കടല്‍തീരത്ത് വന്നടിഞ്ഞ ‘സ്വര്‍ണമുട്ട’ അത്ഭുതമാകുന്നു… ‘മഞ്ഞ തൊപ്പി’… എന്ന് പേരിട്ടു

കടല്‍ത്തീരത്ത് വന്നടിഞ്ഞ് സ്വര്‍ണ നിറത്തില്‍ മുട്ടയുടെ ആകൃതിയിലുള്ള വസ്തു, ‘മഞ്ഞ തൊപ്പി’
എന്ന് പേരിട്ട് സ്വര്‍ണമുട്ടയുടെ രഹസ്യം തേടി ഗവേഷകര്‍.കടല്‍തീരത്ത് വന്നടിഞ്ഞ സ്വര്‍ണ്ണ നിറത്തിലുള്ള വസ്തു ഗവേഷകര്‍ക്ക് തന്നെ അത്ഭുതമാകുന്നു. അലാസ്‌കയിലെ കടല്‍ത്തീരത്താണ് സ്വര്‍ണ നിറത്തിലുള്ള മുട്ടയുടെ ആകൃതിയിലുള്ള വസ്തു വന്നടിഞ്ഞത്. എന്‍ഒഎഎ ഓഷ്യന്‍ എക്സ്പ്ലോറേഷന്‍ ഗവേഷകരാണ് കടല്‍ത്തീരത്ത് ഡൈവ് ചെയ്യുന്നതിനിടെ നിഗൂഢമായ ‘സ്വര്‍ണമുട്ട’ പോലെയുള്ള ഒരു വസ്തു കണ്ടെത്തിയത്. ഫെഡറല്‍ ഓര്‍ഗനൈസേഷന്‍ വെബ്സൈറ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്. ‘മഞ്ഞ തൊപ്പി’ എന്നാണ് ഗവേഷകര്‍ ഇതിനെ ആദ്യം വിശേഷിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ അതിനെ ‘സ്വര്‍ണ മുട്ട’ എന്നാണ് വിശേഷിപ്പിക്കുന്നത്.
 മഞ്ഞ നിറത്തില്‍, തിളക്കത്തോടെ താഴികക്കുടത്തിന്റെ ആകൃതിയിലുള്ള, 10 സെന്റീമീറ്ററില്‍ വ്യാസമുള്ള വസ്തു പാറയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അവസ്ഥയിലാണ് കണ്ടെത്തിയത്. വസ്തുവിന്റെ അടിഭാഗത്ത് ചെറിയ ദ്വാരമുള്ളതായും ഓഷ്യന്‍ എക്‌സ്‌പ്ലോറേഷനിലെ പര്യവേഷണ കോര്‍ഡിനേറ്റര്‍ സാം കാന്‍ഡിയോ
പറഞ്ഞു, ആഴക്കടല്‍ വിചിത്രമാണെന്നും ‘സ്വര്‍ണമുട്ട ശേഖരിച്ച് കപ്പലിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞെങ്കിലും, അത് എവിടെ നിന്നെത്തിയെന്നത് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം എന്താണെന്നറിയാന്‍ കൂടുതല്‍ പരിശോധനകളും പരീക്ഷണങ്ങളും നടത്തണമെന്നും  സമുദ്രത്തെക്കുറിച്ച് പഠിക്കാന്‍ ഇനിയുമേറെയുണ്ടെന്നാണ് തെളിയിക്കുന്നണിതെന്നും കാന്‍ഡിയോ ബ്ലോഗില്‍ പറഞ്ഞു. സ്വര്‍ണമുട്ട രഹസ്യം
 അനാവരണം ചെയ്യാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.