എ.സി പൊട്ടിത്തെറിച്ചു;വീട്ടിനുള്ളില്‍ തീപിടിത്തം
ആലപ്പുഴ: എ.സി പൊട്ടിത്തെറിച്ച് മുറിയിലുണ്ടായിരുന്ന തുണികള്‍ക്ക് തീപിടിച്ചു. സീവ്യൂ വാര്‍ഡ്, വടക്കേകളം ജോസ് മാത്യുവിന്റെ വീട്ടിലെ എ.സിയാണ് പൊട്ടിത്തെറിച്ചത്.ആലപ്പുഴ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ച ശേഷം എക്സ്ഹോസ്റ്റ് ബ്ലോവര്‍ ഉപയോഗിച്ച് മുറിക്കുള്ളിലെ പുക പുറന്തള്ളി.അസി. സ്റ്റേഷന് ഓഫിസര്‍ കെ.ആര്. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫിസര്‍മാരായ ആര്.ഡി. സനല്‍കുമാര്‍, ഹാഷിം, എ.ജെ. ബഞ്ചമിന്, സി.കെ. സജേഷ്, ജോബിന് വര്‍ഗീസ്, പി. രതീഷ്, പുരുഷോത്തമന്, ഉദയകുമാര്‍, എച്ച്.ജി. സുരേഷ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.