മലയാളത്തിലെ ഏറ്റവും പ്രഗൽഭനും പ്രശസ്തനും ആയ സംവിധായകനാണ് സിബി മലയിൽ. അദ്ദേഹത്തിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമകൾ ഭൂരിഭാഗവും മലയാളികളുടെ പ്രേക്ഷക മനസ്സുകളെ വലിയതോതിൽ കീഴടക്കിയതായിരുന്നു. മാത്രവുമല്ല അദ്ദേഹത്തിൻറെ മിക്കവാറും എല്ലാ ചിത്രങ്ങളും കളക്ഷനിൽ റിക്കാർഡ് ഭേദിച്ചവയും ആയിരുന്നു. സിബി മലയിൽ എന്ന സംവിധായകൻ തൻറെ പല നല്ല സിനിമകളിലും നായകനായി കണ്ടെത്തിയിരുന്നത്- ഇപ്പോൾ മെഗാസ്റ്റാർ ആയി വിലസുന്ന മോഹൻലാലിനെ ആയിരുന്നു. സിബി മലയിൽ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ചെങ്കോൽ, കമലദളം, മായാമയൂരം, ഭരതം, ദശരഥം, കിരീടം തുടങ്ങിയ സിനിമകൾ മലയാളത്തിൽ സർവ്വകാല റെക്കാർഡ് ഭേദിച്ചവയായിരുന്നു. മാത്രവുമല്ല ഇന്നും മലയാളികൾ ആവേശത്തോടെ കണ്ടുകൊണ്ടിരിക്കുന്ന സിനിമകളായിരുന്നു ഇവയെല്ലാം. സിബി മലയിൽ എന്ന പ്രഗൽഭനായ സംവിധായകൻറെ കഴിവിലൂടെ 50 ഓളം മലയാള സിനിമകൾ പുറത്തിറങ്ങുകയുണ്ടായി. എന്നാൽ സിബി മലയിൽ- മോഹൻലാൽ കൂട്ടുകെട്ട് ഇപ്പോൾ പൂർണ്ണമായും തകർന്ന അവസ്ഥയിൽ എത്തിയെന്ന രീതിയിലുള്ള വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സിബി മലയിൽ തന്നെ നടത്തിയ ഒരു അഭിമുഖത്തിലാണ് മോഹൻലാൽ എന്ന നടൻ കാണിച്ച നെറിവുകേടുകളെക്കുറിച്ചും അഹങ്കാരത്തെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുന്നത്. മോഹൻലാൽ കടന്നുവന്ന വഴികളെല്ലാം മറന്ന് ധിക്കാരിയായി മാറിയെന്നാണ് സിബി മലയിൽ അഭിപ്രായപ്പെടുന്നത്.
സിബി മലയിൽ മോഹൻലാൽ കൂട്ടുകെട്ടിൽ പിറവിയെടുത്ത സൂപ്പർ ഹിറ്റ് ചലച്ചിത്രമായ ദശരഥത്തിന്റെ രണ്ടാം ഭാഗം സിനിമയാക്കുക എന്ന ലക്ഷ്യത്തോടെ സിബി മലയിൽ ഏറെക്കാലമായി മോഹൻലാലിന് പിറകെ നടക്കുകയായിരുന്നു. ഏറെക്കാലമായി അദ്ദേഹം കൊണ്ടുനടക്കുന്ന വലിയ മോഹമായിരുന്നു ഇതെന്നാണ് അദ്ദേഹം അഭിമുഖത്തിൽ പറയുന്നത്. നിരവധിതവണ നേരിൽ കണ്ടു തന്നെ മോഹൻലാലിനോട് ഈ പ്രോജക്ടിന്റെ കാര്യം പറഞ്ഞു എങ്കിലും ഒരിക്കൽ പോലും അദ്ദേഹം സമ്മതം മൂളിയില്ലയെന്നാണ് സിബി മലയിൽ ദുഃഖത്തോടെ പറയുന്നത്.
മോഹൻലാലും ആയുള്ള നേരിട്ടുള്ള ഇടപെടലുകളിൽ ചിത്രത്തിൻറെ കാര്യത്തിൽ അനുകൂല നിലപാട് ഇല്ലാതെ വന്നപ്പോൾ അന്തരിച്ച നെടുമുടി വേണവുമായി ഈ കാര്യം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം ലാലുമായി സംസാരിച്ച് സംഗതി ഉറപ്പാക്കാം എന്ന് പറഞ്ഞുവെങ്കിലും അത് നടന്നില്ല എന്നാണ് സിബി മലയിൽ പറയുന്നത്. മോഹൻലാൽ എന്ന നടൻ വലിയ ആരാധക വൃന്ദവും പ്രശസ്തിയും കഴിവും ഉള്ള നടൻ തന്നെയാണ്. എന്നാൽ അദ്ദേഹം ഇപ്പോൾ പഴയ മോഹൻലാൽ അല്ല, കടന്നുവന്ന വഴികളെല്ലാം അദ്ദേഹം മറന്നിരിക്കുന്നു. 30 വർഷത്തിലധികമായി മലയാള സിനിമ സംവിധാന രംഗത്ത് പ്രവർത്തിക്കുന്ന ഞാൻ ഒരു കാര്യം പറഞ്ഞിട്ട് പോലും അതിന് ചെവി കൊടുക്കാത്ത അഹങ്കാരിയായി മോഹൻലാൽ മാറിയിരിക്കുന്നു. മാത്രവുമല്ല അദ്ദേഹത്തെ ഒന്ന് ബന്ധപ്പെടണമെങ്കിൽ പോലും അവിടെയുള്ള പല ശിങ്കിടിമാരും കനിയണം. ഇതിന് കാത്തുനിൽക്കാൻ എന്നെക്കൊണ്ട് ആവില്ല. എൻറെ യജമാനൻ മോഹൻലാലിൻറെ പഴയ കാർ ഡ്രൈവറും ഇപ്പോഴത്തെ വലിയ മുതലാളിയും ആയ ആൾ അല്ല എന്നും സിബി മലയിൽ പ്രതിഷേധത്തോടെ പറഞ്ഞുവെച്ചു.
മോഹൻലാൽ കഴിവുള്ള നടൻ എന്ന നിലയിൽ എല്ലാ ആദരവും അദ്ദേഹത്തോട് എന്റെ മനസ്സിൽ ഉണ്ട്. എന്നാൽ അടുത്തകാലത്തുള്ള അനുഭവങ്ങൾ ആ സ്നേഹം പോലും നഷ്ടപ്പെടുത്തിയിരിക്കുന്നു. തിരുവിതാംകൂർ മഹാരാജാക്കന്മാരെക്കാൾ കിരീടം വച്ചവനായി സ്വയം അഹങ്കരിക്കുകയാണ് ഇപ്പോൾ മോഹൻലാൽ. ഇത് എൻറെ മാത്രം അനുഭവം അല്ല എന്നും, മറ്റു പലരും ഇതേ അനുഭവം തന്നോട് ഇപ്പോൾ പറയുന്നുണ്ടെന്നും സിബി മലയിൽ പരിഭവിക്കുന്നുണ്ട്. മലയാളത്തിലെ സൂപ്പർതാര പദവിയിൽ എത്തിയ പ്രമുഖരായവരേക്കാൾ വലിയ എളിമയും സ്നേഹവും പ്രകടിപ്പിച്ചിരുന്ന ഒരാളായിരുന്നു മോഹൻലാൽ. അദ്ദേഹത്തിൻറെ സ്വഭാവത്തിൽ തകിടംമറിയുന്ന അനുഭവം എങ്ങനെ ഉണ്ടായി എന്ന് ഞാൻ അത്ഭുതപ്പെടുകയാണ്. ലാലിൻറെ വണ്ടിയുടെ ഡ്രൈവറായി ഒപ്പം കൂടിയ ആളാണോ ഇപ്പോൾ മോഹൻലാലിനെ നിയന്ത്രിക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്. ഇതിൽ യാഥാർത്ഥ്യമുണ്ടെങ്കിൽ അത് തിരുത്തുവാൻ മോഹൻലാൽ തന്നെയാണ് തയ്യാറാകേണ്ടത്.
ഏതായാലും എൻറെ സിനിമ ജീവിതത്തിൽ ഏറ്റവും വലിയ മോഹമായി കൊണ്ടുനടന്നതാണ് ദശരഥം സിനിമയുടെ രണ്ടാം ഭാഗം എന്നത്. മോഹൻലാലിലൂടെ ആ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കണം എന്ന് വലിയ മോഹം ഞാൻ കൊണ്ടു നടന്നിരുന്നു. വേറെ കാലം മോഹിച്ചു നടന്ന ആ സ്വപ്നം ഇനി ഏതായാലും എന്നിൽ ഉണ്ടാവില്ല. അത്തരം എല്ലാ നീക്കങ്ങളും ഞാൻ ഉപേക്ഷിച്ചു. അതുകൊണ്ടുതന്നെ മോഹൻലാലിൻറെ ഇപ്പോഴത്തെ പ്രവർത്തന ശൈലിയിൽ തുറന്നുപറയണം എന്ന് ആഗ്രഹിച്ചതുകൊണ്ടാണ്- അഭിമുഖം എന്നും സിബി മലയിൽ പറഞ്ഞുവയ്ക്കുന്നു.