പത്മശ്രീ കാരൻറെ പകൽ കൊള്ള

തൃശ്ശൂർ പൂരപ്രമാണി ബാങ്ക് നടത്തി തട്ടിയത് 100 കോടിയോളം രൂപ

പ്രവാസി വ്യവസായികയായ വലിയ മുതലാളി .- തൃശ്ശൂർ പൂരം നടത്തിപ്പിലെ പ്രമാണി – രാഷ്ട്രീയക്കാരുടെ എല്ലാം പ്രിയപ്പെട്ട സുഹൃത്ത് – തൃശ്ശൂരിലെ സുന്ദർ മേനോൻ എന്ന പ്രമാണിയെപ്പറ്റി പറയാൻ ഒരുപാട് വിശേഷണങ്ങൾ ഉണ്ടായിരുന്നു നാട്ടുകാർക്കും പൊതുപ്രവർത്തകർക്കും. രാഷ്ട്രീയ നേതാക്കൾക്കും സുന്ദർ മേനോൻ എന്ന പ്രമാണി വലിയ പ്രിയങ്കരൻ ആയിരുന്നു. കുറച്ചുനാൾ മുമ്പ് വരെഎല്ലാരും ആയി ഉണ്ടായിരുന്ന അടുപ്പത്തിന്റെ പേരിൽ സുന്ദർ മേനോൻ ഒപ്പിച്ചെടുത്തത് ചെറിയ അവാർഡ് ഒന്നും ആയിരുന്നില്ല രാജ്യം വളരെ കൃത്യമായി അളന്നും തൂക്കിയും വ്യക്തത വരുത്തിയ ശേഷം വിവിധ രംഗങ്ങളിലെ മാതൃകാപരമായ പ്രവർത്തനങ്ങളുടെ പേരിൽ നൽകുന്ന പുരസ്കാരമായ പത്മശ്രീയാണ് ഈ പറയുന്ന തട്ടിപ്പ് വീരനായ സുന്ദർ മേനോൻ ഒപ്പിച്ചെടുത്തത്.

വലിയ പ്രവാസി വ്യവസായ പ്രമുഖൻ ഒക്കെ ആയിരുന്നെങ്കിലും എളുപ്പത്തിൽ കോടികൾ തട്ടിയെടുക്കാൻ നമ്മുടെ കേരളത്തിൽ ലഭിക്കുന്ന അവസരം പോലെ മറ്റൊരിടത്തും ഉണ്ടാകില്ല എന്ന് തിരിച്ചറിഞ്ഞ സുന്ദരമായ അതുകൊണ്ടുതന്നെ സ്വന്തം നാട്ടുകാരെ പറ്റിച്ചത് കോടിക്കണക്കിന് രൂപയാണ്.

ഹീവാൻസ് ഫൈനാൻസിംഗ് കമ്പനി എന്ന പേരിൽ സാമ്പത്തിക സ്ഥാപനം തുടങ്ങുകയും 15 ശതമാനത്തിന് മുകളിൽ പലിശ വാഗ്ദാനം ചെയ്തുകൊണ്ട് നൂറുകണക്കിന് നിക്ഷേപകരിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് ഇപ്പോൾ പത്മശ്രീക്കാരൻ ആയ സുന്ദര മേനോൻ അറസ്റ്റിനു ശേഷം ജയിലിൽ കഴിയുന്നത്. ജമ്മു ആസ്ഥാനമായി തുടങ്ങിയ സ്ഥാപനം അതിൻറെ ശാഖാ തൃശ്ശൂരിലടക്കം നിരവധി സ്ഥലങ്ങളിൽ പ്രവർത്തിപ്പിച്ചാണ് വലിയ തോതിൽ നിക്ഷേപകരെ ആകർഷിച്ചു വലിയ തുക തട്ടിയെടുത്തത്. ലക്ഷക്കണക്കിന് രൂപ ഈ കമ്പനിയിൽ നിക്ഷേപിച്ച അഞ്ചുവർഷമായി പലിശ ഒന്നും ലഭിക്കാതെ വരികയും നിക്ഷേപത്തുക തിരികെ ലഭിക്കാതെ വരുകയും ചെയ്തപ്പോൾ ആണ് പരാതിയുമായി പലരും പോലീസ് സ്റ്റേഷനിൽ എത്തിയത്. ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മറ്റു ശാഖകളിൽ കൂടി വലിയതോതിൽ സാമ്പത്തിക തട്ടിപ്പ് നടന്നതായി കണ്ടെത്തി വാർത്ത പുറത്തുവന്നതോടുകൂടി പല പ്രദേശങ്ങളിൽ നിന്നും നിരവധി നിക്ഷേപകർ പരാതികളും ആയി പോലീസ് സ്റ്റേഷനുകളിൽ എത്തി.

സാമൂഹ്യ സേവനത്തിന്റെ മറവിൽ പ്രമാണിയായി മാറിയ സുന്ദർ മേനോൻ ഒരു ഭൂലോക തട്ടിപ്പ് വീരൻ ആയിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തൃശ്ശൂരിലെ മാത്രമല്ല കേരളത്തിലെ മിക്കവാറും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും മുതിർന്ന നേതാക്കളുമായി സുന്ദർ മേനോൻ നല്ല അടുപ്പത്തിൽ ആയിരുന്നു. സ്വന്തം ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപമായി സ്വീകരിച്ച തുകയിൽ ഒരു പങ്ക് രാഷ്ട്രീയ നേതാക്കന്മാർക്ക് നൽകുന്നതിനും സുന്ദര മേനോൻ മടി കാണിച്ചില്ല. കോൺഗ്രസ് പാർട്ടിയുടെ തൃശ്ശൂർ ജില്ലാ സെക്രട്ടറി പദവിയിൽ ഇരുന്ന ഒരാളാണ് ഈ പറയുന്ന തട്ടിപ്പ് വീരൻ സുന്ദരന്റെ അടുത്ത ആൾ. കോൺഗ്രസ് ജില്ലാ സെക്രട്ടറി ആയ ശ്രീനിവാസൻ സുന്ദർ മേനോന്റെ തട്ടിപ്പ് കമ്പനിയുടെ മാനേജർ ഡയറക്ടർ ആയിരുന്നു കമ്പനിയുടെ ചെയർമാൻ ആണ് സുന്ദർ മേനോൻ.

നാട്ടുകാർക്ക് മുന്നിൽ പ്രിയപ്പെട്ടവനായി മാറുവാൻ എല്ലാ നാടകം കളികൾക്കും സുന്ദർ മേനോൻ തയ്യാറായി തൃശൂർ പൂരം നടത്തിയിട്ടില്ല മുന്നിൽ നിന്ന് ഇയാൾ തിരുവമ്പാടി ദേവസ്വം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യവരെ ഉണ്ടായിരുന്നു പ്രവാസി വ്യവസായി എന്ന നിലയിലും തൃശ്ശൂരിലടക്കം നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹ്യ സേവനങ്ങൾ പറഞ്ഞുകൊണ്ടും ആണ് സുന്ദർ മേനോൻ പത്മശ്രീ പുരസ്കാരത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നത്. അത്ഭുതകരമായ ഒരു കാര്യം സുന്ദർ മേനോന്റെ പത്മശ്രീ ക്കുള്ള അപേക്ഷ ശുപാർശ ചെയ്ത് കേന്ദ്രസർക്കാരിന് കൈമാറിയത് അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദൻ ആയിരുന്നു. ആ മന്ത്രിസഭയിൽ ഭക്ഷ്യ മന്ത്രിയായിരുന്ന സിപിഐ നേതാവ് സി ദിവാകരനാണ് സുന്ദർ മേനോന്റെ പത്മശ്രീക്ക് വേണ്ടി അണിയറ പ്രവർത്തനങ്ങൾ നടത്തിയത് എന്നും പറയുന്നുണ്ട്.

2016 ൽ ബിജെപി സർക്കാരാണ് സുന്ദർ മേനോന് പത്മശ്രീ പുരസ്കാരം നൽകുന്നത് അന്ന് അന്ന് കേരളത്തിൽ നിന്നും പത്മശ്രീ പുരസ്കാരത്തിന് തെരഞ്ഞെടുത്ത മറ്റൊരാൾ ഗാന്ധിയനും സാമൂഹിക പ്രവർത്തകനുമായ പി ഗോപിനാഥൻ നായർ ആയിരുന്നു.

ലോക പ്രചാരം നേടിയ കേരളത്തിലെ ഒരു മഹോത്സവമാണ് തൃശൂർ പൂരം. പൂരത്തിന്റെ പെരുമയും ആഘോഷവും ഇപ്പോഴും ഒരു കുറവും വരാതെ നിലനിന്നു പോകുന്നുണ്ട്. ദൗർ ഭാഗ്യവശാൽ തൃശ്ശൂരിൽ നിന്നും ആണ് പല സമ്പത്തുക തട്ടിപ്പ് കമ്പനികളുടെയും വാർത്തകൾ സ്ഥിരമായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ചിട്ടി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ജില്ലയാണ് തൃശ്ശൂർ. അതുകൊണ്ട് കൂടിയാകാം ധനകാര്യ സ്ഥാപനങ്ങളുടെ പേര് പറഞ്ഞുകൊണ്ട് നിക്ഷേപ തട്ടിപ്പ് നടത്തുന്നതിന് തൃശൂർ പറ്റിയ സ്ഥലമായി തട്ടിപ്പ് സംഘം കണ്ടെത്തുന്നത് ഏതായാലും ഇതുവരെ കേരളീയർ കണ്ടിട്ടുള്ള തട്ടിപ്പ് പ്രമാണിമാരിൽ സാമ്പത്തികമായി ഉയർന്നവർ പലരും ഉണ്ടായിട്ടുണ്ടെങ്കിലും രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ച ഒരു മഹാ മഹാ തട്ടിപ്പുകാരനായി മാറുകയും ജയിലിൽ കഴിയുകയും ചെയ്യുന്ന ദുരവസ്ഥ ഇപ്പോഴാണ് വാർത്തയായി പുറത്തുവന്നിരിക്കുന്നത്. കേരളം ആയതുകൊണ്ട് കേരളീയർ ഏത് കാലത്തും പത്തു വെച്ചാൽ 100 കെട്ടുന്നതിന്റെ പിറകെ പായുന്ന സ്വഭാവക്കാർ ആയതുകൊണ്ടും ഇനിയും ഇത്തരം തട്ടിപ്പ് വാർത്തകൾ വന്നു കൊണ്ടേയിരിക്കും എന്നതാണ് ചരിത്രം പറയുന്ന വസ്തുത.