സീറ്റ് ഒഴിവ്

കുട്ടനെല്ലൂർ സി അച്യുതമേനോൻ ഗവ. കോളജിൽ ബി എ ഇക്കണോമിക്സ്, ഹിസ്റ്ററി, ഇംഗ്ലീഷ്, ബി എസ് സി സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, സൈക്കോളജി, ബി ബി എ, ബി കോം ഫിനാൻസ്, എം എ ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, എം കോം മാർക്കറ്റിങ്, എം എസ് സി സൈക്കോളജി തുടങ്ങിയ വിഷയങ്ങളിൽ വിവിധ സംവരണ സീറ്റുകളിൽ ഒഴിവുണ്ട്.

അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ,യൂണിവേഴ്സിറ്റി കാപ് രജിസ്ട്രേഷൻ രേഖകൾ സഹിതം ഇന്ന് (സെപ്റ്റംബർ 15) വൈകീട്ട് 3 നകം കോളജിൽ ഹാജരാകണം. വിവരങ്ങൾക്ക് www.govtcollegethrissur.ac. in സന്ദർശിക്കുക. ഫോൺ 0487 2353022.