കേരളം തമിഴ്നാട് സംസ്ഥാനങ്ങളിൽ നഗരങ്ങൾ കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം ശക്തമാകുന്നതിന്റെ തെളിവുകൾ പുറത്തുവന്നിരിക്കുന്നു. വലിയ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ഗൾഫ് നാടുകളിലേക്ക് അയച്ചു അവിടെ വേശ്യാവൃത്തി നടത്തുന്ന സംഘത്തെ കേരള തമിഴ്നാട് പോലീസ് സംഘം അറസ്റ്റ് ചെയ്തതോടുകൂടിയാണ് കോടിക്കണക്കിന് രൂപയുടെ ഇടപാടുകളും മനുഷ്യക്കടത്ത് സംബന്ധിച്ച പുതിയ വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്.
ദുബായിലെ വലിയ ആഡംബര ഹോട്ടലുകളിൽ നൃത്ത പരിപാടികളിൽ പങ്കെടുക്കുന്നതിന് വേണ്ടി എന്ന് പറഞ്ഞു കൊണ്ടാണ് സിനിമാരംഗത്തും സീരിയൽ രംഗത്തും പ്രശസ്തരായ നടികളെ സംഘം വിദേശത്തേക്ക് കൊണ്ടുപോകുന്നത്. അവിടെ എത്തിക്കഴിഞ്ഞാൽ ഒരു പ്രത്യേക സംഘത്തിൻറെ കുരുക്കിൽ പെടുന്ന യുവതികൾക്ക് പിന്നെ രക്ഷപ്പെടാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുന്നു. വ്യവസായ പ്രമുഖരും അറബികളും അടക്കമുള്ള വലിയ സമ്പന്നന്മാർക്ക് കിടക്ക പങ്കിടുക എന്ന പണിയാണ് ഈ യുവതികൾക്കായി സംഘം നീക്കിവെക്കുന്നത്. എതിർക്കുന്നവരോട് ഭീഷണിയും അത് മാത്രമല്ല സാഹചര്യം മനസ്സിലാക്കി എന്തിനും തയ്യാറാകുന്ന വർക്ക് വലിയ പ്രതിഫലം നൽകുകയും ചെയ്യുന്നതുകൊണ്ട് കാലങ്ങളായി നടക്കുന്ന ഈ പ്രവർത്തനം പുറത്തുവന്നില്ല. ദുബായിൽ പ്രവർത്തിക്കുന്ന ദിൽ റൂബ – എന്ന ക്ലബ്ബിൻറെ രേഖകളും മറ്റും സമർപ്പിച്ചാണ് സിനിമ സീരിയൽ നടികളെ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കയറ്റി അയച്ചിരുന്നത്. ഈ സംഘത്തിന് നേതൃത്വം കൊടുത്ത മലപ്പുറം സ്വദേശിയായ മുസ്തഫ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ ആയപ്പോഴാണ് പല വിവരങ്ങളും പുറത്തുവന്നത്.
സംഘത്തിൻറെ വാഗ്ദാനങ്ങളിൽ പെട്ട ദുബായിൽ എത്തി വേശ്യാവൃത്തി നടത്താനാണ് തന്നെ കൊണ്ടുവന്നത് എന്ന് മനസ്സിലായതോടുകൂടി വിദഗ്ധമായി അവിടെ നിന്നും രക്ഷപ്പെട്ട് ചെന്നൈയിലെത്തിയ ഒരു യുവതി ചെന്നൈ പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷണർ കേരള പോലീസിന് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മുസ്തഫയെ അറസ്റ്റ് ചെയ്തത്.
മുസ്തഫയെ കൂടാതെ തമിഴ്നാട്ടിലും കേരളത്തിലും നിന്നുള്ള ഈ സംഘത്തിൽ പെട്ട ചിലഏജന്റുമാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈയിൽ നിന്നും പിടിയിലായവരിൽ 2 സ്ത്രീകളും ഉണ്ട് എന്നാണ് റിപ്പോർട്ട് കഴിഞ്ഞ അഞ്ചുവർഷമായി മുസ്തഫയും കൂട്ടരും ഈ തരത്തിൽ മനുഷ്യ കടത്ത് നടത്തുകയും അതുവഴി കോടി കണക്കിന് രൂപ സമ്പാദിക്കുകയും ചെയ്തതായി റിപ്പോർട്ട് ഉണ്ട്.
ദുബായിൽ മുസ്തഫ നടത്തുന്ന ക്ലബ്ബിൽ അനാശാസ്യം മാത്രമല്ല ലഹരി വസ്തുക്കളുടെ ഇടപാടുകളും നടക്കുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. കേരളത്തിൽ നിന്നും ബാംഗ്ലൂരിൽ നിന്നും കഞ്ചാവ് അടക്കമുള്ള ലഹരി സാധനങ്ങൾ ദുബായിൽ എത്തിച്ചശേഷം വിദേശരാജ്യങ്ങളിലേക്ക് കൈമാറുന്ന ഏർപ്പാടുകളും നടന്നുവരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്.
ദുബായ് ആസ്ഥാനമാക്കി മലയാളിയായ മുസ്തഫ നടത്തിവന്ന വേശ്യാവൃത്തി കേന്ദ്രത്തിൽ എത്തിപ്പെട്ടവരിൽ മലയാള സിനിമ ലോകത്തെ ജൂനിയർ ആർട്ടിസ്റ്റുകളും അതുപോലെതന്നെ സീനിയർ താരങ്ങളും ഉണ്ട് എന്നാണ് അറിയുന്നത്. സിനിമാതാരങ്ങളെ പറയുന്ന തുക കൈമാറിയാൽ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ചു കൊടുക്കുക എന്നതിനുള്ള സംവിധാനവും ഈ കൂട്ടർ നടത്തിയിരുന്നു. സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകളുടെയും സീരിയൽ നടികളുടെയും വലിയ ഫോട്ടോ ശേഖരം ഇവർ സ്വന്തമാക്കുകയും അതിൽ നിന്നുംനടികളുടെ ചിത്രങ്ങൾ ആവശ്യക്കാർക്ക് കൈമാറി നൽകുകയും പിന്നീട് റേറ്റും സ്ഥലവും തീരുമാനിക്കുകയും ചെയ്യുന്ന രീതിയാണ് സംഘം നടത്തിയിരുന്നത് എന്നാണ് പോലീസിന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.
കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും നടികളെ മനുഷ്യക്കടത്തു നടത്തി വ്യഭിചാരത്തിന് ഉപയോഗിച്ച മുസ്തഫയ്ക്കും സംഘത്തിനും എതിരെഅവിടെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടാത്തത് കൊണ്ട് ഇവർ വീണ്ടും ഈ രംഗത്ത് സജീവമാകാൻ സാധ്യതയുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും ഒക്കെ ക്രിമിനൽ കേസുകളുടെ പേരിൽ അറസ്റ്റിൽ ആകുന്നവർ ദിവസങ്ങൾ കഴിയുമ്പോൾ ജാമ്യത്തിൽ ഇറങ്ങുന്ന പതിവാണ് നമ്മൾ കണ്ടിട്ടുള്ളത്. അതല്ല ദുബായ് പോലീസ് രജിസ്റ്റർ ചെയ്ത കേസ് ആയിരുന്നുവെങ്കിൽ മുസ്തഫയ്ക്കും കൂട്ടുകാർക്കും ഒന്നുകിൽ തൂക്കുകയറും അതല്ലെങ്കിൽ ആജീവനാന്തം ജയിലിനകവും എന്ന വിധി ആയിരിക്കും ഉണ്ടാവുക.