സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആര്‍ പ്രദീപിനെ തൂങ്ങി മരിച്ച നിലയിൽ.പത്തനംതിട്ട ഏരിയാ സെക്രട്ടറി പി.ആര്‍ പ്രദീപ്.എസ്.എഫ്.ഐയിലൂടെ പാര്‍ട്ടിയിലെത്തിയ പ്രദീപ്, കഴിഞ്ഞ സമ്മേളനകാലയളവിലാണ് ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പ്രദീപ് അംഗമായിരുന്നു.

ആര്‍. പ്രദീപ് ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഇലന്തൂരിലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇലന്തൂര്‍ വലിയപട്ടം സ്വദേശിയാണ് പ്രദീപ്. അദ്ദേഹത്തിന്റെ വീടിന് സമീപത്തുതന്നെയുള്ള ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് പ്രദീപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 10 മണിവരെ അദ്ദേഹം പത്തനംതിട്ട ഏരിയാ കമ്മിറ്റി ഓഫീസില്‍ ഉണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു.

ഉച്ചയ്ക്ക് മൂന്നുമണിക്ക് ഏ രിയാ കമ്മിറ്റി യോഗം വിളിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ മൂന്നുമണിക്ക് ഏരിയാ കമ്മിറ്റി ഓഫീസില്‍ എത്തിയെങ്കിലും പ്രദീപ് എത്തിയില്ല. തുടര്‍ന്ന് വിളിച്ചു നോക്കിയെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ മൃതദേഹം കണ്ടെത്തിയത്. മുറിയുടെ വാതില്‍ ഉള്ളില്‍നിന്ന് പൂട്ടിയ നിലയിലായിരുന്നു.

എസ്.എഫ്.ഐയിലൂടെ പാര്‍ട്ടിയിലെത്തിയ പ്രദീപ്, കഴിഞ്ഞ സമ്മേളനകാലയളവിലാണ് ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പ്രദീപ് അംഗമായിരുന്നു. ആറന്മുള പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.ഭാര്യ ശ്രുതി ( അധ്യാപിക , എസ് വി ജി വി എച്ച്‌ എസ് എസ് , കിടങ്ങന്നൂര്‍) മക്കള്‍ : ഗോവിന്ദ്, പ്രഗ്യ.