ഖുര്‍ആന്‍ കത്തിച്ച സംഭവം; ധാര്‍മിക, മാനുഷിക മൂല്യങ്ങളെ അട്ടിമറിച്ച് നടത്തുന്ന പ്രവർത്തികൾ യു.എ.ഇ എതിര്‍ത്തിട്ടുണ്ട്

 

ഏത് മതഗ്രന്ഥങ്ങൾ ആയാലും അത് വിശുദ്ധമാണ്. അത് കത്തിക്കുന്നതിനോ നശിപ്പിക്കുന്നതിനോ ആർക്കും അധികാരമില്ല.അങ്ങനെ ചെയ്യുന്ന പക്ഷം മതങ്ങളോടും അതിന്റെ വിശ്വാസങ്ങളോടുമുള്ള അവഹേളനം കൂടിയാണ്

നെതര്‍ലാന്‍ഡ്‌സിലെ ഹേഗില്‍ ഖുര്‍ആന്‍ കത്തിച്ചതിനെ ശക്തമായി അപലപിച്ച് യുഎഇ. ധാര്‍മിക, മാനുഷിക മൂല്യങ്ങളെ അട്ടിമറിച്ച് നടത്തുന്ന ഇത്തരം കുത്സിത പ്രവര്‍ത്തനങ്ങളെ യു.എ.ഇ എക്കാലത്തും എതിര്‍ത്തിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. വിദ്വേഷ പ്രചരണങ്ങളും ഹിംസയും ചെറുക്കണമെന്നും മതചിഹ്നങ്ങളെ ആദരിക്കണമെന്നും മതങ്ങളെ അവഹേളിച്ച് സമൂഹത്തില്‍ വെറുപ്പ് വളര്‍ത്തരുതെന്നുമുള്ള ആഹ്വാനം യുഎഇ പ്രസ്താവനയിലൂടെ പുറപ്പെടുവിച്ചിട്ടുണ്ട്.

മതചിഹ്നകളേയും ഗ്രന്ഥങ്ങളേയും ആദരിക്കുകയാണ് വേണ്ടത്. മതസ്പര്‍ധയും ധ്രുവീകരണവും ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. സഹിഷ്ണുതയുടെ മൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ലോകം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു.സ്വീഡനില്‍ തുര്‍ക്കി എംബസിക്കു മുന്നില്‍ വെച്ച് തീവ്രവലതുപക്ഷ കക്ഷി നേതാവ് ദിവസങ്ങള്‍ക്കു മുമ്പ് മുസ്ഹഫ് കോപ്പി കത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നെതര്‍ലാന്റ്‌സിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തത്.