണങ്ങളാൽ തിളങ്ങി. ഇന്ത്യയുടെ 74-ാമത് റിപബ്ലിക് ദിനത്തോടനുബന്ധിച്ചാണ് ത്രിവർണ്ണ പതാകയിൽ ബുർജ് ഖലീഫ തിളങ്ങിയത്. കെട്ടിടത്തിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഈ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഈ ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു.