കേരള ഫിലിം മാർക്കറ്റ്

കെ.എഫ്.എം -2

രുപത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനും (കെ.എസ്.എഫ്.ഡി.സി) ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ഫിലിം മാർക്കറ്റിന്റെ (കെ.എഫ്.എം -2) രണ്ടാം പതിപ്പ് എത്തുന്നു. ബി2ബി മീറ്റിങ്ങുകളും ലോകസിനിമയിലെ പ്രതിഭകൾ നയിക്കുന്ന ശിൽപ്പശാലകളും മാസ്റ്റർ ക്ലാസുകളുമാണ് കെ.എഫ്. എം-2ന്റെ പ്രധാന ആകർഷണങ്ങൾ. സിനിമ-ഏവിജിസി-എക്സ്ആർ മേഖലകളിലെ നൂതന അറിവ് ലഭ്യമാക്കുക, മലയാള സിനിമയുടെ ആഗോള വാണിജ്യസാധ്യത വർദ്ധിപ്പിക്കുക എന്നിവയാണ് മാർക്കറ്റിന്റെ ലക്ഷ്യം. കെഎഫ്എമ്മിൻ്റെ ആദ്യ പതിപ്പിൻ്റെ വിജയത്തെ തുടർന്ന് കൂടുതൽ വിപുലമായാണ് രണ്ടാം പതിപ്പ് ഒരുക്കിയിരിക്കുന്നത്.

തീയതികൾ 2024 ഡിസംബർ 11, 12, 13.

വേദികൾ : തിരുവനന്തപുരം ടാഗോർ തിയറ്റർ പരിസരം, തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ, കലാഭവൻ തിയറ്റർ
പ്രധാന ഘടകങ്ങൾ : ബി2ബി മീറ്റിംഗ്, ശിൽപ്പശാല, മാസ്റ്റർ ക്ലാസ്, വ്യൂവിംഗ് റൂം,ബി2ബി മീറ്റിംഗ്

പാരിസ് ആസ്ഥാനമായുള്ള ഫിലിം സെയിൽസ് ഏജൻസിയായ ആൽഫ വയലറ്റിന്റെ സ്ഥാപക കെയ്കോ ഫുനാറ്റോ
ബാരൻ്റ്സ് ഫിലിംസ് എഎസിന്റെ മാനേജിംഗ് ഡയറക്ടറും പ്രശസ്ത നിർമാതാവുമായ ഇൻഗ്രിഡ് ലിൽ ഹോഗ്ടൻ ഇവരുമായി നിർമാതാക്കൾക്ക് ബി2ബി മീറ്റിംഗിന് അവസരം ഉണ്ടായിരിക്കുന്നതാണ്.

വിശ്വപ്രശസ്ത ഛായാഗ്രാഹക ആഗ്നസ് ഗൊഥാർദ് നേതൃത്വം നൽകുന്ന സിനിമാറ്റോഗ്രഫി ശിൽപ്പശാല, പ്രശസ്ത ഫ്രഞ്ച് സംഗീതജ്ഞ ബിയാട്രിസ് തിരെ നേതൃത്വം നൽകുന്ന പശ്ചാത്തല സംഗീത ശിൽപ്പശാലയും ഉണ്ടായിരിക്കും.

മാസ്റ്റർ ക്ലാസുകൾ

ആഗ്നസ് ഗൊഥാർദിന്റെ സിനിമാറ്റോഗ്രാഫി മാസ്റ്റർക്ലാസ്
ബിയാട്രിസ് തിരെയുടെ പശ്ചാത്തലസംഗീത മാസ്റ്റർക്ലാസ്
ഇൻഗ്രിഡ് ലിൽ ഹോഗ്ടൻ നയിക്കുന്ന കോ-പ്രൊഡക്ഷനും ധനസമാഹരണവും സംബന്ധിച്ച വിഷയത്തിലെ മാസ്റ്റർ ക്ലാസ്
പ്രശസ്ത തിരക്കഥാകൃത്ത് ജൂലിയറ്റ് സെലസിന്റെ തിരക്കഥാരചന മാസ്റ്റർക്ലാസ്
കെ സെറാ സെറാ വിർച്വൽ പ്രൊഡക്ഷൻസിൻ്റെ സിഇഒ യൂനുസ് ബുഖാരിയുടെ വിർച്വൽ പ്രൊഡക്ഷൻ മാസ്റ്റർ ക്ലാസ്
പ്രശസ്ത ചലച്ചിത്ര സംയോജകൻ ശ്രീകർ പ്രസാദിൻ്റെ എഡിറ്റിംഗ് മാസ്റ്റർ ക്ലാസ്
അജിത് പത്മനാഭിന്റെ ഇമേഴ്സീവ് ടെക്നോളജി ഫോർ ഹെറിറ്റേജ് എന്ന വിഷയത്തിലെ മാസ്റ്റർ ക്ലാസ്
എക്സ്റ്റെന്റഡ് റിയാലിറ്റി കൺസൽറ്റൻ്റ് ലോയിക് ടാൻഗയുടെ ഒരു ആശയത്തിന്റെ പ്രിന്റ് മുതൽ എക്സ്റ്റെന്റഡ് റിയാലിറ്റി വരെയുള്ള ആഖ്യാനത്തെ കുറിച്ചുള്ള മാസ്റ്റർ ക്ലാസ്.

ഇൻ കോൺവർസേഷൻ :
ഷാജി എൻ. കരുൺ, ഗോൾഡ സെലം, ആഗ്നസ് ഗൊഥാർദ്, ഇൻഗ്രിഡ് ലിൽ ഹോഗ്ടൻ, രവി കൊട്ടാരക്കര, അനിൽ മെഹ്ത, പൂജ ഗുപ്തെ, സുരേഷ് എറിയട്ട്, രവിശങ്കർ വെങ്കിടേശ്വരൻ, മനു പാവ, ആശിഷ് കുൽക്കർണി.

സക്സസ് സ്റ്റോറീസ്:
കെഎഫ്എം-2 നടക്കുന്ന മൂന്ന് ദിവസങ്ങളിലും വിജയിച്ച മലയാളം സിനിമകളുടെ നിർമാതാക്കളുമായുള്ള ഇൻ്ററാക്റ്റീവ് സെഷൻ

വ്യൂവിംഗ് റൂം:
ഡിസംബർ 11 മുതൽ 20 വരെ കെ.എഫ്.എം. -2ന്റെ ഭാഗമായ വ്യൂവിംഗ് റൂം ടാഗോർ തിയറ്റർ പരിസരത്ത് പ്രവർത്തിക്കും. നിർമാതാക്കൾക്കും സംവിധായകർക്കും വ്യൂവിംഗ് റൂമിൽ വിതരണക്കാർ, ഫെസ്റ്റിവൽ ക്യുറേറ്റർമാർ എന്നിവർക്കായി തങ്ങളുടെ സിനിമകൾ പ്രദർശിപ്പിക്കാം.
നിരക്ക്: 30 മിനിറ്റിന് ₹500/-
രജിസ്ട്രേഷൻ : കേരള ഫിലിം മാർക്കറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralafilmmarket.in വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഡെലിഗേറ്റ് പാസിന് ₹6,000 + ജി എസ് ടിയും, മാസ്റ്റർ ക്ലാസുകളിലും സംവാദങ്ങളിലും പ്രവേശനം ;ഡെലിഗേറ്റുകൾക്ക് സൗജന്യമായി 45 മിനിറ്റ് വ്യൂവിംഗ് റൂമിൽ തങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കാവുന്നതാണ്. മൂന്ന് ദിവസത്തെ ഉച്ചഭക്ഷണവും ഇടനേര റിഫ്രഷ്മെന്റും ലഭ്യമാണ്

സിനിമാറ്റോഗ്രാഫി ശിൽപ്പശാല
സിനിമാറ്റോഗ്രാഫി ശില്പശാലയ്ക്ക് ₹20,000 + ജി എസ് ടിയും, സിനിമാറ്റോഗ്രാഫി പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ എന്നിവർക്ക് പങ്കെടുക്കാം

ബാക്ക്ഗ്രൗണ്ട് സ്കോർ ശിൽപ്പശാല

പശ്ചാത്തല സംഗീത ശില്പശാലയ്ക്ക് ₹15,000 + ജി എസ് ടിയും, മ്യൂസിക് പ്രൊഡ്യൂസർമാർ, സംഗീതജ്ഞർ എന്നിവർക്ക് പങ്കെടുക്കാം.