കൊല്ലത്ത് 1.1 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ

കൊല്ലത്ത് 1.1 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ

കൊല്ലത്ത് 1.1 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് 7 വർഷത്തെ കഠിന തടവും അമ്പതിനായിരം രൂപ പിഴയും. കരുനാഗപ്പള്ളി എക്സൈസ് ഇൻസ്‌പെക്ടർ ആയിരുന്ന ശ്രീ. സഹദുള്ള P A യും പാർട്ടിയും ചേർന്ന് 25 – 12 – 2017 നു പുലർച്ചെ ഒരുമണിക്ക് ചവറ ജംഗ്‌ഷനിൽ വച്ച് എടുത്ത കേസിലാണ് കൊല്ലം സെക്ഷൻസ് കോടതിയുടെ വിധി. പള്ളിത്തോട്ടം റീസെറ്റിൽമെൻറ് കോളനി സ്വദേശിയായ നൗഷറുദീൻ എന്നയാളാണ് സ്‌കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടെ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പ്രതി അതിന് മുൻപും കഞ്ചാവ് കടത്തിൽ പിടിയിലായിട്ടുള്ള ആളാണ്.  കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ. ബിജുകുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ ശ്രീ. വി. വിനോദ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.