ചാര്‍ളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ അന്തരിച്ചു

 

നടൻ ചാര്‍ളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈൻ അന്തരിച്ചു. 74 വയസ്സായിരുന്നു. ചാപ്ലിന്റെ എട്ട് മക്കളില്‍ മൂന്നാമത്തെയാളാണ് ജോസഫൈൻ

1972ല്‍ പുറത്തിറങ്ങിയ പിയര്‍ പൗലോ പാസോളിനിയുടെ അവാര്‍ഡ് ചിത്രം ദി സെഞ്ച്വറി ടൈല്‍സ്, റിച്ചാര്‍ഡ് ബല്‍ദൂച്ചിയൂടെ ലോഡര്‍ ഡെസ് ഫേവ്‌സ്, എസ്‌കേപ് ടു ദി സണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. ചാര്‍ളി, ആര്‍തര്‍, ജൂലിയൻ, റോണറ്റ് എന്നിവര്‍ മക്കളാണ്.

പിതാവിനൊപ്പം   മൂന്നാം വയസ്സിലാണ് ജോസഫൈൻ സിനിമയിലേക്ക് എത്തുന്നത്.